തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരത്തെ തള്ളി ആരോഗ്യമന്ത്രി കെ കെ ശൈലജ. കുട്ടികളെ പ്രദര്‍ശിപ്പിച്ച് സമരം ചെയ്യുന്നത് എന്തിനെന്ന് അറിയില്ല. സമരം തുടരുന്നതിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും മന്ത്രി പറഞ്ഞു. സമരക്കാരുടെ ആവശ്യങ്ങള്‍ എല്ലാം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തതാണ്. അര്‍ഹരായവര്‍ പട്ടികയില്‍ നിന്നും ഒഴിവായിട്ടുണ്ടെങ്കില്‍ അവരെ ഉള്‍പ്പെടുത്തുമെന്നാണ് അറിയിച്ചിരുന്നത്. സമരക്കാര്‍ അതിന് തയ്യാറാകുന്നില്ല. സമരക്കാര്‍ ആരെല്ലാമാണെന്നോ അതിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം […]
Tag: k.k.shylaja
ഡ്യൂട്ടിയില്ലാത്ത എല്ലാവരും വനിതാമതിലില്‍ പങ്കെടുക്കണം; ആരെയും നിര്‍ബന്ധിക്കില്ല: കെ.കെ ശൈലജ
തിരുവനന്തപുരം: വനിതാമതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ടെന്ന് ആരോഗ്യ സാമൂഹ്യക്ഷേമ മന്ത്രി കെ.കെ.ശൈലജ. ആ സമയത്ത് ഡ്യൂട്ടിയിലില്ലാത്ത ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കം പങ്കെടുക്കണം. എന്നാല്‍ ആരേയും നിര്‍ബന്ധിക്കില്ലെന്നും പങ്കെടുക്കാത്തവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടാകില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഉയരുന്ന വനിതാ മതിലില്‍ 30 ലക്ഷത്തിലേറെ വനിതകള്‍ അണിനിരക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രതിപക്ഷം ശക്തമായി എതിര്‍ക്കുമ്പോള്‍ തന്നെ വനിതാ മതില്‍ വന്‍ വിജയമാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ’വര്‍ഗീയ മതിലെ’ന്നു പ്രതിപക്ഷം […]
ലളിത പ്രതികരിച്ചതിന്‍റെ ശരി തെറ്റ് അവര്‍ മനസിലാക്കും, എതിര്‍ക്കേണ്ട ആവശ്യം തനിക്കില്ല: ശൈലജ
തിരുവനന്തപുരം: കെ.പി.എ.സി ലളിത ഇടത് സഹയാത്രികയാണെങ്കിലും അവര്‍ ഒരു സംഘടനയുടെ പ്രതിനിധിയായാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചതെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. അതിനെ ശരി തെറ്റ് അവര്‍ മനസിലാക്കുമെന്നും അതിനെ എതിര്‍ക്കുകയോ ഉള്‍ക്കൊള്ളുകയോ ചെയ്യേണ്ട ആവശ്യം തനിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാ തൊഴില്‍മേഖലകളിലും പരാതി സെല്‍ രൂപീകരിക്കണമെന്നും കെ.കെ.ശൈലജ വ്യക്തമാക്കി. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു സി.സി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഡബ്ല്യു സി.സി അംഗങ്ങളായ ബീനാ പോള്‍, വിധു വിന്‍സെന്‍റ് എന്നിവരുമായാണ് […]
സ്ത്രീകളോടുള്ള അനാദരവുകളെ ശക്തമായി നേരിടണം: കെ.കെ. ശൈലജടീച്ചര്‍
തിരുവനന്തപുരം: സ്ത്രീകളോട് സമൂഹം കാണിക്കുന്ന അനാദരവുകളെ ശക്തമായി നേരിടണമെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അന്താരാഷ്ട്ര ബാലികാ ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിംഗ് അസോസിയേഷന്‍ സംഘടിപ്പിച്ച ഉപന്യാസ, ചിത്രരചനാ മത്സരങ്ങളിലെ വിജയികള്‍ക്ക് ഔദ്യോഗിക വസതിയില്‍ നടന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു് മന്ത്രി. മറ്റു സംസ്ഥാനങ്ങളെപ്പോലെ കേരളവും പെണ്‍കുട്ടികളെ ആഗ്രഹിക്കാതിരിക്കുന്നു എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ആറുവയസ്സുവരെയുള്ള കുട്ടികളുടെ എണ്ണത്തില്‍ പെണ്‍കുട്ടികളുടെ അനുപാതം ആണ്‍ക്കുട്ടികളെക്കാള്‍ കുറയുന്നത് ഇവിടെ ഭ്രൂണഹത്യകള്‍ ഉള്ളതുകൊണ്ടല്ല, ജൈവികമായ […]
