ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം; കേരള പൊലീസിന്‍റെ നിര്‍ദേശം ഇങ്ങനെ

കൊച്ചി: ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തിരിച്ചെടുക്കാനാവുമെന്ന നിര്‍ദേശം പങ്കുവെച്ച്‌ കേരള പൊലീസ്. കേരള പൊലീസിന്‍റെ അറിയിപ്പ് ഇങ്ങനെ ‘എന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തെന്ന് സംശയമുണ്ട്, പാസ് വേര്‍ഡ് മാറ്റാനും കഴിയുന്നില്ല ‘ എന്ന് പലരും മെസ്സേജ് ചെയ്യാറുണ്ട്. ഹാക്ക് ചെയ്യപ്പെട്ടു എങ്കില്‍ പോലീസില്‍ പരാതിപ്പെടുകയാണ് ആദ്യം ചെയ്യേണ്ടത്. കാരണം ഹാക്കര്‍ നമ്മുടെ അക്കൗണ്ട് ദുരുപയോഗം ചെയ്യില്ല എന്നുറപ്പിക്കാന്‍ കഴിയില്ല. അക്കൗണ്ട് തിരികെ ലഭിക്കാന്‍ https://www.facebook.com/hacked എന്ന ലിങ്കില്‍ പ്രവേശിക്കുക. ‘My account is […]

‘റിമൂവ് ഫോര്‍ എവരിവണ്‍’ ഫീച്ചര്‍ മെസഞ്ചറില്‍ എത്തി

ഫേസ്ബുക്ക് മെസഞ്ചറില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഇനി പിന്‍വലിക്കാം. പുതിയ ‘അണ്‍ സെന്‍റ്’ ഫീച്ചര്‍ ഉള്‍പ്പെടുന്ന മെസഞ്ചര്‍ അപ്ഡേറ്റ് ഫെയ്സ്ബുക്ക് ലഭ്യമാക്കിത്തുടങ്ങി. വാട്സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിന് സമാനമാണ് ഇത്. ഫേസ്ബുക്കില്‍ റിമൂവ് ഫോര്‍ എവരിവണ്‍ എന്നാണ് ഫീച്ചറിന്റെ ഔദ്യോഗികമായ പേര്. സന്ദേശം അയച്ച്‌ പത്ത് മിനിറ്റിനുള്ളില്‍ മാത്രമേ അത് നീക്കം ചെയ്യാന്‍ സാധിക്കുകയുള്ളൂ. നീക്കം ചെയ്ത് കഴിഞ്ഞാല്‍ അക്കാര്യം അറിയിച്ചുകൊണ്ടുള്ള ഒരു ബബിള്‍ ചാറ്റ് വിന്‍ഡോയില്‍ പകരം പ്രത്യക്ഷപ്പെടും. പോളണ്ട്, ബൊളീവിയ, കൊളംബിയ, ലിത്വാനിയ എന്നിവിടങ്ങളിലാണ് […]

ഫേസ്ബുക്കിന്‍റെ പുതുപുത്തന്‍ ഫീച്ചര്‍; സ്റ്റോറികളില്‍ ഇനി മുതല്‍ മ്യൂസിക്കും

പുതുപുത്തന്‍ ഫീച്ചറുമായി ഫേസ്ബുക്ക് രംഗത്തെത്തിയിരിക്കുകയാണ്. ഉപയോക്താക്കള്‍ക്ക് ഇനി അവരുടെ ഫേസ്ബുക്ക് സ്റ്റോറികളില്‍ സംഗീതം ചേര്‍ക്കാന്‍ കഴിയുന്ന മ്യൂസിക് ഫീച്ചറാണ് ഫേസ്ബുക്ക് കൊണ്ടുവന്നിരിക്കുന്നത്. ഫേസ്ബുക്ക് ക്യാമറ, ക്യാമറ റോളില്‍ നിന്നോ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ എടുത്തതിനു ശേഷം സ്റ്റിക്കര്‍ വിഭാഗത്തില്‍ കാണുന്ന മ്യൂസിക് സ്റ്റിക്കര്‍ തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഗാനത്തിനായി തിരയാം. സ്റ്റോറിയിലേക്ക് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഭാഗം തിരഞ്ഞെടുക്കുവാനും നിങ്ങള്‍ക്ക് കലാകാരനേയും ഗാനത്തിന്‍റെ പേരും ഷെയര്‍ ചെയ്യാനും സാധിക്കുന്നു. പുതിയ സംഗീത വിഭാഗത്തിലേക്ക് ഗാനങ്ങള്‍ ചേര്‍ക്കാനും നിങ്ങളുടെ […]

കേംബ്രിജ് അനലിറ്റിക്ക വിവര ചോര്‍ച്ചാ വിവാദം; ഫെയ്സ്ബുക്കിന് അഞ്ച് ലക്ഷം പൗണ്ട് പിഴ

