തിരുവനന്തപുരം: എല്ലാ 108 ആംബുലന്‍സുകളും അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഒരു മാസത്തിനകം പ്രവര്‍ത്തനസജ്ജമാക്കി നിരത്തിലിറക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 24 ആംബുലന്‍സുകളാണ് ഇപ്പോള്‍ തിരുവനന്തപുരം ജില്ലയില്‍ സേവനം നടത്തുന്നത്. ഇതില്‍ 15 എണ്ണം പ്രവര്‍ത്തനസജ്ജമായി നിരത്തിലുണ്ട്. 9 ആംബുലന്‍സുകള്‍ക്ക് സാരമായ അറ്റകുറ്റപണികള്‍ നടത്തേണ്ടതുള്ളതിനാല്‍ അവ വര്‍ക്ക് ഷോപ്പിലാണ്. ഇവയുടെ അറ്റകുറ്റപണികള്‍ എത്രയും വേഗം നടത്തി സുരക്ഷ പരിശോധന ഉറപ്പാക്കി നിരത്തിലിറക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ആലപ്പുഴ […]
Tag: health department
നിപ്പ ഭീതി ഒഴിയുന്നു
കോഴിക്കോട്: നിപ്പ ഭീതി ഒഴിയുന്നു, സ്ഥിതി നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്. ജനങ്ങള്‍ മാസ്‌ക് ധരിച്ച് നടക്കേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധര്‍. ഇതുവരെ പരിശോധിച്ച 223 സാമ്പിളുകളില്‍ രോഗം സ്ഥിരീകരിച്ചത് നേരത്തെ കണ്ടെത്തിയ 18 പേര്‍ക്ക് മാത്രം. ഇന്നലെ പുറത്ത് വന്ന 22 പരിശോധനാ ഫലവും നെഗറ്റീവ്. നിപ വൈറസ് ബാധ പുതുതായി ആര്‍ക്കും സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ഭീതിയില്‍ കഴിയേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന സന്ദേശം. എന്നാല്‍ ജാഗ്രത ഒട്ടും കുറയ്‌ക്കേണ്ടതില്ല. കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്കടക്കം 12 വരെ […]
ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും: കെകെ ശൈലജ
തിരുവനന്തപുരം: നിപ്പ വൈറസ് ബാധയുള്ള രോഗികളെ പരിചരിച്ചത് മൂലം മരണത്തിന് കീഴടങ്ങേണ്ടി വന്ന നഴ്‌സ് ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കുടുംബത്തിന് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്ക്കുന്നതിനാല്‍, സര്‍ക്കാരിന് ഉടനെ ധനസഹായം പ്രഖ്യാപിക്കുക സാധ്യമല്ല. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നീങ്ങിയതിന് ശേഷം മാത്രമേ ലിനിയുടെ കുടുംബത്തിനുള്ള സഹായമോ, ആനുകൂല്യങ്ങളോ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് സാധിക്കുകയുള്ളു എന്നും മന്ത്രി പറഞ്ഞു. ലിനിയുടെ […]
ആരോഗ്യമേഖലയില്‍ സാമ്പത്തിക പ്രതിസന്ധി: കെ.കെ ശൈലജ
തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. എന്നാലും നിലവിലെ ചികിത്സാ പദ്ധതികള്‍ പഴയപടി തുടരുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളെജുകളുടെ ഫണ്ട് വകമാറ്റിയെന്ന് മന്ത്രി സ്ഥിരീകരിച്ചു. പ്രതിസന്ധികള്‍ വരുമ്പോള്‍ ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കാറുണ്ടെന്ന് മന്ത്രി പറഞ്ഞു. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മെഡിക്കല്‍ കോളെജുകളിലേക്കുള്ള ഫണ്ട് വിതരണം നിര്‍ത്തി. കാരുണ്യ, ചിസ്, ആര്‍എസ്ബിവൈ ഫണ്ടുകളാണ് സര്‍ക്കാര്‍ തിരിച്ചെടുത്തത്. കാരുണ്യക്കനുവദിച്ച 12 കോടി രൂപ തിരിച്ചെടുത്തു. ആരോഗ്യ […]
