ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും: കെകെ ശൈലജ

തിരുവനന്തപുരം: നിപ്പ വൈറസ് ബാധയുള്ള രോഗികളെ പരിചരിച്ചത് മൂലം മരണത്തിന് കീഴടങ്ങേണ്ടി വന്ന നഴ്‌സ് ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കുടുംബത്തിന് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

എന്നാല്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്ക്കുന്നതിനാല്‍, സര്‍ക്കാരിന് ഉടനെ ധനസഹായം പ്രഖ്യാപിക്കുക സാധ്യമല്ല. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നീങ്ങിയതിന് ശേഷം മാത്രമേ ലിനിയുടെ കുടുംബത്തിനുള്ള സഹായമോ, ആനുകൂല്യങ്ങളോ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് സാധിക്കുകയുള്ളു എന്നും മന്ത്രി പറഞ്ഞു.

ലിനിയുടെ ഭര്‍ത്താവായ സജീഷിനെ മന്ത്രി ഫോണില്‍ വിളിച്ചാണ് സര്‍ക്കാരിന്‍റെ  പിന്തുണ അറിയിച്ചത്. ലിനിയുടെ മരണം ആരോഗ്യ വകുപ്പിന് വലിയ നഷ്ടമാണ്. ലിനിയുടെ കുടുംബത്തിന്‍റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

prp

Related posts

Leave a Reply

*