പരസ്യമില്ലാത്ത മെസേജിങ്ങ് പ്ലാറ്റ്ഫോമാണ് വാട്ട്സാപ്പ് . എന്നാല്‍ ഫേയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുളള വാട്ട്സാപ്പ് മെസേജിങ്ങ് ആപ്പ് ധനസമ്പാദ്യത്തിന്റെ മറ്റു വഴികള്‍ കണ്ടെത്താന്‍ സഹായിക്കുന്നു. ഇപ്പോഴിതാ Tech Crunch ന്റെ റിപ്പോര്‍ട്ടു പ്രകാരം ഫേയ്സ്ബുക്ക് ബിസിനസ്സുകള്‍ തുടങ്ങാന്‍ പോകുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ഇതിലൂടെ ഫേയ്സ്ബുക്ക് വാട്ട്സാപ്പും ലിങ്ക് സൃഷ്ടിച്ച് അതിലൂടെ പരസ്യ യൂണിറ്റ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഈ വിധത്തില്‍ പരസ്യങ്ങളില്‍ ഒരു ബട്ടണ്‍ ഉള്‍പ്പെടുത്തുകയും ആ ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ ആളുകള്‍ക്ക് ആപ്പ് ഉപയോഗിച്ച് മെസേജുകള്‍ അയക്കാനോ വിളിക്കാനോ സാധിക്കുകയുംചെയ്യും. […]
Tag: Facebook
മലപ്പുറം ഫ്ലാഷ് മോബ് കേസില്‍ 6 പേര്‍ക്കെതിരെ എഫ് ഐ ആര്
മലപ്പുറം: ഫ്ളാഷ് മോബ് കളിച്ച പെണ്‍കുട്ടികളെ സാമൂഹിക മാധ്യമങ്ങളില്‍ സദാചാരവാദികള്‍ ചമഞ്ഞ് അധിക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഫെയ്സ്ബുക്കിലൂടെ മോശമായ രീതിയില്‍ അഭിപ്രായ പ്രകടനം നടത്തിയവര്‍ക്കെതിരെയാണ് കേസ്. ഇവരുടെ അക്കൗണ്ടുകള്‍ പരിശോധിച്ചാണ് പോലീസ് സ്വമേധയാ കേസെടുത്തത്. അനസ് പി എ, ബിച്ചാന്‍ ബഷീര്‍, ഹനീഫ ഞാങ്ങാട്ടിരി, സുബൈര്‍ അബൂബക്കര്‍, സിറോഷ് അല്‍ അറഫ, അഷ്കര്‍ ഫരീഖ് തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ നിരീക്ഷണ വിധേയമാക്കിയ ശേഷം എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തി. വിഭാഗീയതയും കലാപവും ഉണ്ടാക്കാനുള്ള ശ്രമം, സ്ത്രീകള്‍ക്കെതിരെയുള്ള അപവാദ പ്രചാരണം, […]
കുട്ടികള്‍ക്കായി ഫേസ്ബുക്ക് മെസഞ്ചര്‍ കിഡ്സ് വരുന്നു
കുട്ടികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഫെയ്സ്ബുക്ക് മെസ്സഞ്ചറിന്റെ ചെറിയ പതിപ്പ് എത്താന്‍ ഒരുങ്ങുന്നു. നിലവില്‍ 6 മുതല്‍ 12വരെ വയസുള്ള കുട്ടികള്‍ക്ക് ഫെയ്സ്ബുക്കിലോ മെസ്സഞ്ചറിലോ അക്കൗണ്ട് ഉണ്ടാക്കുന്നതിന് അനുവാദമില്ല. ഇതിനാണ് മാറ്റം വരുന്നത്. കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ എത്തുന്ന ഈ പതിപ്പിന് മെസ്സഞ്ചര്‍ കിഡ്സ് എന്നാണ് പേര്. വയസില്‍ കൃത്രിമത്വം കാണിച്ച് നിരവധി കുട്ടികള്‍ ഫെയ്സ്ബുക്ക് ഇന്ന് ഉപയോഗിക്കുന്നുണ്ട്. മെസ്സഞ്ചര്‍ കിഡ്സിന്റെ പൂര്‍ണ്ണനിയന്ത്രണം മാതാപിതാക്കള്‍ക്കായിരിക്കും. വണ്‍ ടു വണ്‍ ഗ്രൂപ്പ് ചാറ്റ്, ചെല്‍ഡ് ഫ്രണ്ട്ലി മാസ്കുകള്‍, ഇമോജികള്‍, ജിഫ്, […]
