കൊച്ചി: തൊണ്ണൂറ്റിരണ്ട് മരുന്നുകള്‍ കൂടി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ 18ന് 65 മരുന്നുകളുടെ വില കുറച്ചതിനു പിന്നാലെയാണു ബുധനാഴ്ച 27 എണ്ണം കൂടി വിലനിയന്ത്രണ പട്ടികയില്‍ ചേര്‍ത്തത്. പ്രമേഹം, അണുബാധ, വേദന, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് ആദ്യഘട്ടത്തില്‍ കുറച്ചത്. വേദനസംഹാരികളായ ഡൈക്ലോഫെനാക്, ട്രഡമോള്‍, കൊളെസ്‌ട്രോളിനുള്ള റോസുവസ്റ്റാറ്റിന്‍, പ്രമേഹത്തിനുള്ള വോഗ്ലിബോസ്, മെറ്റ്‌ഫോര്‍മിന്‍ സംയുക്തങ്ങള്‍ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി. അര്‍ബുദ ചികില്‍സയ്ക്കുള്ള ബോര്‍ടിസോമിബ് ഇന്‍ജക്ഷന്‍റെ വില 12,500 രൂപയാക്കി കുറച്ചു. പഴയവില […]
Tag: alcoholic medicine
മയക്കുമരുന്ന്‍ അംശമുള്ള മരുന്നുകള്‍ക്ക് നിയന്ത്രണം വരുന്നു
തിരുവനന്തപുരം: മയക്കുമരുന്നിന്‍റെ അംശമുള്ള മരുന്നുകള്‍, മരുന്നു കടകളില്‍ വിതരണം ചെയ്യുന്നതിന് നിയന്ത്രണം വരുന്നു. ഇനിമുതല്‍ ഡോക്ടറുടെ പ്രത്യേക കുറിപ്പടി ഇല്ലാതെ ഇത്തരം മരുന്നുകള്‍ വാങ്ങാന്‍ കഴിയില്ല. കുറിപ്പടി മെഡിക്കല്‍ ഷോപ്പുകളില്‍ വാങ്ങി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇത് സംബന്ധിച്ചുള്ള പരിശോധനകള്‍ കര്‍ശനമാക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ഡോക്ടറുടെ നിര്‍ദേശമില്ലാതെ അനധികൃതമായി മയക്കുമരുന്നിന്‍റെ അംശമുള്ള മരുന്നുകള്‍ വില്‍ക്കുന്ന മെഡിക്കല്‍ ഷോപ്പുകള്‍ നിരവധിയാണ് . മാത്രമല്ല, ചില ഹൌസ് സര്‍ജന്മാര്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്ക് വേദന ശമിപ്പിക്കാന്‍ എന്ന വ്യാജേന വീര്യം കൂടിയ ഇത്തരം […]