ബ്രിജ് അനലിറ്റിക്ക വിവര ചോര്‍ച്ചാ വിവാദത്തില്‍ മുന്‍നിര സോഷ്യല്‍മീഡിയാ സ്ഥാപനമായ ഫെയ്സ്ബുക്കിന് അഞ്ച് ലക്ഷം പൗണ്ട് (ഏകദേശം 4,72,22,250 രൂപ) പിഴ. ബ്രിട്ടനാണ് പിഴവിധിച്ചത്. ഗുരുതരമായ നിയമ ലംഘനമാണ് ഫെയ്സ്ബുക്കില്‍ നിന്നുമുണ്ടായത് എന്ന് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ കാര്യാലയം (ഐസിഓ) പറഞ്ഞു. യൂറോപ്പില്‍ ജിഡിപിആര്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുണ്ടായിരുന്ന പഴയ വിവര സംരക്ഷണനിയമത്തില്‍ പറഞ്ഞിട്ടുള്ള പരമാവധി തുകയാണ് ഫെയ്സ്ബുക്കിന് വിധിച്ചിരിക്കുന്നത്. വ്യക്തമായ അനുമതിയില്ലാതെ ഫെയ്സ്ബുക്ക് ജനങ്ങളുടെ വിവരങ്ങള്‍ ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് കൈമാറിയെന്ന് ഐസിഓ പറഞ്ഞു. പരമാവധി പിഴ ചുമത്താനാണ് ഉദ്ദേശിക്കുന്നതെന്ന് […]

ഫേസ്ബുക്കില്‍ 5 കോടിയലധികം പ്രൊഫൈലുകള്‍ ചോര്‍ത്തി ഹാക്കര്‍മാര്‍

ന്യൂയോര്‍ക്ക്: ഹാക്കര്‍മാരുടെ പിടിയില്‍ കുടുങ്ങി സാമൂഹ്യമാധ്യമങ്ങളിലെ ആഗോള ഭീമന്‍ ഫേസ്ബുക്ക്.  5 കോടി ആളുകളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ അവരുടെ അനുമതിയില്ലാതെ ചോര്‍ന്നതായി ഫേസ്ബുക്ക് അറിയിച്ചു. നേരത്തെ ഉണ്ടായ കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിന് ശേഷമാണ് ഈ പുതിയ സുരക്ഷാ വീഴ്ച. ഫേസ്ബുക്കിന് വന്‍ സുരക്ഷാ വീ‍ഴ്ച പറ്റിയതായി സി.ഇ.ഒ സുക്കര്‍ബര്‍ഗ് തന്നെ വ്യക്തമാക്കി. ഹാക്ക് ചെയ്യപ്പെട്ട വിവരം ഫേസ്ബുക്ക് തന്നെയാണ് ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്നത്. ഫേസ്ബുക്ക് കോഡിലെ സുരക്ഷാവീഴ്ച്ചയിലൂടെ സ്‌പെഷ്യല്‍ ഡിജിറ്റല്‍ കീ വിവരങ്ങള്‍ കരസ്ഥമാക്കിയ ഹാക്കര്‍മാര്‍ പാസ് […]

കേരളത്തിന് സഹായഹസ്തവുമായി ഫെയ്സ്ബുക്ക്

ഡല്‍ഹി: കേരളത്തില്‍ പ്രളയം മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി ഫേസ്ബുക്ക് . 250,000 ഡോളര്‍( ഏകദേശം 1.75 കോടി രൂപ) കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഗൂഞ്ച് എന്ന സംഘടന വഴിയായിരിക്കും ഫേസ്ബുക്ക് ഈ തുക കൈമാറുക. കഴിഞ്ഞ കുറച്ച്‌ നാളുകളായി ആളുകളെ കണ്ടെത്തുന്നതിനും ഫണ്ട് രൂപീകരണം എന്നിങ്ങനെ ഉള്ള പലകാര്യങ്ങളിലും ഫേസ്ബുക്കും ഒപ്പമുണ്ടായിരുന്നു. ഫേസ്ബുക്ക് ലൈവ് വീഡിയോ വഴി രക്ഷാപ്രവര്‍ത്തനവും […]

ഒടുവില്‍ ആ വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്തി..!

