മലപ്പുറം ഫ്ലാഷ് മോബ് കേസില്‍ 6 പേര്‍ക്കെതിരെ എഫ് ഐ ആര്‍

മലപ്പുറം: ഫ്ളാഷ് മോബ് കളിച്ച പെണ്‍കുട്ടികളെ സാമൂഹിക മാധ്യമങ്ങളില്‍ സദാചാരവാദികള്‍ ചമഞ്ഞ് അധിക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഫെയ്സ്ബുക്കിലൂടെ മോശമായ രീതിയില്‍ അഭിപ്രായ പ്രകടനം നടത്തിയവര്‍ക്കെതിരെയാണ് കേസ്.

ഇവരുടെ അക്കൗണ്ടുകള്‍ പരിശോധിച്ചാണ് പോലീസ് സ്വമേധയാ കേസെടുത്തത്. അനസ് പി എ, ബിച്ചാന്‍ ബഷീര്‍, ഹനീഫ ഞാങ്ങാട്ടിരി, സുബൈര്‍ അബൂബക്കര്‍, സിറോഷ് അല്‍ അറഫ, അഷ്കര്‍ ഫരീഖ് തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ നിരീക്ഷണ വിധേയമാക്കിയ ശേഷം എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തി.
വിഭാഗീയതയും കലാപവും ഉണ്ടാക്കാനുള്ള ശ്രമം, സ്ത്രീകള്‍ക്കെതിരെയുള്ള അപവാദ പ്രചാരണം, അശ്ലീല പദപ്രയോഗം എന്നിവയ്ക്കെതിരെയുള്ള വകുപ്പുകളും ഐ.ടി നിയമത്തിലെ വകുപ്പുകളും അനുസരിച്ചാണ് കേസ്.

ഡിസംബര്‍ ഒന്നിന് എയ്ഡ്സ് ബോധവല്‍ക്കരണത്തോടനുബന്ധിച്ചാണ് പെണ്‍കുട്ടികള്‍ ഫ്ളാഷ് മോബ് കളിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്കെതിരെ ചിലര്‍ അപവാദപ്രചാരണവും അധിക്ഷേപവും നടത്തിയിരുന്നു. വനിതാ കമ്മീഷനും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട് .

prp

Related posts

Leave a Reply

*