ഫേസ്ബുക്കിലെ വിവാദ ഗ്രൂപ്പായ ജി.എന്‍.പി.സിയുടെ അഡ്‌മിന്‍ കീഴടങ്ങി

തിരുവനന്തപുരം: മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച്‌ കേസെടുത്ത ജി.എന്‍.പി.സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്‍റെ അഡ്‌മിന്‍ കീഴടങ്ങി. ഗ്രൂപ്പ് അഡ്‌മിനായ എല്‍. അജിത് കുമാറാണ് തിരുവനന്തപുരം എക്‌സൈസ് അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയത്.

ജി.എന്‍.പി.സി എന്ന ചുരുക്കപ്പേരില്‍ സൈബര്‍ ലോകത്ത് പ്രശസ്‌തിയാര്‍ജ്ജിച്ച ഗ്രൂപ്പിനെതിരെ മദ്യപാനം പ്രൊത്സാഹിപ്പിക്കുന്നു എന്ന പരാതി വ്യാപകമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് എക്‌സൈസ് വകുപ്പ് നിയമനടപടി സ്വീകരിച്ചത്. ഇരുപത് ലക്ഷത്തിലേറെ പേര്‍ അംഗങ്ങളായ ഈ ഫേസ്ബുക്ക് ഗ്രൂപ്പ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൈബര്‍ ഗ്രൂപ്പുകളില്‍ ഒന്നാണ്.

അജിത് കുമാര്‍, ഭാര്യ വനിത എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു പോരുന്ന ഈ ഫേസ്ബുക്ക് ഗ്രൂപ്പിന് മറ്റു 36 അഡ്മിന്‍മാര്‍ കൂടിയുണ്ട്. ഇവരെ കണ്ടെത്താനായി എക്‌സൈസ് വകുപ്പ് സൈബര്‍ പോലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. കുട്ടികളെ ഉപയോഗിച്ചു പോലും ഗ്രൂപ്പില്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചു എന്നാണ് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

prp

Related posts

Leave a Reply

*