വനിതാ മതില്‍ പൊളിഞ്ഞെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന; ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്ന് പുന്നല ശ്രീകുമാര്‍

തിരുവനന്തപുരം: സിപിഐഎമ്മും സര്‍ക്കാരും മുന്‍കൈയ്യെടുത്ത് കൊണ്ടു വന്ന നവോത്ഥാന സമിതിയില്‍ വിള്ളല്‍. നവോത്ഥാന സമിതിക്കായി ശക്തമായി വാദിച്ച എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ രംഗത്തു വന്നതോടെയാണ് നവോത്ഥാന സമിതിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മറ നീക്കി പുറത്തു വരുന്നത്. മതില്‍ പൊളിഞ്ഞെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ഇത് പ്രതിയോഗികള്‍ക്ക് കരുത്തു പകരുമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ എതിരാളികള്‍ക്ക് കരുത്ത് നല്‍കും. ഇക്കാര്യത്തില്‍ വെള്ളാപ്പള്ളി ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്നും […]

വനിതാ മതില്‍ പൊളിക്കാന്‍ പുല്ലിന് തീയിടലും കല്ലേറും; കാസര്‍ഗോഡ് സിപിഐഎം- ബിജെപി സംഘര്‍ഷം

കാസര്‍ഗോഡ്‌:  കാസര്‍ഗോഡ്‌ വനിതാമതിലിനിടെ സംഘര്‍ഷം. കാഞ്ഞങ്ങാടിന് സമീപം ചേറ്റുകുണ്ടില്‍ ഒരുവിഭാഗം ബിജെ.പി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റോഡ്‌ കൈയേറി ഉപരോധിച്ചതോടെ 300 മീറ്റര്‍ ഭാഗത്ത്‌ മതില്‍ തീര്‍ക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം. മതില്‍ തുടങ്ങുന്നതിന് മുമ്പുതന്നെ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി. വനിതാമതിലിനെത്തിയവര്‍ക്കെതിരെ കല്ലെറിയുകയും തുടര്‍ന്ന് റോഡ് സൈഡിലുള്ള പുല്ലിന് തീയിടുകയും ചെയ്തു. റെയില്‍വേ ലൈനിനോട് ചേര്‍ന്നുള്ള ഭാഗത്താണ് തീയിട്ടത്. ഇതേത്തുടര്‍ന്ന് കനത്ത പുക ഇവിടെ  വ്യാപിക്കുകയും  വനിതാമതിലിനെത്തിയവര്‍ക്ക് ഇവിടെ നില്‍ക്കാന്‍ സാധിക്കാതെ വരികയും ചെയ്തു.  പോലീസും ഫയര്‍ ഫോഴ്‌സുമെത്തി തീയണയ്ക്കാനും സംഘര്‍ഷമൊഴിവാക്കാനും […]

സംസ്ഥാനത്ത് അല്‍പ്പസമയത്തിനകം വനിതാമതിലുയരും; 50 ലക്ഷത്തോളം വനിതകള്‍ അണിനിരക്കും

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് അല്‍പ്പസമയത്തിനകം സംസ്ഥാനത്ത് വനിതാ മതിലുയരും. അമ്പതുലക്ഷത്തോളം വനിതകള്‍ ദേശീയപാതയില്‍ 15 മിനിറ്റ് മതിലിനായി കൈകോര്‍ക്കും. കാസര്‍ഗോട്ട് നിന്ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമയ്ക്കടുത്തുവരെ 620 കിലോമീറ്റര്‍ നീളത്തിലാണ് വൈകീട്ട് നാലിന് മതിലുയരുക. മൂന്നര കഴിഞ്ഞ് റിഹേഴ്‌സലിനായി നിരന്നു തുടങ്ങും. നാലുമുതല്‍ നാലേകാല്‍ വരെയാണ് മതില്‍ ഉയര്‍ത്തുക. തുടര്‍ന്ന്, നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയെടുക്കും. കേരളത്തിനകത്തും പുറത്തുമുള്ള കലാസാംസ്‌കാരിക പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ മതിലിനെത്തും. വെള്ളയമ്പലത്ത് പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട്, ആനി രാജ എന്നിവര്‍ […]

വനിതാമതിലുമായി സഹകരിക്കില്ലെന്ന് സമസ്ത

കോഴിക്കോട്: സ്ത്രീകളെ പരസ്യമായി പൊതുനിരത്തില്‍ ഇറക്കുന്ന വനിതാ മതിലുമായി സഹകരിക്കാനാവില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. മതത്തിന്‍റെ പരിധിക്കപ്പുറത്ത് സ്ത്രീകളെ കൊണ്ടുവരുന്നതിനെ അനുകൂലിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിയ്ക്കുക എന്ന ആശയത്തോടെ വൈകിട്ട് നാലിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ സൃഷ്ടിക്കുന്നത്. 50 ലക്ഷത്തോളം സ്ത്രീകള്‍ പങ്കെടുക്കുമെന്നാണ് സൂചന എസ്‌എന്‍ഡിപി, കെപിഎംഎസ് അടക്കം നൂറിലേറെ സാമുദായിക സംഘടനകളുടെ പിന്തുണ മതിലിനുണ്ട്. 3.30 നാണ് ട്രയല്‍. കാസര്‍കോട് […]

