കടിച്ച പാമ്പിനെ തിരിച്ചുകടിച്ച യുവാവിന്‍റെ ബോധം പോയി!

ലഖ്നൗ: വെറുതെ ഇരിക്കുന്ന തന്നെ വന്ന് കടിച്ച പാമ്പിനോട് യുവാവ് ചെയ്ത പ്രതികാരം കണ്ടോ! തന്നെ കടിച്ച പാമ്പിനെ തിരിച്ച്‌ കടിച്ചാണ് യുവാവ് പ്രതികാരം ചെയ്തത്. സോനെലാല്‍ എന്ന യുവാവാണ് തന്നെ കടിച്ച പാമ്പിനെ തലകടിച്ചെടുത്ത് ച്യൂയിംഗം പോലെ ചവച്ചരച്ച്‌ ദേഷ്യം തീര്‍ത്തത്.

ഉത്തര്‍പ്രദേശിലെ ഹര്‍ദോയിയിലാണ് സംഭവം. പാമ്പിനെ വായിൽ നിന്ന് തുപ്പിക്കളഞ്ഞതിന് പിന്നാലെ സോനെലാലിന്‍റെ ബോധം പോയി. അയല്‍ക്കാരാണ്  തല വേര്‍പെട്ട നിലയില്‍ പാമ്പിനെയും സമീപത്ത്  ഇയാളെയും കണ്ടെത്തിയത്. ഉടന്‍  ഗ്രാമവാസികള്‍ ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചു.

എന്നാല്‍ പരിശോധിച്ച ഡോക്ടര്‍, പാമ്പ് കടിച്ചതിന്‍റെ ഒരു ലക്ഷണവും സോനെലാലിന്‍റെ ശരീരത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അറിയിച്ചു. പാമ്പിന്‍റെ തല കടിച്ചെടുത്തപ്പോള്‍ വിഷം ഉള്ളില്‍ ചെന്നതാകും യുവാവ് ബോധരഹിതനാകാന്‍ കാരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വാര്‍ത്ത അറിഞ്ഞതിനു ശേഷം നിരവധി ആളുകളാണ് സോനേലാലിനെ കാണാന്‍ ആശുപത്രിയില്‍ എത്തുന്നത്. ഡോക്ടര്‍മാരും ആകെ അമ്പരപ്പിലാണ്.

 

 

prp

Related posts

Leave a Reply

*