കൊച്ചി: ശബരിമലയിലെ സാഹചര്യങ്ങള്‍ മാറിയെന്ന് ഹൈക്കോടതി. ഇപ്പോള്‍ യാതൊരു പ്രശ്‌നവും നിലനില്‍ക്കുന്നില്ല. ദര്‍ശനത്തിന് പോകുന്നതിനിടെ പോലീസ് തടഞ്ഞെന്ന് ആരോപിച്ച് ചാലക്കുടി സ്വദേശികള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബഞ്ചിന്‍റെ നിരീക്ഷണം. ബിപിന്‍, ദിപിന്‍, അഖില്‍ എന്നിവരാണ് ദര്‍ശനത്തിന് പോകുന്നതിനിടെ പൊലീസ് തടഞ്ഞെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. നവംബര്‍ 29ന് പമ്പയില്‍ വെച്ച് പൊലീസ് തടഞ്ഞെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. മൂന്നുപേര്‍ക്കും എപ്പോള്‍ വേണമെങ്കിലും ശബരിമലയില്‍ പോകാം എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Tag: sabarimala issue
ശബരിമല വിഷയത്തില്‍ പ്രതിപക്ഷബഹളം ശക്തം; ഇന്നും സഭ പിരിഞ്ഞു
തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക എന്നാവശ്യവുമായി പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സഭ ഇന്നത്തേക്കു പിരിഞ്ഞു. ആറാം ദിവസമാണു നിയമസഭാ നടപടികള്‍ തടസപ്പെടുന്നത്. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധം തുടര്‍ന്നു. ശബരിമലയിലെ 144 പിന്‍വലിക്കുക എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയത്. പിന്നീട് സ്പീക്കറുടെ ഡയസിനു മുന്നിലെത്തി ബഹളം വെച്ചു. എല്ലാ ദിവസവും സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സഭാനടപടികളോട് സഹകരിക്കാമെന്ന് പ്രതിപക്ഷം ഉറപ്പു നല്‍കിയിരുന്നതായും സ്പീക്കര്‍ ഓര്‍മപ്പെടുത്തി. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി. […]
ഹൈക്കോടതിക്കു മുകളില്‍ കോടതിയുണ്ട്; ഹൈക്കോടതി നിര്‍ദ്ദേശിച്ച പിഴയടക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍
കൊച്ചി: ശബരിമയിലെ പോലീസ് നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ചുമത്തിയ പിഴ അടക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. വിധിക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. ഹൈക്കോടതിക്ക് മുകളിലും കോടതിയുണ്ട്. ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം. വിലകുറഞ്ഞ പ്രശസ്തി തനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞ ശോഭ കോടതി പറയുന്നതെല്ലാം അംഗീകരിക്കാനാകില്ലെന്നും അറിയിച്ചു. ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞതിനെക്കുറിച്ച് തനിക്ക് അറിയില്ല. അക്കാര്യം അഭിഭാഷകനോട് ചോദിക്കണമെന്നും ശോഭ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടി കോടതിയെ […]
‘അവിടെ പാലുകാച്ചല്‍ ഇവിടെ താലികെട്ട്’: ഇ പി ജയരാജന്‍
തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ യുഡിഎഫും ബിജെപിയും നടത്തുന്ന സമരത്തെ പരിഹസിച്ച് മന്ത്രി ഇ പി ജയരാജന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് മന്ത്രി സമരത്തെ വിമര്‍ശിച്ചത്. ”ശബരിമല വിഷയത്തില്‍ അകത്ത് സത്യാഗ്രഹം… പുറത്ത് നിരാഹാര സത്യാഗ്രഹം….. അവിടെ പാലുകാച്ചല്‍ ഇവിടെ താലികെട്ട്. ഒടുവില്‍ ആശുപത്രിയില്‍ വെച്ച് തയ്യല്‍ക്കാരനും സുമതിയും ഒന്നാവുകയാണ് സുഹൃത്തുക്കളെ ഒന്നാവുകയാണ്…..” ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജയരാജന്‍ കുറിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം : ശബരിമല വിഷയത്തില്‍ അകത്ത് സത്യാഗ്രഹം… പുറത്ത് നിരാഹാര സത്യാഗ്രഹം….. അവിടെ പാലുകാച്ചല്‍ ഇവിടെ […]
കെ. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തത്: മുഖ്യമന്ത്രി
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ പൊലീസ് പ്രതികാര മനോഭാവത്തോടെ പെരുമാറുന്നുവെന്ന ആരോപണത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. സുരേന്ദ്രനെതിരെ നിലവില്‍ 15 കേസുകളുണ്ട്. മൂന്ന് കേസുകള്‍ അന്വേഷണ ഘട്ടത്തിലും മറ്റുള്ളവ വിചാരണയിലുമാണ്. വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ കോടതിയില്‍ ഹാജരാക്കുന്നത്. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നുവെന്ന ആരോപണം വസ്‌തുതകള്‍ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ ഒ.രാജഗോപാല്‍ എം.എല്‍.എ നല്‍കിയ സബ്‌മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അതേസമയം, ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനിടെ ഭക്തയെ ആക്രമിച്ചെന്ന […]