വനിതാമതിലിന് പിന്തുണയുമായി കെ.ആര്‍ ഗൗരിയമ്മ

ആലപ്പുഴ: വനിതാമതിലിന് പിന്തുണയുമായി കെ.ആര്‍ ഗൗരിയമ്മ ആലപ്പുഴയില്‍ അണിചേരും. മന്ത്രി ജി സുധാകരന്‍ നേരിട്ടെത്തിയാണ് ഗൗരിയമ്മയെ വനിതാമതിലിലേക്ക് ക്ഷണിച്ചത്.സ്ത്രീ ശാക്തീകരണത്തിനുളള സര്‍ക്കാര്‍ ദൗത്യം പ്രശംസനീയമാണെന്ന് ഗൗരിയമ്മ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് താന്‍ വന്നതെന്ന ആമുഖത്തോടെയാണ് മന്ത്രി ജി സുധാകരന്‍ സംസാരിച്ചുതുടങ്ങിയത്. പറഞ്ഞു തീരും മുമ്പേ താന്‍ വനിതാ മതിലിനൊപ്പമുണ്ടാകുമെന്ന് ഗൗരിയമ്മയുടെ മറുപടിയും നല്‍കി. ദേശീയപാതയില്‍ ശവക്കോട്ടപ്പാലത്തിന് സമീം എത്തിക്കാനാണ് സംഘാടകരുടെ ശ്രമം. വനിതാമതിലിന് പിന്തുണയേകിയുള്ള സന്ദേശം ഗൗരിയമ്മ സുധാകരന് കൈമാറി. അന്‍പത് ലക്ഷത്തോളം പേര്‍ വനിതാമതിലില്‍ പങ്കെടുക്കുമെന്ന് […]

കേരളത്തിന്‍റെ ഒത്തൊരുമയെ തടയാന്‍ ഒന്നിനും കഴിയില്ല; വനിതാ മതിലിന് പിന്തുണയുമായി സുഹാസിനി

ചെന്നൈ: ജനുവരി ഒന്നിന് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന വനിതാ മതിലിന് പിന്തുണയുമായി നടി സുഹാസിനി. വനിതാ മതില്‍ കേരളത്തെ ഭ്രാന്താലയം ആക്കുന്നത് തടയാനാണെന്നും ഈ ഒത്തൊരുമയെ തടയാന്‍ ഒന്നിനും കഴിയില്ലെന്നും സുഹാസിനി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സുഹാസിനി പിന്തുണ അറിയിച്ചത്. ജനുവരി ഒന്നാം തിയ്യതി പുതുവത്സരം മാത്രമല്ലെന്നും വനിതാ മതില്‍ നിര്‍മ്മിക്കുന്ന ദിവസമാണെന്നും സുഹാസിനി വീഡിയോയില്‍ പറയുന്നു. സിമന്‍റ് കൊണ്ടോ ബ്രിക്‌സ് കൊണ്ടോ അല്ല കൈകള്‍ കോര്‍ത്ത് വനിതകളാണ് മതില്‍ നിര്‍മ്മിക്കുന്നത്. കേരളത്തെ ഭ്രാന്താമാക്കാതിരിക്കുക […]

വനിതാ മതില്‍ അനിവാര്യം; എന്‍എസ്എസ് അയ്യപ്പജ്യോതിയ്ക്ക് ഒപ്പം നിലകൊള്ളരുതായിരുന്നു; പിണറായി വിജയന്‍

തിരുവനന്തപുരം: എന്‍എസ്എസ് അയ്യപ്പജ്യോതിയ്ക്ക് ഒപ്പം നിലകൊള്ളരുതായിരുന്നുവെന്ന് പിണറായി വിജയന്‍. സ്ത്രീകള്‍ക്കായി സ്ത്രീകള്‍ തീര്‍ക്കുന്ന പ്രതിരോധ മതിലിന് എതിരെ സ്ത്രീകളെ രംഗത്ത് ഇറക്കാനുള്ള ശ്രമം ഉണ്ടായതിന്‍റെ അടിസ്ഥാനത്തിലാണ്  നവോത്ഥാന പാരമ്പര്യം പിന്തുടരുന്ന ഹിന്ദു സംഘടനകളുടെ യോഗം സര്‍ക്കാര്‍ വിളിച്ചത്. ഈ യോഗത്തില്‍ ഈ സാഹചര്യം വിശദീകരിക്കുകയും ചെയ്തു.  കേരളത്തിലെ നവോത്ഥാന പാരമ്പര്യത്തെ സംരക്ഷിക്കുന്നതിന് ഇത്തരം ഒരു ഇടപെടല്‍ ആവശ്യം ആണെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് മഹിളാ സമാജം വനിതാ മതിലുമായി രംഗത്ത് എത്തുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. സ്ത്രീകളുടെ പ്രശ്നങ്ങള്‍ […]