തൃശ്ശൂര്‍: മലയാളികളെ ഒന്നടങ്കം ആകര്‍ഷിച്ച കുഞ്ഞുവാവയായിരുന്നു വാലിട്ടെഴുതിയ വലിയ കണ്ണുകളുമായി നാവ് പുറത്തേക്കിട്ട് കള്ളച്ചിരി ചിരിക്കുന്ന ആ കുഞ്ഞു മുഖം. സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവര്‍ ഒരിക്കലെങ്കിലും കണ്ടിട്ടുള്ള ആ സുന്ദരി വാവ ആരാണെന്ന ചോദ്യം പിടികിട്ടാത്ത ഒന്നായിരുന്നു. ഈ ചിത്രം വ്യാജമാണോ? എന്നു പോലും പലപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാലിതാ ഒടുവില്‍ സോഷ്യല്‍ ലോകം തന്നെ അതിന്‍റെ ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. ഈ കുഞ്ഞ് മിടുക്കി ആരാണെന്ന്. കുസൃതിച്ചിരിയോടെ നാവ് പുറത്തേക്കിട്ട്, വാലിട്ടെഴുതി വലിയ കണ്ണുകളും ആരെയും ആകര്‍ഷിക്കുന്ന നോട്ടവുമായി […]

മനോരമ റൂട്ട്മാപ്പിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൊങ്കാല

ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ മനോരമ ന്യൂസ് ചാനലും പത്രവും പുറത്തിറക്കിയ റൂട്ട് മാപ്പിനെ ട്രോളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ രംഗത്തെത്തിരിക്കുന്നത്. ഡാം തുറന്നാല്‍ ചെറുതോണിയില്‍ നിന്ന് വെള്ളം ഏതൊക്കെ റൂട്ടുകളിലൂടെ സഞ്ചരിച്ചാണ് അറബിക്കടലിലെത്തുന്നതെന്ന റൂട്ട്മാപ്പിനെ ട്രോളി രംഗത്തെത്തിയിരിക്കുകാണ് ട്രോളന്മാര്‍. വെള്ളത്തിന് സഞ്ചരിക്കേണ്ട വഴി മനോരമ വ്യക്തമാക്കിയിട്ടുണ്ടെന്നും, അതുവഴി വെള്ളം സഞ്ചരിക്കുമ്പോള്‍ മനോരമ ഓഫീസിലും കൂടി കയറി പോകാമെന്നുമാണ് രസകരമായ ചില ട്രോളുകള്‍ വരുന്നത്. വെള്ളം […]

മീനാക്ഷി-മീനു-ഒപ്’ പേജിന് പൂട്ട് വീണു; മാധ്യമങ്ങള്‍ക്ക് നന്ദി പറഞ്ഞ് കുടുംബം

അമര്‍ അക്ബര്‍ ആന്‍റണിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ബാലതാരം മീനാക്ഷിയുടെ പേരിലുള്ള ഫേക്ക് അകൗണ്ട് നീക്കം ചെയ്തു. മാധ്യമങ്ങളിലെ വാര്‍ത്തയുടെ പിന്നാലെയാണ് പേജ് നീക്കം ചെയ്തത്. വാര്‍ത്ത വന്നതോടെ ഫേസ്ബുക്കിന്‍റെ ദക്ഷിണേന്ത്യന്‍ വിഭാഗത്തിന്‍റെ ചുമതല വഹിക്കുന്ന വ്യക്തി മീനാക്ഷിയുടെ അച്ഛന്‍ അനൂപുമായി സംസാരിച്ചിരുന്നു ശേഷമായിരുന്നു നടപടി. മൂന്നു മാസം മുമ്പ് സൈബര്‍ സെല്ലില്‍ അടക്കം പരാതി നല്‍കിയിട്ടും ഫലമില്ലാത്തതിനെ തുടര്‍ന്നാണ് അനൂപ് മാധ്യമങ്ങളെ അറിയിച്ചത്. മീനാക്ഷി-മീനു-ഒപ്’ എന്നു പേരിലുള്ള വ്യാജ പേരിലായുന്നു പേജ്. മീനാക്ഷിയുടെ ഫോട്ടോഷോപ്പ് ചെയ്തു വികലമാക്കിയ […]

കളക്ടര്‍ അവധി പ്രഖ്യാപിച്ചില്ല; വലിയ അടവുമായി വിദ്യാര്‍ത്ഥികള്‍

കൊച്ചി: ബുധനാഴ്ച്ച അവധി പ്രഖ്യാപിക്കാതിരുന്നപ്പോള്‍ വലിയ അടവുമായി വിദ്യാര്‍ത്ഥികള്‍. കളക്ടറുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജ് നിര്‍മിച്ചാണ് വിദ്യാര്‍ത്ഥികള്‍ അവധി നേടിയെടുക്കാന്‍ ശ്രമിച്ചത്. എറണാകുളം കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ളയുടെ പേരിലാണ് പേജ് പ്രത്യക്ഷമായി അവധി പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ ഇതില്‍ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ മഴ തോരാത്തതിനേത്തുടര്‍ന്ന് ഇന്നും അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളെജുകള്‍ക്ക് ക്ലാസുകളുണ്ടാകും. എംജി യൂണിവേഴ്‌സിറ്റി എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.