തിരുവനന്തപുരം: വനിതാമതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ടെന്ന് ആരോഗ്യ സാമൂഹ്യക്ഷേമ മന്ത്രി കെ.കെ.ശൈലജ. ആ സമയത്ത് ഡ്യൂട്ടിയിലില്ലാത്ത ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കം പങ്കെടുക്കണം. എന്നാല്‍ ആരേയും നിര്‍ബന്ധിക്കില്ലെന്നും പങ്കെടുക്കാത്തവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടാകില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഉയരുന്ന വനിതാ മതിലില്‍ 30 ലക്ഷത്തിലേറെ വനിതകള്‍ അണിനിരക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രതിപക്ഷം ശക്തമായി എതിര്‍ക്കുമ്പോള്‍ തന്നെ വനിതാ മതില്‍ വന്‍ വിജയമാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ’വര്‍ഗീയ മതിലെ’ന്നു പ്രതിപക്ഷം […]
Tag: woman wall
‘പാവപ്പെട്ടവന്‍റെ പിച്ചച്ചട്ടിയില്‍ നിന്നും കയ്യിട്ടുവാരി മതില്‍ കെട്ടരുത്’: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: രണ്ടാഴ്ചയിലേറെയായി സര്‍ക്കാര്‍ മിഷനറികളുടെ പൂര്‍ണ്ണ ശ്രദ്ധ വനിതാ മതില്‍ വിജയിപ്പിക്കാനാണെന്നും ഇതിന്‍റെ പത്ത് ശതമാനം താല്‍പര്യം കാണിച്ചിരുന്നുവെങ്കില്‍ പ്രളയം ബാധിച്ച ജനങ്ങളുടെ എല്ലാ പ്രയാസങ്ങളും ഇതിനോടകം പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ പണം മതിലിനായി ചെലവഴിക്കുമെന്നും, ഇല്ലെന്നും തിരിച്ചും മറിച്ചും പറയുന്ന സര്‍ക്കാര്‍ ഇപ്പോള്‍ മതില്‍ വിജയിപ്പിക്കാനായി നഗ്നമായ അധികാര ദുര്‍വിനിയോഗമാണ് നടത്തുന്നതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ‘ആശ വര്‍ക്കേഴ്സ്, കുടുംബശ്രീ, അംഗനവാടി പ്രവര്‍ത്തകര്‍, അയല്‍ക്കൂട്ടം, തൊഴിലുറപ്പ് […]
50 കോടി രൂപയ്ക്ക് ആയിരം വീടുകള്‍ നിര്‍മിച്ചു നല്‍കാനാകും; വനിതാ മതിലിനെതിരെ ജോയ് മാത്യു
കോഴിക്കോട്: വനിതാ മതിലിനെതിരെ നടന്‍ ജോയ് മാത്യു. വനിതാ മതിലിനായി ചെലവാക്കുന്ന 50 കോടി രൂപ കൊണ്ട് ആയിരം വീടുകള്‍ നിര്‍മ്മിക്കാമായിരുന്നെന്ന് ജോയ് മാത്യു പറഞ്ഞു. പ്രളയകാലത്ത് കിടപ്പാടം നഷ്ടപ്പെട്ട സ്ത്രീകളുടെ പേരിലാണ് വീട് നിര്‍മ്മിച്ചുനല്‍കുന്നതെങ്കില്‍ സ്ത്രീകള്‍ക്ക് അതില്‍പരം സുരക്ഷിതത്വം എന്താണുള്ളതെന്നും ജോയ് മാത്യു ചോദിക്കുന്നു. ജോയ് മാത്യുവിന്‍റെ വാക്കുകള്‍ ഇങ്ങനെ: മുന്‍പ് എവിടെയോ വായിച്ചതാണ്. ഒരു രാജ്യത്ത് കാലാവധി കഴിഞ്ഞ സാധനങ്ങള്‍ വീടുകളില്‍ ബാക്കിവന്നാല്‍ അതു മുതലാക്കാനായി അവിടത്തുകാര്‍ എന്തു കോപ്രായവും കാട്ടിക്കൂട്ടും. ഉദാഹരണത്തിന് മുറിവുകളില്‍ […]
