മയക്കുമരുന്ന്‍ അംശമുള്ള മരുന്നുകള്‍ക്ക് നിയന്ത്രണം വരുന്നു

തിരുവനന്തപുരം: മയക്കുമരുന്നിന്‍റെ അംശമുള്ള മരുന്നുകള്‍, മരുന്നു കടകളില്‍ വിതരണം ചെയ്യുന്നതിന് നിയന്ത്രണം വരുന്നു. ഇനിമുതല്‍ ഡോക്ടറുടെ പ്രത്യേക കുറിപ്പടി ഇല്ലാതെ  ഇത്തരം മരുന്നുകള്‍ വാങ്ങാന്‍ കഴിയില്ല.

കുറിപ്പടി മെഡിക്കല്‍ ഷോപ്പുകളില്‍ വാങ്ങി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇത് സംബന്ധിച്ചുള്ള പരിശോധനകള്‍ കര്‍ശനമാക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു.

ഡോക്ടറുടെ നിര്‍ദേശമില്ലാതെ  അനധികൃതമായി മയക്കുമരുന്നിന്‍റെ അംശമുള്ള മരുന്നുകള്‍ വില്‍ക്കുന്ന മെഡിക്കല്‍ ഷോപ്പുകള്‍  നിരവധിയാണ് . മാത്രമല്ല, ചില ഹൌസ് സര്‍ജന്മാര്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്ക് വേദന ശമിപ്പിക്കാന്‍ എന്ന വ്യാജേന  വീര്യം കൂടിയ ഇത്തരം മരുന്നുകള്‍ കുറിച്ചു കൊടുക്കാറുമുണ്ട്.  ഇത് രോഗിക്ക് പിന്നീട് ദോഷം ചെയ്യും. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ നീക്കം.

 

prp

Related posts

Leave a Reply

*