ഫേയ്സ്ബുക്ക് വാച്ച് വീഡിയോകളിലും ഇനിമുതല്‍ പരസ്യങ്ങള്‍
വീഡിയോകള്‍ക്ക് മാത്രമായി ഫേയ്സ്ബുക്ക് തുടങ്ങിയ സംരംഭമാണ് വാച്ച്. ഇതുവഴി ഫേയ്സ്ബുക്ക് ലക്ഷ്യമിടുന്നത് വീഡിയോ ഉള്ളടക്കത്തെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുക എന്നതാണ്. എന്നാല്‍ ഫേയ്സ്ബുക്ക് വാച്ച് യഥാര്‍ത്ഥ വീഡിയോ തുടങ്ങുന്നതിന് മുമ്പ് കൊമേഷ്യല്‍സ് എന്ന് അറിയപ്പെടുന്ന പ്രീറോള്‍ വീഡിയോകള്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നതായി ആഡ് ഏജ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീഡിയോ കാണുന്നതിനായി ആളുകള്‍ പരസ്യങ്ങളും കൂടി കാണേണ്ട തരത്തിലല്ല പുതിയ മാതൃക എന്നതിനാല്‍ പ്രീറോളിന്റെ ആവശ്യം ഇല്ല എന്നാണ് ജൂലൈയില്‍ പാദഫലങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ സുക്കന്‍ബര്‍ഗ് പറഞ്ഞിരുന്നത്. ചെറിയ വീഡിയോ […]
സൂയിസൈഡ് ഡിറ്റക്ഷന്‍ സോഫ്റ്റ് വെയര്‍ അവതരിപ്പിക്കാനൊരുങ്ങി ഫെയ്സ്ബുക്ക്
ആത്മഹത്യാ പ്രവണതയുള്ളവരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കണ്ടെത്തി അവരെ അതില്‍നിന്ന് പിന്തിരിപ്പിക്കാന് ഉദ്ദേശിച്ചുള്ള പദ്ധതിയുമായി ഫെയ്സ്ബുക്ക് രംഗത്തു വന്നിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ച് മുതലാണ് ഫെയ്സ്ബുക്ക് ഈ സംവിധാനം യുഎസില്‍ പരീക്ഷണം നടത്തിയത്. ഇത് വിജയകരമാണെന്ന് കണ്ടതോടെ ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ആത്മഹത്യയുടെ സൂചനകള്‍ നല്കുന്ന പോസ്റ്റുകള്‍, കമന്റുകള്‍ എന്നിവ സ്കാന്‍ ചെയ്താണ് ഫെയ്സ്ബുക്ക് ഇത് കണ്ടെത്തുന്നത്. ഈ പദ്ധതിയുടെ സാങ്കേതികവശങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ‘ആര് യു ഓകെ?’ ‘കാന്‍ ഐ ഹെല്പ്? […]
വാട്സാപ്പിനും ഫെയ്സ്ബുക്കിനും കോടതി നോട്ടിസ്
ന്യൂഡൽഹി∙ വാട്സാപ്, ഫെയ്സ്ബുക് തുടങ്ങിയ സമൂഹ
കുട്ടികളുടെ അശ്ലീല വിഡിയോകള്‍ക്കെതിരെ ടെക് കമ്പനികള്‍…
കുട്ടികള്‍ , നിഷ്കളങ്കതയുടെ പ്രതിരൂപങ്ങള്‍. എന്നാല്‍ ആ നിഷ്കളങ്കതയെ മുറിവേല്‍പ്പിക്കുന്നതും മുതലെടുക്കുന്നതുമായ ക്രൂരതകളാണ് ഇന്നു നമ്മുടെ സമൂഹത്തില്‍ അരങ്ങേറുന്നത്.