വനിതാ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: വനിതാ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പങ്കെടുക്കാതിരിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടി ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. വനിതാ മതിലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്നതില്‍ നിര്‍ബന്ധമുണ്ടോയെന്ന് അറിയിക്കാന്‍ ഹൈക്കോടതിയെ നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ തെറ്റെന്താണെന്നും കോടതി ചോദിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ വനിതാ മതിലിനെതിരായ പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനായി […]
മഞ്ജുവിന്‍റെ സാമൂഹിക കണ്ണാടി പഴയത്: ജി സുധാകരന്‍
തിരുവനന്തപുരം: വനിതാ മതിലിനോടുള്ള പിന്തുണ പിന്‍വലിച്ച മഞ്ജു വാര്യരുടെ നിലപാടിനെതിരെ മന്ത്രി ജി സുധാകരന്‍. മഞ്ജു വാര്യരുടെ സാമൂഹിക വീക്ഷണത്തിന്‍റെ പ്രശ്നമാണ് അവരുടെ പുതിയ പ്രതികരണമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. മഞ്ജു ഉപയോഗിക്കുന്ന സാമൂഹിക കണ്ണാടി പഴയത്. അത് മാറ്റേണ്ട സമയമായി. കലാകാരി എന്ന നിലയില്‍ അവരെ അംഗീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രി മണിയും, മേഴ്സിക്കുട്ടിയമ്മയും മഞ്ജുവിനെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു നവോത്ഥാന ആശയങ്ങള്‍ക്ക് ശക്തിപകരുക എന്ന മുദ്രാവാക്യവുമായി സര്‍ക്കാര്‍ ജനുവരി ഒന്നിന് നടത്തുന്ന പരിപാടിയാണ് […]
വനിതാ മതില്‍; മഞ്ജു വാര്യര്‍ക്കെതിരെ തുറന്നടിച്ച് എം.എം മണി
തിരുവനന്തപുരം: വനിതാ മതിലില്‍ നിന്ന് പിന്മാറിയ നടി മഞ്ജു വാര്യര്‍ക്കെതിരെ മന്ത്രി എം.എം.മണി. മഞ്ജു വാര്യരെ ആശ്രയിച്ചിട്ടല്ല വനിതാ മതില്‍ തീരുമാനിച്ചത്. അവര്‍ പിന്‍മാറിയാലും വനിതാ മതിലിന് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മഞ്ജു വാര്യര്‍ വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ നടി പിന്തുണ പിന്‍വലിക്കുകയും ചെയ്തു. സര്‍ക്കാരിന്‍റെ ഒട്ടേറെ പരിപാടികളില്‍ സഹകരിച്ചിട്ടുണ്ട്. എന്നാല്‍ വനിതാ മതിലിന് ഇതിനോടകം ഒരു രാഷ്ട്രീയ മുഖം കൈവന്നിട്ടുണ്ടെന്നും പറഞ്ഞായിരുന്നു മഞ്ജുവിന്‍റെ […]
എന്‍റെ ഭാഗത്തുണ്ടായ വീഴ്ച്ചയാണ്; വനിതാ മതില്‍ പരിപാടിക്കുള്ള പിന്തുണ പിന്‍വലിച്ച് മഞ്ജു വാര്യര്‍
തിരുവനന്തപുരം; വനിതാ മതിലിന് നടി മഞ്ജു വാര്യര്‍ പ്രഖ്യാപിച്ച പിന്തുണ പിന്‍വലിച്ചു. വനിതാ മതിലിന്‍റെ പേജില്‍ മഞ്ജു നല്‍കിയ പിന്തുണയാണ് 24 മണിക്കൂര്‍ തികയും മുമ്പേ പിന്‍വലിച്ചത്. തന്‍റെ ഫെയ്‌സ്ബുക്കിലൂടെയായിരുന്നു തെറ്റിദ്ധരിക്കപ്പെട്ട് പോസ്റ്റ് ചെയ്ത വീഡിയോയാണെന്ന് വ്യക്തമാക്കിയത്. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാ മതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്‍റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണെന്നും മഞ്ജു ഫെസ്ബുക്കില്‍ കുറിച്ചു. […]
വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി
