പാലക്കാട് വ്യാപക ആക്രമണം, സിപിഐ ജില്ലാക്കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു

പാലക്കാട്: ഹര്‍ത്താലിന്‍റെ മറവില്‍ അക്രമികള്‍ പാലക്കാട് വ്യാപക ആക്രമണം നടത്തി. സിപിഐ ജില്ലാക്കമ്മിറ്റി ഓഫീസ് ബിജെപി, ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു. വിക്ടോറിയ കോളേജിന് മുന്നില്‍ സംഘടിച്ച ബിജെപി, ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ഓഫീസ് ആക്രമിക്കുകയായിരുന്നു. ഹ‍ര്‍ത്താലിന്‍റെ ഭാഗമായി നഗരത്തില്‍ പ്രകടനം നടത്തി മടങ്ങിയ പ്രവര്‍ത്തകര്‍ തിരിച്ചെത്തിയാണ് ആക്രമണം അഴിച്ചുവിട്ടത്. വഴിയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത ശേഷം സിപിഐ ജില്ലാക്കമ്മിറ്റി ഓഫീസായ പി ബാലചന്ദ്രമേനോന്‍ സ്മാരകത്തിന് നേരെ […]

ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത് ഹൃദയാഘാതം മൂലം: മുഖ്യമന്ത്രി

തിരുവനന്തപുരം: പന്തളത്ത് മരിച്ച ശബരിമല കർമ്മസമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മുഖ്യമന്ത്രി. ഹൃദയാഘാതമുണ്ടായത് ആശുപത്രിയിലെത്തിച്ച ശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പന്തളത്ത് ഇന്നലെ നടന്ന പ്രകടനത്തിനിടെ പരിക്കേറ്റ ഉണ്ണിത്താന്‍ ചികിത്സയിലിരിക്കെ രാത്രിയാണ് മരിച്ചത്. തലയില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് രക്തസ്രാവം കൂടിയതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരുടെ കല്ലേറിനെ തുടര്‍ന്നാണ് ഉണ്ണിത്താന്‍ മരിച്ചതെന്നായിരുന്നു […]

കോഴിക്കോട് മിഠായിത്തെരുവില്‍ സംഘര്‍ഷം രൂക്ഷമാകുന്നു; പൊലീസ് രണ്ടു തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു

കോഴിക്കോട്: ശബരിമല കര്‍മസമിതി നടത്തുന്ന ഹര്‍ത്താലിനിടെ കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ തുറന്നു. വ്യാപാരികള്‍ കടകള്‍ തുറന്നതിനെത്തുടര്‍ന്ന് ഹര്‍ത്താല്‍ അനുകൂലികളെത്തി അടപ്പിക്കാന്‍ ശ്രമം നടത്തിയത് സംഘര്‍ഷത്തിനിടയാക്കി. കടകള്‍ തുറക്കാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. ഒരു വശത്തുകൂടി ശബരിമല കര്‍മസമിതിയുടെ പ്രതിഷേധവും മറുവശത്തുകൂടി ഡിവൈഎഫ്‌ഐക്കാരും പ്രതിഷേധം നടത്തിയതിനെത്തുടര്‍ന്ന് പൊലീസ് രണ്ടു തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു. മേഖലയിലെ സ്ഥിതി സാധാരണനിലയില്‍ ആയിട്ടില്ല. ഇപ്പോള്‍ കടകള്‍ അടഞ്ഞുകിടക്കുകയാണ്. അതേസമയം, സംഭവങ്ങളില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. തൃശൂര്‍ നഗരത്തില്‍ കട […]

പൊലീസിനെതിരെ കല്ലേറില്‍ പരിക്കേറ്റ് മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്‍റെ കുടുംബം രംഗത്ത്

പത്തനംതിട്ട: പന്തളത്ത് ശബരിമല കര്‍മ്മസമിതിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ സിപിഐഎം ഓഫീസിന് മുകളില്‍ നിന്നുണ്ടായ കല്ലേറില്‍ പരിക്കേറ്റ് മരിച്ച കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍റെ കുടുംബം പൊലീസിനെതിരെ രംഗത്ത്. പൊലീസിന്‍റെ നിസംഗതയാണ് ഉണ്ണിത്താന്‍റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. സംഘര്‍ഷ സാദ്ധ്യത ഉണ്ടായിരുന്നിട്ടും പൊലീസ് മുന്‍കരുതലെടുത്തില്ല. പ്രതികളെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹത്തിന്‍റെ ഭാര്യ വിജയമ്മ ആവശ്യപ്പെട്ടു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ ഉണ്ണിത്താന്‍ ഏറെ മനോവിഷമത്തിലായിരുന്നു. അദ്ദേഹം ശബരിമല കര്‍മ്മ സമിതിയില്‍ സജീവപ്രവര്‍ത്തകനായിരുന്നെന്നും വിജയമ്മ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പൊലീസ് […]