ഒരു മാസത്തിനകം എല്ലാ 108 ആംബുലന്‍സുകളും നിരത്തിലിറക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം
തിരുവനന്തപുരം: എല്ലാ 108 ആംബുലന്‍സുകളും അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഒരു മാസത്തിനകം പ്രവര്‍ത്തനസജ്ജമാക്കി നിരത്തിലിറക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 24 ആംബുലന്‍സുകളാണ് ഇപ്പോള്‍ തിരുവനന്തപുരം ജില്ലയില്‍ സേവനം നടത്തുന്നത്. ഇതില്‍ 15 എണ്ണം പ്രവര്‍ത്തനസജ്ജമായി നിരത്തിലുണ്ട്. 9 ആംബുലന്‍സുകള്‍ക്ക് സാരമായ അറ്റകുറ്റപണികള്‍ നടത്തേണ്ടതുള്ളതിനാല്‍ അവ വര്‍ക്ക് ഷോപ്പിലാണ്. ഇവയുടെ അറ്റകുറ്റപണികള്‍ എത്രയും വേഗം നടത്തി സുരക്ഷ പരിശോധന ഉറപ്പാക്കി നിരത്തിലിറക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ആലപ്പുഴ […]
ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും: കെകെ ശൈലജ
തിരുവനന്തപുരം: നിപ്പ വൈറസ് ബാധയുള്ള രോഗികളെ പരിചരിച്ചത് മൂലം മരണത്തിന് കീഴടങ്ങേണ്ടി വന്ന നഴ്‌സ് ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കുടുംബത്തിന് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്ക്കുന്നതിനാല്‍, സര്‍ക്കാരിന് ഉടനെ ധനസഹായം പ്രഖ്യാപിക്കുക സാധ്യമല്ല. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നീങ്ങിയതിന് ശേഷം മാത്രമേ ലിനിയുടെ കുടുംബത്തിനുള്ള സഹായമോ, ആനുകൂല്യങ്ങളോ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് സാധിക്കുകയുള്ളു എന്നും മന്ത്രി പറഞ്ഞു. ലിനിയുടെ […]
ഐഎംഎയുടെ പാലോട് മാലിന്യ പ്ലാന്‍റിനെ അനുകൂലിച്ച് കെ.കെ.ശൈലജ
തിരുവനന്തപുരം : ഐഎംഎയുടെ പാലോട് മാലിന്യ പ്ലാന്‍റിനെ അനുകൂലിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പ്രസ്താവന. ആശുപത്രി മാലിന്യം സംസ്കരിക്കാന്‍ വേറെ വഴിയില്ലാത്തതിനാല്‍ പ്ലാന്‍റുമായി മുന്നോട്ട് പോകും. വനംമന്ത്രി കൂടി പങ്കെടുത്ത യോഗം ഇതിന് അനുമതി നല്‍കിയതാണെന്നും മന്ത്രി അറിയിച്ചു. പരിസ്ഥിതി ലോല പ്രദേശത്ത് ആസ്പത്രി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും ഐ.എം.എ പിന്‍മാറണമെന്നാവശ്യപ്പെട്ട് വിവിധ കോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. പാലോട് ആശുപത്രി മാലിന്യ പ്ലാന്‍റ് പാടില്ലെന്ന് വിവിധ വകുപ്പുകള്‍ക്ക് തിരുവനന്തപുരം ഡിഎഫ്‌ഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പദ്ധതി പരിസ്ഥിതിയ്ക്ക് […]
ഒമ്പതു വയസുകാരിക്ക് എച്ച്ഐവി; ആര്‍.സി.സി.യില്‍ പോലീസ് പരിശോധന
തിരുവനന്തപുരം: രക്താര്‍ബുദത്തെ തുടര്‍ന്ന് ആര്‍.സി.സിയില്‍ ചികിത്സയിലിരുന്ന കുട്ടിക്ക് എച്ച്‌ഐവി ബാധയുണ്ടായ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴക്കൂട്ടം സൈബര്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ പ്രമോദിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ആരില്‍ നിന്നെല്ലാം രക്തം സ്വീകരിച്ചുവെന്നും ആര്‍.സി.സി.യുടെ ഭാഗത്ത് നിന്നും എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്. അതേസമയം തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പിഴവല്ല ഇതിന് കാരണമെന്നാണ് ആര്‍സിസി അധികൃതര്‍ പറയുന്നത്. അണുബാധയില്ലാത്ത രക്തമാണെന്ന് തിരിച്ചറിഞ്ഞതിന് ശേഷം മാത്രമാണ് രോഗികള്‍ക്ക് നല്‍കുന്നത്. അതുകൊണ്ടുതന്നെ ഇത്തരമൊരു വീഴ്ച വരില്ലെന്നാണ് അവരുടെ […]