സ്കൂളില്‍ പോകാന്‍ ഇനി വാക്സിനെടുക്കണം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പുതിയ ആരോഗ്യ നയം പ്രഖ്യാപിച്ചു. സ്കൂള്‍ പ്രവേശനത്തിന് വാക്സിന്‍ എടുത്തെന്ന രേഖ നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ. പുതിയ ആരോഗ്യ നയത്തില്‍ സ്കൂള്‍ പ്രവേശനത്തിന് വാക്സിന്‍ നിര്‍ബന്ധമാക്കി. വാക്സിന്‍ വിരുദ്ധ പ്രചാരണം വ്യാപകമായ സാഹചര്യത്തിലാണ് നടപടി. ആരോഗ്യനയത്തിന്‍റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ആരോഗ്യവകുപ്പിനെ രണ്ടായി വിഭജിക്കും. പൊതുജനാരോഗ്യം, ക്ലിനിക്കല്‍ എന്നിങ്ങനെ രണ്ട് വകുപ്പുകള്‍ രൂപീകരിക്കണമെന്ന് ആരോഗ്യ നയത്തില്‍ ശുപാര്‍ശ. മെഡിക്കല്‍ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് രൂപീകരിക്കണമെന്നും നിര്‍ദ്ദേശം ഉണ്ട്. കൂടാതെ, പരാതികള്‍ പരിഹരിക്കാന്‍ മെഡിക്കല്‍ ഓംബുഡ്സ്മാന്‍ വേണമെന്നും നിര്‍ദേശം […]
ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; തലസ്ഥാന നഗരിയില്‍ 15 ഹോട്ടലുകള്‍ പൂട്ടി
തിരുവനന്തപുരം: നഗരത്തിലെ 15 ഹോട്ടലുകള്‍ക്ക് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ താഴ് വീണു. സെക്രട്ടേറിയറ്റിനും എംഎല്‍എ ക്വാട്ടേഴ്സിനും സമീപത്ത് പ്രവര്‍ത്തിച്ച ഹോട്ടലുകളാണ് ഭക്ഷ്യ സുരക്ഷ കമീഷണറുടെ പരിശോധനയെത്തുടര്‍ന്ന് പൂട്ടിയത്. 3,42,500 രൂപ പിഴയും ഭക്ഷ്യ സുരക്ഷ വകുപ്പ് ഈടാക്കി. പത്ത് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. പത്ത് പ്രത്യേക സ്ക്വാഡുകള്‍ 60 ഹോട്ടലുകളിലായാണ് പരിശോധന നടത്തിയത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളെ കുറിച്ച് വ്യാപകമായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഭക്ഷ്യ സുരക്ഷ കമീഷണറുടെ നടപടി. ലൈസന്‍സില്ലാതെയും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ച ഹൗസിങ് […]
മയക്കുമരുന്ന്‍ അംശമുള്ള മരുന്നുകള്‍ക്ക് നിയന്ത്രണം വരുന്നു
തിരുവനന്തപുരം: മയക്കുമരുന്നിന്‍റെ അംശമുള്ള മരുന്നുകള്‍, മരുന്നു കടകളില്‍ വിതരണം ചെയ്യുന്നതിന് നിയന്ത്രണം വരുന്നു. ഇനിമുതല്‍ ഡോക്ടറുടെ പ്രത്യേക കുറിപ്പടി ഇല്ലാതെ ഇത്തരം മരുന്നുകള്‍ വാങ്ങാന്‍ കഴിയില്ല. കുറിപ്പടി മെഡിക്കല്‍ ഷോപ്പുകളില്‍ വാങ്ങി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇത് സംബന്ധിച്ചുള്ള പരിശോധനകള്‍ കര്‍ശനമാക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ഡോക്ടറുടെ നിര്‍ദേശമില്ലാതെ അനധികൃതമായി മയക്കുമരുന്നിന്‍റെ അംശമുള്ള മരുന്നുകള്‍ വില്‍ക്കുന്ന മെഡിക്കല്‍ ഷോപ്പുകള്‍ നിരവധിയാണ് . മാത്രമല്ല, ചില ഹൌസ് സര്‍ജന്മാര്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്ക് വേദന ശമിപ്പിക്കാന്‍ എന്ന വ്യാജേന വീര്യം കൂടിയ ഇത്തരം […]