‘പിണറായി വിജയാ, ഇത് അന്തസ്സില്ലാത്ത പണിയായിപ്പോയി’: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ആരുമറിയാതെ ഇരുട്ടിന്‍റെ മറവില്‍ പുറകുവശത്തുകൂടി ആക്ടിവിസ്റ്റുകളെ കയറ്റി സംതൃപ്തി അടയാന്‍ മനോരോഗമുള്ളയൊരാള്‍ക്ക് മാത്രമേ കഴിയൂവെന്ന് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ‘പിണറായി വിജയാ ഇത് അന്തസ്സില്ലാത്ത പണിയായിപ്പോയി. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഭീരുക്കള്‍ക്ക് മാത്രം എടുക്കാന്‍ കഴിയുന്ന നിലപാട്. ആരുമറിയാതെ ഇരുട്ടിന്‍റെ മറവില്‍ പുറകുവശത്തുകൂടി ആക്ടിവിസ്റ്റുകളെ അകത്തുകയറ്റി സംതൃപ്തി അടയാന്‍ മനോരോഗമുള്ളയൊരാള്‍ക്ക് മാത്രമേ കഴിയൂ. താങ്കളോട് വിയോജിക്കുമ്പോഴും ഒരു മതിപ്പുണ്ടായിരുന്നു. ഇപ്പോള്‍ […]

ശുദ്ധിക്രിയകള്‍ക്കായി ശബരിമല നട അടച്ചു; സന്നിധാനത്ത് നിന്ന് തീര്‍ത്ഥാടകരെ മാറ്റുന്നു

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ കയറിയതിനെ തുടര്‍ന്ന് നട അടച്ചു. തുടര്‍ന്ന് സന്നിധാനത്തു നിന്നും തീര്‍ത്ഥാടകരെ മാറ്റുകയാണ്. മേല്‍ശാന്തി തന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. സന്നിധാനത്ത് ശുദ്ധികത്രിയ നടത്താനും തീരുമാനമായി. ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് മഫ്തി പൊലീസി സുരക്ഷയില്‍ യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞിരുന്നു. നേരത്തെ ഡിസംബര്‍ 24ന് ഇരുവരും ദര്‍ശനത്തിന് ശ്രമിച്ച്‌ പ്രതിഷേധത്തെതുടര്‍ന്ന് മലയിറങ്ങിയിരുന്നു. ശബരിമലയില്‍ […]

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനായി സര്‍ക്കാര്‍ ഒരുക്കുന്ന വനിതാ മതില്‍ നാളെ

തിരുവനന്തപുരം: വനിതാ മതില്‍ നാളെ. ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് വനിതാ മതില്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. നാളെ വൈകീട്ട് നാലിനാണ് മതില്‍. 3.45 ന് മതിലിന്‍റെ ട്രയല്‍ ഉണ്ടായിരിക്കും. കാസര്‍ഗോഡ് മുതല്‍ വെള്ളയമ്പലം വരെ 620 കിലാമീറ്റര്‍ ദൂരത്തില്‍ തീര്‍ക്കുന്ന മതില്‍ ഗിന്നസ്സ് ബുക്കിലെത്തിക്കാനാണ് ശ്രമം. കാസര്‍ഗോഡ് ആരോഗ്യമന്ത്രി കെ കെ ഷൈലജ ആദ്യ കണ്ണിയും തിരുവനന്തപുരം വെള്ളയമ്പലത്ത് സിപിഐഎം പിബി അംഗം വൃന്ദാ കാരാട്ട് അവസാന കണ്ണിയുമെന്ന നിലക്കാണ് മതില്‍. ചലച്ചിത്രതാരങ്ങളും സാംസ്‌ക്കാരികരംഗത്തെ പ്രമുഖരായ […]

ആരോഗ്യനില മോശമായി; ശോഭാ സുരേന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തിവന്നിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് നാലോടെയാണ് പോലീസ് എത്തി ശോഭയെ അറസ്റ്റ് ചെയ്തു നീക്കിയത്. പിന്നാലെ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍.ശിവരാജന്‍ നിരാഹാരം തുടങ്ങി. കഴിഞ്ഞ പത്ത് ദിവസമായി സമരം നടത്തുന്ന ശോഭയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് ക്രിസ്മസ് ദിവസം തന്നെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് […]

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് അശോകന്‍ കുളനടയുടെ നേതൃത്വത്തിലുള്ള എട്ടു പേരാണ് നിരോധനാജ്ഞ ലംഘിക്കാന്‍ എത്തിയത്. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ പെരുനാട് പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയി.

നിയമസഭയിലെ കറുത്ത ദിനമാണിത്, ഭരണം മാറിവരുമെന്ന് ഓര്‍ക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭയിലെ കറുത്ത ദിനമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ നടത്തിവന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. 15 തവണ ഇങ്ങനെ സത്യാഗ്രഹ സമരം നടന്നു. അന്നെല്ലാം ഒത്തുതീര്‍പ്പ് ശ്രമങ്ങളുണ്ടായി. മുഖ്യമന്ത്രിയുടെ നിലപാടിനെ അപലപിക്കുന്നു. ഭരണം മാറിവരുമെന്ന് ഓര്‍ക്കണം. ഭരണകക്ഷി പ്രശ്‌നമുണ്ടാക്കിയപ്പോള്‍ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ലെന്നും ചെന്നിത്തല പറഞ്ഞു. മുനീറിനെ ഭ്രാന്തനെന്ന് മുഖ്യമന്ത്രി വിളിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. ഭരണപക്ഷം സഭ തടസപ്പെടുത്തുന്നത് ആദ്യമാണ്. സ്പീക്കര്‍ പ്രതിപക്ഷത്തിന് നീതി തന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.   […]