ലളിത പ്രതികരിച്ചതിന്‍റെ ശരി തെറ്റ് അവര്‍ മനസിലാക്കും, എതിര്‍ക്കേണ്ട ആവശ്യം തനിക്കില്ല: ശൈലജ

തിരുവനന്തപുരം: കെ.പി.എ.സി ലളിത ഇടത് സഹയാത്രികയാണെങ്കിലും അവര്‍ ഒരു സംഘടനയുടെ പ്രതിനിധിയായാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചതെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. അതിനെ ശരി തെറ്റ് അവര്‍ മനസിലാക്കുമെന്നും അതിനെ എതിര്‍ക്കുകയോ ഉള്‍ക്കൊള്ളുകയോ ചെയ്യേണ്ട ആവശ്യം തനിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എല്ലാ തൊഴില്‍മേഖലകളിലും പരാതി സെല്‍ രൂപീകരിക്കണമെന്നും കെ.കെ.ശൈലജ വ്യക്തമാക്കി. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു സി.സി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഡബ്ല്യു സി.സി അംഗങ്ങളായ ബീനാ പോള്‍, വിധു വിന്‍സെന്‍റ് എന്നിവരുമായാണ് മന്ത്രി കൂടിക്കാഴ്ച നടത്തിയത്.

ഡബ്ല്യു.സി.സി അംഗങ്ങളുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ നടിമാരെ കുറ്റപ്പെടുത്തി അമ്മ അംഗങ്ങളായ സിദ്ദിഖും കെ.പി.എ.സി ലളിതയും കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. നടിമാര്‍ക്കെതിരെ ഇവര്‍ സ്വീകരിച്ച നിലപാടാണ് പ്രതിഷേധത്തിനിടയാക്കിയത്. നടിമാര്‍ ആവശ്യമില്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്നും രാജിവച്ചവര്‍ ആദ്യം ചെയ്ത തെറ്റിന് ക്ഷമ പറയട്ടെയെന്നുമാണ് കെ.പി.എ.സി ലളിത ഇന്നലെ പറഞ്ഞത്.

prp

Related posts

Leave a Reply

*