സ്കൂളില്‍ പോകാന്‍ ഇനി വാക്സിനെടുക്കണം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പുതിയ ആരോഗ്യ നയം പ്രഖ്യാപിച്ചു. സ്കൂള്‍ പ്രവേശനത്തിന് വാക്സിന്‍ എടുത്തെന്ന രേഖ നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ.  പുതിയ ആരോഗ്യ നയത്തില്‍ സ്കൂള്‍ പ്രവേശനത്തിന് വാക്സിന്‍ നിര്‍ബന്ധമാക്കി. വാക്സിന്‍ വിരുദ്ധ പ്രചാരണം വ്യാപകമായ സാഹചര്യത്തിലാണ് നടപടി.

ആരോഗ്യനയത്തിന്‍റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ആരോഗ്യവകുപ്പിനെ രണ്ടായി വിഭജിക്കും. പൊതുജനാരോഗ്യം, ക്ലിനിക്കല്‍ എന്നിങ്ങനെ രണ്ട് വകുപ്പുകള്‍ രൂപീകരിക്കണമെന്ന് ആരോഗ്യ നയത്തില്‍ ശുപാര്‍ശ. മെഡിക്കല്‍ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് രൂപീകരിക്കണമെന്നും നിര്‍ദ്ദേശം ഉണ്ട്.

കൂടാതെ, പരാതികള്‍ പരിഹരിക്കാന്‍ മെഡിക്കല്‍ ഓംബുഡ്സ്മാന്‍ വേണമെന്നും നിര്‍ദേശം ഉണ്ട്. അതോടൊപ്പം ഭിന്ന ലിംഗക്കാര്‍ക്ക് ഉള്ള ശസ്ത്രക്രിയ കൂടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.  ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കും. പ്രമേഹം, രക്താദിസമ്മര്‍ദ്ദം. ക്യാന്‍സര്‍ എന്നിവയെല്ലാം പ്രത്യേകം കാണുമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

prp

Related posts

Leave a Reply

*