കൊച്ചി: വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി. വനിതാ മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. എല്ലാ വകുപ്പുകളോടും പങ്കെടുക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിക്കുക മാത്രമാണ് ചെയ്തതെന്നും അതില്‍ നിര്‍ബന്ധിക്കലില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വനിതാ മതിലിനെതിരായ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. വനിതാ മതിലില്‍ പങ്കെടുക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കേണ്ടത് അവരവരാണ്. ജീവനക്കാര്‍ക്ക് വനിതാ മതിലില്‍ പങ്കെടുക്കണമെന്ന നിര്‍ബന്ധമുണ്ടോയെന്നും കോടതി ചോദിച്ചു. പങ്കെടുക്കാത്തവര്‍ക്കെതിരെ ശിക്ഷാ നടപടി ഉണ്ടാകുമോയെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും. കേരളത്തിന്റെ നവോത്ഥാന […]
രഹ്ന ഫാത്തിമയ്‌ക്കൊപ്പം വനിതാ മതിലില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നതായി സാറാ ജോസഫ്
കൊച്ചി: നടിയും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയ്‌ക്കൊപ്പം വനിതാ മതിലില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നതായി എഴുത്തുകാരി സാറാ ജോസഫ്. മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ രഹനയെ ജയില്‍ മോചിതയാക്കിയ കോടതി തീരുമാനത്തില്‍ ആശ്വാസം കൊള്ളുന്നതായും സാറാ ജോസഫ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ”ഭരണഘടനാവിരുദ്ധവും സ്ത്രീവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ സംഘ പരിവാര്‍ ഗൂഢാലോചനകള്‍ക്കെതിരെ കേരളത്തിലെ ആത്മാഭിമാനമുള്ള സ്ത്രീകള്‍ ഒറ്റക്കെട്ടായി, മറ്റ് അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ചു കൊണ്ടു വന്മതില്‍ കെട്ടി ജനങ്ങളുടെ പരമാധികാരത്തിനും ലിംഗനീതിയ്ക്കും ജാതിപരമായ തുല്യതയ്ക്കും കാവല്‍ക്കോട്ടയാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഭരണഘടനയുടെ ആമുഖം […]
വനിതാ മതില്‍: മൂന്ന് ദശലക്ഷം വനിതകളെ അണിനിരത്തുമെന്ന് ഇടതുമുന്നണി
തിരുവനന്തപുരം: വനിതാ മതിലില്‍ മൂന്ന് ദശലക്ഷം വനിതകളെ ഇടതുമുന്നണി അണി നിരത്തുമെന്ന് കണ്‍വീനര്‍ എ. വിജയരാഘവന്‍. വനിതാ മതിലിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ഇടതുമുന്നണി കണ്‍വീനര്‍ വ്യക്തമാക്കി. ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കാനുള്ള തീരുമാനം നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തിലാണ് എടുത്തത്. അതേസമയം, വനിത മതിലിനെ വര്‍ഗീയ മതിലെന്ന് വിശേഷിപ്പിച്ച യുഡിഎഫ് എംഎല്‍എ എം കെ മുനീറിന്‍റെ പരാമര്‍ശത്തെച്ചൊല്ലി ഇന്ന് നിയമസഭയില്‍ കയ്യാങ്കളിയുണ്ടി. ബെര്‍ലിന്‍ മതില്‍ പൊളിച്ച പോലെ ഈ […]










