ഡ്യൂട്ടിയില്ലാത്ത എല്ലാവരും വനിതാമതിലില്‍ പങ്കെടുക്കണം; ആരെയും നിര്‍ബന്ധിക്കില്ല: കെ.കെ ശൈലജ

തിരുവനന്തപുരം: വനിതാമതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ടെന്ന് ആരോഗ്യ സാമൂഹ്യക്ഷേമ മന്ത്രി കെ.കെ.ശൈലജ. ആ സമയത്ത് ഡ്യൂട്ടിയിലില്ലാത്ത ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കം പങ്കെടുക്കണം. എന്നാല്‍ ആരേയും നിര്‍ബന്ധിക്കില്ലെന്നും പങ്കെടുക്കാത്തവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടാകില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഉയരുന്ന വനിതാ മതിലില്‍ 30 ലക്ഷത്തിലേറെ വനിതകള്‍ അണിനിരക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രതിപക്ഷം ശക്തമായി എതിര്‍ക്കുമ്പോള്‍ തന്നെ വനിതാ മതില്‍ വന്‍ വിജയമാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ’വര്‍ഗീയ മതിലെ’ന്നു പ്രതിപക്ഷം എതിര്‍ക്കുന്ന വനിതാ മതിലിനെ സ്‌നേഹമതിലാക്കി മാറ്റണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

ജനുവരി ഒന്നിന് 3.30 ന് വനിതാ മതിലിന്‍റെ ട്രയല്‍ റണ്‍ നടക്കും. നാലിനു മതില്‍ ഒരുക്കും. തുടര്‍ന്നു പ്രധാന കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങളില്‍ പ്രമുഖര്‍ പങ്കെടുക്കും. ഓരോ ജില്ലയിലും 30 പൊതു സമ്മേളനങ്ങളെങ്കിലും സംഘടിപ്പിക്കാനാണു തീരുമാനം. മന്ത്രിമാര്‍ ഉള്‍പ്പെടെ വനിതാ മതിലില്‍ അണിനിരക്കും. സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

prp

Related posts

Leave a Reply

*