മദ്യപാന ഗ്രൂപ്പിന്‍റെ മറവില്‍ അനധികൃത സാമ്പത്തിക ഇടപാടെന്ന് എക്‌സൈസ്

കേരളത്തിലെ ഏറ്റവും വലിയ ഫേസ്ബുക്ക് ഗ്രൂപ്പായ ജി.എന്‍.പി.സിയുടെ മറവില്‍ അനധികൃത സാമ്പത്തിക ഇടപാട് നടക്കുന്നുണ്ടെന്ന് എക്‌സൈസ് വകുപ്പ്.

ടി.എല്‍ അജിത്കുമാറിന്‍റെ നേതൃത്വത്തിലുള്ള ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഗ്രൂപ്പിന്റെ വാര്‍ഷികാഘോഷം ബാര്‍ ഹോട്ടലുകളാണ് സ്‌പോണ്‍സര്‍ ചെയ്തതെന്നും എക്‌സൈസ് ഗ്രൂപ്പ് കണ്ടെത്തുകയായിരുന്നു. ഗ്രൂപ്പ് അഡ്മിനായ അജിത് കുമാര്‍ മദ്യക്കമ്പനികളില്‍ നിന്നും ബാര്‍ ഹോട്ടലുകളില്‍ നിന്നും പണം സ്വീകരിച്ചെന്നും സൂചന ലഭിച്ചിട്ടുണ്ട്.

ചില ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ജി.എന്‍.പി.സി പ്രവര്‍ത്തിച്ചതായും എക്‌സൈസ് വകുപ്പ് പറയുന്നു. തിരുവനന്തപുരത്തെ ബാര്‍ ഹോട്ടലില്‍ നടന്ന ആഘോഷ പരിപാടിക്കിടെ നടന്ന ഡി.ജെ പാര്‍ട്ടിയേക്കുറിച്ചുള്ള കൂടുതല്‍ തെളിവുകളും എക്‌സൈസ് വകുപ്പ് ശേഖരിച്ചു.

പരിപാടി നടന്ന ബാര്‍ ഹോട്ടലില്‍ പരിശോധന നടത്തിയ അധികൃതര്‍ മാനേജരുടെ മൊഴി രേഖപ്പെടുത്തി. രേഖകളും പിടിച്ചെടുത്തു.

prp

Related posts

Leave a Reply

*