കൊച്ചി: ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) അഡ്മിന് നേമം കാരയ്ക്കമണ്ഡപം സ്വദേശി അജിത് കുമാര്‍ രാജ്യം വിട്ടതായി സൂചന. ഇതേതുടര്‍ന്നു പോലീസും എക്സൈസും എമിഗ്രേഷന്‍ വിഭാഗത്തില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ജിഎന്‍പിസി മദ്യപാനത്തെ പ്രോത്സാഹിക്കുന്നെന്ന് കാണിച്ച് എക്‌സൈസ് അജിത് കുമാറിനെതിരെ കേസെടുത്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്കുന്ന ജിഎന്‍പിസി എന്ന ഫേസ്ബുക്ക് കൂട്ടായ്മക്കെതിരേ എക്‌സൈസ് വകുപ്പ് കേസെടുത്തതോടെ അജിത് കുമാര്‍ ഒളിവിലായിരുന്നു. അജിത് മുന്‍കൂര്‍ ജാമ്യം തേടി നേരത്തെ കോടതിയെ സമീപിച്ചിരുന്നു. അജിത് കുമാറിനെതിരെയും […]
Tag: Facebook
മദ്യപാന ഗ്രൂപ്പിന്‍റെ മറവില്‍ അനധികൃത സാമ്പത്തിക ഇടപാടെന്ന് എക്‌സൈസ്
കേരളത്തിലെ ഏറ്റവും വലിയ ഫേസ്ബുക്ക് ഗ്രൂപ്പായ ജി.എന്‍.പി.സിയുടെ മറവില്‍ അനധികൃത സാമ്പത്തിക ഇടപാട് നടക്കുന്നുണ്ടെന്ന് എക്‌സൈസ് വകുപ്പ്. ടി.എല്‍ അജിത്കുമാറിന്‍റെ നേതൃത്വത്തിലുള്ള ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഗ്രൂപ്പിന്റെ വാര്‍ഷികാഘോഷം ബാര്‍ ഹോട്ടലുകളാണ് സ്‌പോണ്‍സര്‍ ചെയ്തതെന്നും എക്‌സൈസ് ഗ്രൂപ്പ് കണ്ടെത്തുകയായിരുന്നു. ഗ്രൂപ്പ് അഡ്മിനായ അജിത് കുമാര്‍ മദ്യക്കമ്പനികളില്‍ നിന്നും ബാര്‍ ഹോട്ടലുകളില്‍ നിന്നും പണം സ്വീകരിച്ചെന്നും സൂചന ലഭിച്ചിട്ടുണ്ട്. ചില ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ജി.എന്‍.പി.സി പ്രവര്‍ത്തിച്ചതായും എക്‌സൈസ് വകുപ്പ് പറയുന്നു. തിരുവനന്തപുരത്തെ ബാര്‍ ഹോട്ടലില്‍ […]
ജനപ്രീതി നഷ്ടമായ ഫെയ്‌സ്ബുക്കിന്‍റെ അന്ത്യം അടുത്തെന്ന് റിപ്പോര്‍ട്ട്
കാലിഫോര്‍ണിയ: ഓര്‍ക്കൂട്ടിനെ വെട്ടിച്ച് ഫെയ്‌സ്ബുക്ക് വന്നപ്പോള്‍ ജനങ്ങള്‍ രണ്ട് കയ്യുംനീട്ടി സ്വീകരിച്ചതാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സമൂഹമാധ്യമങ്ങളില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഫെയ്‌സ്ബുക്കിനെ ഇപ്പോള്‍ ജനങ്ങള്‍ കയ്യൊഴിയുകയാണ് സ്‌നാപ്പ് ചാറ്റും വാട്‌സ് ആപ്പുമെല്ലാം വന്നതോടെ ഫെയ്‌സ്ബുക്കിനെ ഇപ്പോള്‍ ആര്‍ക്കും വേണ്ട എന്ന സ്ഥിതിയിലാണ്. ഫെയ്‌സ്ബുക് എന്ന ഒറ്റ ആപ്പ് അല്ലാതെ കമ്ബനി സൃഷ്ടിച്ച മറ്റൊന്നിലേക്കും ഉപയോക്താക്കളെ ആകര്‍ഷിക്കാനാവാതെ ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ബുദ്ധിമുട്ടുകയാണ്. ഇന്‍സ്റ്റഗ്രാമും വാട്‌സാപ്പും വളര്‍ന്നു വളര്‍ന്ന് ഫെയ്‌സ്ബുക്കിനെ വിഴുങ്ങിക്കളയുമെന്നു തോന്നിയപ്പോള്‍ കോടികള്‍ നല്‍കി […]
മൂന്ന് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി ഫേസ്ബുക്ക്