ഭഗവാന്‍റെ ഭക്തര്‍ക്ക് ആയിരം ശകുനിമാരെ നേരിടേണ്ട അവസ്ഥയെന്ന് ടി.പി.സെന്‍കുമാര്‍
പാലക്കാട്: പണ്ട് ഭഗവാന്‍ ഒരു ശകുനിയെ നേരിട്ടപ്പോള്‍ നിലവില്‍ ഭഗവാന്‍റെ ഭക്തര്‍ക്ക് ആയിരക്കണക്കിന് ശകുനിമാരെ നേരിടേണ്ട സ്ഥിതിയാണെന്ന് മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍. സേവാഭാരതി സംസ്ഥാന പ്രതിനിധി സമ്മേളനം മലമ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് ഇതുവരെ മൂവായിരത്തോളം കോടിരൂപ വിവിധ വഴികളിലൂടെ ധനസഹായം ലഭിച്ചു. ഇനി 2500 കോടി കേന്ദ്രം നല്‍കുന്നുമുണ്ട്. തീര്‍ത്തും അവശരായ എത്രപേര്‍ക്ക് ഇതിനകം വീട് വെച്ച് നല്‍കാനായെന്ന് സെന്‍കുമാര്‍ ചോദിച്ചു. ദുരിതാശ്വാസത്തിന് മുന്‍ഗണന നിശ്ചയിച്ച് സഹായിക്കാന്‍ സംസ്ഥാനത്തിന് എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. […]
ശബരിമല സമരം ശക്തമാക്കാന്‍ അമിത് ഷാ കേരളത്തിലേക്ക്
കോഴിക്കോട്: ശബരിമല വിഷയം സംബന്ധിച്ച സമരം ശക്തമാക്കാന്‍ കോഴിക്കോട് ചേര്‍ന്ന ബിജെപി നേതൃയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്താനും തീരുമാനമായി. അമിത് ഷായുടെ വരവിന് മുന്നോടിയായി സരോജ് പാണ്ഡെ അടക്കമുള്ള ദേശീയ നേതാക്കളുടെ സംഘം ഇന്ന് എത്തും. കേരളസര്‍ക്കാര്‍ നിരോധനാജ്ഞ പിന്‍വലിക്കുന്നതു വരെ നിലയ്ക്കലില്‍ ബിജെപി നടത്തുന്ന സമരം തുടരാനും പാര്‍ട്ടി യോഗം തീരുമാനിച്ചു. ശബരിമല വിഷയം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തന്നെ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ട സാഹചര്യത്തിലാണ് അമിത് ഷാ കേരളസന്ദര്‍ശനം നടത്താന്‍ […]
ശശികലയെ അറസ്റ്റുചെയ്ത വനിതാ പൊലീസുകാര്‍ക്ക് അവാര്‍ഡ്
പമ്പ: ശബരിമലയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്ത വനിതാ പൊലീസുകാര്‍ക്ക് ഡിജിപിയുടെ സമ്മാനം. 10 വനിതാ പൊലീസുകാര്‍ക്കാണ് സദ്‌സേവനാ രേഖയും ക്യാഷ് അവാര്‍ഡും നല്‍കുന്നത്. സിഐമാരായ കെ.എ. എലിസബത്ത്, രാധാമണി, എസ്.ഐമാരായ വി.അനില്‍കുമാരി, സി.ടി. ഉമാദേവി, വി. പ്രേമലത, സീത, സുശീല, കെ.എസ്. അനില്‍കുമാരി, ത്രേസ്യാ സോസ, സുശീല എന്നിവരാണ് സമ്മാനം നേടിയ ഉദ്യോഗസ്ഥര്‍. സിഐമാര്‍ക്ക് 1000 രൂപവീതവും എസ്‌ഐമാര്‍ക്ക് 500 രൂപ വീതവുമാണ് അവാര്‍ഡ്. ഈ ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹമായ സേവനമാണ് […]
സന്നിധാനത്ത് ഭക്തയെ ആക്രമിച്ച കേസ്; കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി
പത്തനംതിട്ട: ശബരിമലയില്‍ ചിത്തിര ആട്ടവിശേഷദിവസം അമ്പത്തിരണ്ടുകാരിയായ തീര്‍ഥാടകയെ ആക്രമിച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ റാന്നി ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയും സുരേന്ദ്രന്റെ ജാമ്യപേക്ഷ തള്ളിയിരുന്നു. കേസിലെ ഒന്നാം പ്രതി ഇലന്തൂര്‍ സ്വദേശി സൂരജിന്റെ ജാമ്യാപേക്ഷയും പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയതിന് തെളിവായി പോലീസ് ഹാജരാക്കിയത്. അതേസമയം സുരേന്ദ്രന്‍ രണ്ട് കേസുകളില്‍ക്കൂടി […]
പ്രതിപക്ഷ ബഹളം; ഇന്നും സഭ പിരിഞ്ഞു
തിരുവനന്തപുരം: ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തത സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതോടെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ തന്നെ ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങിയിരുന്നു. ഒരേ വിഷയത്തില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിഷേധം പാടില്ലെന്നും ശബരിമല വിഷയം സഭ എട്ട് മണിക്കൂറോളം ചര്‍ച്ച ചെയ്‌തെന്നും സ്പീക്കര്‍ നിലപാടെടുത്തു. എന്നാല്‍ സോളാര്‍ വിഷയം ആറ് അടിയന്തര പ്രമേയങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്നും ശബരിമല വിഷയം ചോദ്യത്തര വേള നിറുത്തി വച്ച് […]










