ശബരിമലയില്‍ സാഹചര്യങ്ങള്‍ മാറി, പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സാഹചര്യങ്ങള്‍ മാറിയെന്ന് ഹൈക്കോടതി. ഇപ്പോള്‍ യാതൊരു പ്രശ്‌നവും നിലനില്‍ക്കുന്നില്ല. ദര്‍ശനത്തിന് പോകുന്നതിനിടെ പോലീസ് തടഞ്ഞെന്ന് ആരോപിച്ച് ചാലക്കുടി സ്വദേശികള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബഞ്ചിന്‍റെ നിരീക്ഷണം.

ബിപിന്‍, ദിപിന്‍, അഖില്‍ എന്നിവരാണ് ദര്‍ശനത്തിന് പോകുന്നതിനിടെ പൊലീസ് തടഞ്ഞെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. നവംബര്‍ 29ന് പമ്പയില്‍ വെച്ച് പൊലീസ് തടഞ്ഞെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. മൂന്നുപേര്‍ക്കും എപ്പോള്‍ വേണമെങ്കിലും ശബരിമലയില്‍ പോകാം എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

prp

Related posts

Leave a Reply

*