ഫേസ്ബുക്ക് ഉപയോക്താക്കളെ അല്‍പമൊന്ന് ഞെട്ടിക്കുന്ന വാര്‍ത്താണ് ഏറ്റവും ഒടുവില്‍ കമ്പനിയില്‍ നിന്നും പുറത്ത് വരുന്നത്. അധികം ഉപയോഗമില്ലാതിരുന്ന മൂന്ന് ആപ്പുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കാനുള്ള തീരുമാനത്തിലാണ് ഫേസ്ബുക്ക്. ഹലോ, മൂവ്‌സ്, ടിബിഎച്ച് എന്നീ ഫേസ്ബുക്ക് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിര്‍ത്തലാക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരം ആപ്പുകള്‍ ഫേസ്ബുക്കിന് ഉള്ളതായി പോലും പലര്‍ക്കും അറിയില്ല. ഇവയ്ക്ക് മികച്ച പ്രചാരം കിട്ടാത്ത അവസ്ഥ വന്നപ്പോഴാണ് ഇങ്ങനൊരു തീരുമാനമെടുത്തതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. യുഎസ്, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ ആന്‍ഡ്രോയിഡ് ഡയലറിന് പകരമായുള്ള ആപ്പായിരുന്നു […]
ഫേസ്ബുക്കിലും അഴിച്ച് പണികള്‍
ഫേസ്ബുക്കിന്‍റെ ഘടനയിലും ഉള്ളടക്കത്തിലും അഴിച്ച് പണികള്‍. ഇനി മുതല്‍ ഫേസ്ബുക്കിന്‍റെ ന്യൂസ് സെക്ഷനായ ട്രെന്‍ഡിങ് ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ട്. ട്രെന്‍ഡിങ് സെക്ഷന്‍ ഒഴിവാക്കി അതേ സ്ഥാനത്ത് പുതിയ ന്യൂസ് സെക്ഷന്‍ കൊണ്ട് വരാനും ഫേസ്ബുക്കിന് പദ്ധതിയുണ്ട്. ഫേസ്ബുക്ക് ട്രെന്‍ഡിങ് സെക്ഷന്‍ അടുത്ത ആഴ്ച്ച മുതല്‍ പ്രവര്‍ത്തിക്കില്ലെന്നാണ് സൂചന. മൂന്ന് വിഭാഗങ്ങളിട്ടാണ് ബ്രേക്കിങ് ന്യൂസ് അവതരിപ്പിക്കുക. ആളുകളെ ലോകത്തിലെ നാനാഭാഗങ്ങളിലെ വാര്‍ത്തകളുമായി ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ബ്രേക്കിങ് ന്യൂസ്, ടുഡേ ഇന്‍, ന്യൂസ് വീഡിയോ ഇന്‍ വാച്ച് എന്നിങ്ങനെ […]
യുവാക്കളെ ആകര്‍ഷിക്കാന്‍ ഡേറ്റിങ് ആപ്പുമായി ഫെയ്‌സ്ബുക്ക്
പങ്കാളികളെ തേടാനും പ്രണയിക്കാനും സഹായിക്കുന്ന ഡേറ്റിങ് ആപ്പ് അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗ് രംഗത്ത്. യുവാക്കളുടെ ഇടയില്‍ ഫെയ്‌സ്ബുക്കിന്‍റെ പ്രചാരം വര്‍ധിപ്പിക്കാനും ചെലവഴിക്കുന്ന സമയം കൂട്ടാനും പുതിയ ആപ്പിലൂടെ സാധിക്കും എന്നാണ് കരുതുന്നത്. ഏതാണ്ട് 20 കോടി അവിവാഹിതരായ ചെറുപ്പക്കാരുണ്ട് ഫെയ്‌സ്ബുക്കില്‍. ഈ സാധ്യത മുന്നില്‍ കണ്ടാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. സ്വകാര്യതയ്ക്ക് പ്രാധാന്യം നല്കിയാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നതെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. പുതിയ പ്രഖ്യാപനത്തോടെ ഫെയ്‌സ്ബുക്ക് ഓഹരിയില്‍ 1.1. % ന്‍റെ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് […]
കുറ്റസമ്മതം നടത്തി സക്കര്‍ബര്‍ഗ്; മുഴുവന്‍ മെസ്സേജുകളും ഫേസ്‌ബുക്ക് സ്‌കാന്‍ ചെയ്യാറുണ്ടെന്ന്!
