പിതാവിനെ രക്ഷിക്കണമെന്ന് സമൂഹ മാദ്ധ്യമത്തിലൂടെ അപേക്ഷിച്ച കുട്ടികളെ കണ്ടെത്തി

പത്തനംതിട്ട: പിതാവിനെ സംരക്ഷിക്കണമെന്ന് സമൂഹ മാദ്ധ്യമത്തിലൂടെ അപേക്ഷിച്ച രണ്ട് കുട്ടികളെ റാന്നിയില്‍ കണ്ടെത്തി. റാന്നി കുന്നം പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ കുട്ടികളാണിവര്‍.

സ്വന്തം മാതാവ് പിതാവിനെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായും പിതാവിനെ രക്ഷിക്കണമെന്നും കരഞ്ഞ് അപേക്ഷിക്കുന്ന പതിനാറുകാരിയുടെയും പത്തുവയസുകാരന്‍റെയും വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമം വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ നിര്‍ദേശ പ്രകാരം ചൈല്‍ഡ് റെസ്ക്യു ഓഫീസര്‍മാര്‍ റാന്നി ഗ്രാമ പഞ്ചായത്ത് മുഖേനെയും വിദ്യാഭ്യാസ വകുപ്പ് മുഖേനെയും അന്വേഷണം നടത്തി കുട്ടികള്‍ താമസിക്കുന്ന വാടക വീടും പഠിക്കുന്ന സ്കൂളും കണ്ടെത്തുകയായിരുന്നു.

മലപ്പുറം സ്വദേശികളായ ഇവര്‍ രണ്ട് വര്‍ഷമായി റാന്നിയില്‍ താമസിക്കുകയാണ്. മലപ്പുറം ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കുട്ടികളുടെ മാതാവ് കഴിഞ്ഞ ഒരു വര്‍ഷമായി കുടുംബവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. അമ്മയുടെ സ്വഭാവം ശരിയല്ലെന്നും പിതാവിനെ കൊല്ലുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയിരുന്നതായും മക്കള്‍ പറയുന്നു. പിതാവ് വിവാഹ മോചനത്തിന് കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

കുട്ടികള്‍ക്ക് പിതാവിനൊപ്പം താമസിക്കാനാണ് താത്പര്യമെന്നാണ് അറിയിച്ചിട്ടുളളത്. ഇവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അധികൃതര്‍ പറഞ്ഞു.

prp

Related posts

Leave a Reply

*