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനായി സര്‍ക്കാര്‍ ഒരുക്കുന്ന വനിതാ മതില്‍ നാളെ

തിരുവനന്തപുരം: വനിതാ മതില്‍ നാളെ. ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് വനിതാ മതില്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. നാളെ വൈകീട്ട് നാലിനാണ് മതില്‍. 3.45 ന് മതിലിന്‍റെ ട്രയല്‍ ഉണ്ടായിരിക്കും. കാസര്‍ഗോഡ് മുതല്‍ വെള്ളയമ്പലം വരെ 620 കിലാമീറ്റര്‍ ദൂരത്തില്‍ തീര്‍ക്കുന്ന മതില്‍ ഗിന്നസ്സ് ബുക്കിലെത്തിക്കാനാണ് ശ്രമം. കാസര്‍ഗോഡ് ആരോഗ്യമന്ത്രി കെ കെ ഷൈലജ ആദ്യ കണ്ണിയും തിരുവനന്തപുരം വെള്ളയമ്പലത്ത് സിപിഐഎം പിബി അംഗം വൃന്ദാ കാരാട്ട് അവസാന കണ്ണിയുമെന്ന നിലക്കാണ് മതില്‍. ചലച്ചിത്രതാരങ്ങളും സാംസ്‌ക്കാരികരംഗത്തെ പ്രമുഖരായ […]

ആരെയും ഭയപ്പെടാതെ ജീവിക്കാന്‍ ആത്മാഭിമാനമുള്ള സ്ത്രീകള്‍ ഈ പോരാട്ടത്തിനൊപ്പം നില്‍ക്കും: സീനത്ത്

കൊച്ചി: വനിതാ മതിലിനെ പിന്തുണച്ച് നടി സീനത്ത്. വനിതാ മതില്‍ ഒരു പോരാട്ടമാണ്. ജനുവരി ഒന്നിന് കേരളത്തിന്‍റെ പെണ്‍കരുത്ത് പുതിയൊരു ചരിത്രം കൂടി എഴുതുകയാണ്. ആത്മാഭിമാനമുള്ള സ്ത്രീകള്‍ ഈ പോരാട്ടത്തിനൊപ്പം നില്‍ക്കുകതന്നെ ചെയ്യുമെന്നും സീനത്ത് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപമിങ്ങനെ ജനുവരി ഒന്നിന് കേരള ചരിത്രത്തില്‍ ഒരു ഏട് കൂടി എഴുതി ചേര്‍ക്കപ്പെടും. സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകളാല്‍ ഒരു നവോത്ഥാന മതില്‍ പടുത്തുയര്‍ത്തിയ വര്‍ഷം. ജാതി, മതം, വര്‍ഗം ഇതെല്ലാം പടിക്കുപുറത്ത്. ഈ […]

പാലക്കാട് വനിതാ മതിലിന്‍റെ പേരില്‍ കൂപ്പണ്‍ പോലും നല്‍കാതെ പിരിച്ചത് ലക്ഷങ്ങള്‍

പാലക്കാട്: വനിതാ മതിലിന്‍റെ പേരില്‍ നടന്ന പണപ്പിരിവിനെതിരെ പാലക്കാട്ട് കൂടുതല്‍ പരാതികള്‍. ഒറ്റപ്പാലത്തും എലപ്പുളളിയിലും കൂപ്പണ്‍ നല്‍കാതെ ലക്ഷങ്ങളാണ് പിരിച്ചത്. അതേസമയം സഹകരണവകുപ്പിന്‍റെ അന്വേഷണം അട്ടിമറിക്കാനും പെന്‍ഷന്‍കാരെ സമ്മര്‍ദത്തിലാക്കി പരാതികള്‍ ഇല്ലാതാക്കാനും പണംപിരിച്ചവര്‍ നീക്കം തുടങ്ങി. രോഗികളും നിര്‍ധനരും വഴിയോരക്കച്ചവടത്തിലൂടെ ഉപജീവനം തേടുന്നവരുമെല്ലാം പണം നല്‍കിയവരാണ്. പ്രതികരണങ്ങള്‍ ഏറെയുണ്ടെങ്കിലും പരാതികള്‍ ഇല്ലാതാക്കാനാണ് നവോത്ഥാനമൂല്യ സംരക്ഷണസമിതിയുടെ പേരില്‍ പണംപിരിച്ചവരുടെ ഇപ്പോഴത്തെ ശ്രമം. തൊഴിലുറപ്പുറപ്പു തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരോട് പരാതിപ്പെടരുതെന്ന് താക്കീത് നല്‍കി. പുതുശേരിയിലെ പണപ്പിരിവിനെക്കുറിച്ച് സഹകരണമന്ത്രി കടകംപളളി […]