നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനായി സര്‍ക്കാര്‍ ഒരുക്കുന്ന വനിതാ മതില്‍ നാളെ

തിരുവനന്തപുരം: വനിതാ മതില്‍ നാളെ. ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് വനിതാ മതില്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. നാളെ വൈകീട്ട് നാലിനാണ് മതില്‍. 3.45 ന് മതിലിന്‍റെ ട്രയല്‍ ഉണ്ടായിരിക്കും.

കാസര്‍ഗോഡ് മുതല്‍ വെള്ളയമ്പലം വരെ 620 കിലാമീറ്റര്‍ ദൂരത്തില്‍ തീര്‍ക്കുന്ന മതില്‍ ഗിന്നസ്സ് ബുക്കിലെത്തിക്കാനാണ് ശ്രമം. കാസര്‍ഗോഡ് ആരോഗ്യമന്ത്രി കെ കെ ഷൈലജ ആദ്യ കണ്ണിയും തിരുവനന്തപുരം വെള്ളയമ്പലത്ത് സിപിഐഎം പിബി അംഗം വൃന്ദാ കാരാട്ട് അവസാന കണ്ണിയുമെന്ന നിലക്കാണ് മതില്‍. ചലച്ചിത്രതാരങ്ങളും സാംസ്‌ക്കാരികരംഗത്തെ പ്രമുഖരായ വനിതകളും മതിലിലില്‍ അണിചേരും. പിന്തുണയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉണ്ടാകും.

ഇതിനിടെ വനിതാ മതിലിനെതിരെ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് കത്തയച്ച വിഎസിന് മുഖ്യമന്ത്രി പ്രസ്താവനയിലൂടെ പരോക്ഷ മറുപടി നല്‍കിയതും ചര്‍ച്ചയായി. മതില്‍ വര്‍ഗ്ഗസമരത്തിന്‍റെ ഭാഗമാണെന്നും വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ഒരുക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പ്രതിജ്ഞ ചൊല്ലിയും പന്തംകൊളുത്തി പ്രകടനവും വിളംബര ജാഥകളുമൊക്കെ സംഘടിപ്പിച്ചും മതില്‍ വിജയിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇടത്പക്ഷം.

 

prp

Related posts

Leave a Reply

*