കളക്ടര്‍ അവധി പ്രഖ്യാപിച്ചില്ല; വലിയ അടവുമായി വിദ്യാര്‍ത്ഥികള്‍

കൊച്ചി: ബുധനാഴ്ച്ച അവധി പ്രഖ്യാപിക്കാതിരുന്നപ്പോള്‍ വലിയ അടവുമായി വിദ്യാര്‍ത്ഥികള്‍. കളക്ടറുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജ് നിര്‍മിച്ചാണ് വിദ്യാര്‍ത്ഥികള്‍ അവധി നേടിയെടുക്കാന്‍ ശ്രമിച്ചത്.

എറണാകുളം കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ളയുടെ പേരിലാണ് പേജ് പ്രത്യക്ഷമായി അവധി പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ ഇതില്‍ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ മഴ തോരാത്തതിനേത്തുടര്‍ന്ന് ഇന്നും അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളെജുകള്‍ക്ക് ക്ലാസുകളുണ്ടാകും. എംജി യൂണിവേഴ്‌സിറ്റി എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*