വാഷിങ്ടണ്‍: തനിക്ക് ഒരു അവസരം കൂടി നല്‍കണമെന്ന അപേക്ഷുമായി ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. തന്‍റെ കമ്പനി തേഡ് പാര്‍ട്ടിയുമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെച്ചതിന് വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കെയാണ് തനിക്ക് ഒരു അവസരം കൂടി നല്‍കണമെന്ന അഭ്യര്‍ഥനയുമായി സക്കര്‍ബര്‍ഗ് രംഗത്തെത്തിയത്. യൂറോപ്യന്‍ സ്വകാര്യത നിയമത്തിന്റെ കീഴിലുള്ള എല്ലാ സംവിധാനങ്ങളും എല്ലാ ഫെയ്‌സ്ബുക് ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. അനലിറ്റിക്ക വിവാദവുമായി ബന്ധപ്പെട്ട് സി.ഇ.ഒ സ്ഥാനത്തുനിന്നും മാറിനില്‍ക്കാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. താനാണ് ഈ സ്ഥാപനം […]
എല്ലാ എം.പിമാരും ഫേസ്ബുക്ക് പേജില്‍ മൂന്നു ലക്ഷം ലൈക്ക് നേടണമെന്ന് മോദി
ന്യൂഡല്‍ഹി: രാജ്യത്തെ ബി.ജെ.പിയുടെ എല്ലാ എം.പിമാരും അവരവരുടെ ഫേസ്ബുക്ക് പേജില്‍ മൂന്നു ലക്ഷം ലൈക്കെങ്കിലും നേടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. എല്ലാ ലൈക്കുകളും യാഥാര്‍ത്ഥ്യമായിരിക്കണം, മാര്‍ക്കറ്റിംഗ് കമ്പനിയില്‍ നിന്നും പണം നല്‍കി വാങ്ങുന്ന ലൈക്ക് ആയിരിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നരേന്ദ്ര മോദിയുടെയും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗത്തിലാണ് പ്രധാനമന്ത്രി ഈക്കാര്യം ആവശ്യപ്പെട്ടത്. ലൈക്ക് വര്‍ദ്ധിപ്പിച്ചതിന് ശേഷം മണ്ഡലത്തിലെ ജനങ്ങളോട് ലൈവ് വീഡിയോയിലൂടെ സംവദിക്കണമെന്നും പ്രധാനമന്ത്രി എം.പിമാരോട് ആവശ്യപ്പെട്ടു. 2019ലെ ലോക്‌സഭ […]
ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ചോര്‍ത്തിയ സംഭവത്തില്‍ മാപ്പു പറഞ്ഞ് സുക്കര്‍ബര്‍ഗ്
സാന്‍ ഫ്രാന്‍സിസ്കോ: അഞ്ചു കോടി ആളുകളുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ചോര്‍ത്തിയ സംഭവത്തില്‍ മാപ്പു പറഞ്ഞ് ഫേസ്ബുക്ക് ചീഫ് എക്സിക്യൂട്ടീവ് മാര്‍ക് സക്കര്‍ബര്‍ഗ്. ബ്രിട്ടന് ആസ്ഥാനമായുള്ള കേം ബ്രിജ് അനലറ്റിക വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തിലാണ് സക്കര്‍ബര്‍ഗ് തെറ്റ് സമ്മതിച്ച് മാപ്പു പറഞ്ഞത്. തന്‍റെ കമ്പനി അബദ്ധം ചെയ്തിരിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും- ഫേസ്ബുക്ക് പോസ്റ്റില്‍ സക്കര്‍ ബര്‍ഗ് പറഞ്ഞു. എന്ത് തെറ്റാണ് കമ്പനി ചെയ്തതെന്ന് പോസ്റ്റില്‍ വ്യക്തമായി പറയുന്നില്ല. എന്നാല്‍, ഫേസ്ബുക്ക് പ്ലാറ്റ് ഫോമിലുള്ള ആപ്പുകളെ കുറിച്ച് […]
ഫേസ്ബുക്കിന് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഫേസ്ബുക്കിന് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഫേസ്ബുക്കിന് മുന്നറിയിപ്പുമായി രംഗത്തെത്തതിയത്. 50 മില്യണ്‍ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഫേസ്ബുക്ക് ചോര്‍ത്തിയെന്ന വാര്‍ത്തകള്‍ക്കിടയിലാണ് രവിശങ്കര്‍ പ്രസാദിന്റെ ട്വീറ്റ്.- പൗരന്‍മാരെ ശാക്തികരി ക്കുന്നതില്‍ സാമൂഹിക മാധ്യമങ്ങളുടെ പങ്ക് അംഗീകരിക്കുന്നത്. പക്ഷേ സാമൂഹിക മാധ്യമങ്ങളിലെ വിദേശ സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് രവിശങ്കര്‍ പ്രസാദ് ട്വിറ്ററില്‍ കുറിച്ചു.









