ലാലേട്ടന്‍ ഫാനായി മഞ്ജു വാര്യര്‍; ‘മോഹന്‍ലാലി’ന്‍റെ കിടു ടീസര്‍ എത്തി

മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ആരാധികയായി വേഷമിടുന്ന ചിത്രം മോഹന്‍ലാലിന്‍റെ ടീസര്‍ എത്തി. മോഹന്‍ലാല്‍ ആരാധകരെ ആവശേം കൊള്ളിക്കുന്ന മാസ് രംഗങ്ങളാണ് ടീസറിന്‍റെ ആകര്‍ഷണം.

സജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാല്‍ ആരാധികയായ മീനൂട്ടിയായി മഞ്ജു വാര്യരും മീനൂട്ടിയുടെ ഭര്‍ത്താവായി ഇന്ദ്രജിത്തും എത്തുന്നു. സലിം കുമാര്‍, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, സിദ്ധിഖ് എന്നിങ്ങനെ വമ്പന്‍ താരനിരയും ചിത്രത്തിലുണ്ട്. മാര്‍ച്ചിന് ചിത്രം പ്രദര്‍ശനത്തിനെത്തും.

മൈൻഡ് സെറ്റ് മൂവീസിന്‍റെ ബാനറിൽ അനിൽകുമാർ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ രചന സുനീഷ് വാരനാടാണ് നിര്‍വഹിച്ചിരിക്കുന്നത്. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയുടെ അണിയറപ്രവര്‍ത്തകരില്‍ ഒരാളാണ് സുനീഷ് വാരനാട്. സംഗീത് ടോണി ജോസഫും ഛായാഗ്രാഹണം ഷാജികുമാറുമാണ്.

Related posts

Leave a Reply

*