യുപിയിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; ആളപായമില്ല

ലക്നോ: യുപിയിലെ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ലക്നോവിലെ വൃന്ദാവന്‍ മേഖലയിലുള്ള സ്കോപ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്.

തീ പടര്‍ന്നു പിടിക്കുന്ന സമയത്ത് അന്‍പതിലേറെ രോഗികളും അവരുടെ ഒപ്പമുണ്ടായിരുന്നലരും ആശുപത്രിയിലുണ്ടായിരുന്നുവെന്നാണ് വിവരം. 20 ലേറെ രോഗികള്‍ ഐസിയുവില്‍ ഉണ്ടായിരുന്നു.  മൂന്ന് മണിക്കൂറിലേറെ കഴിഞ്ഞാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്. അതേസമയം ആര്‍ക്കും പൊള്ളലേറ്റതായി വിവരമില്ല.

ഒന്നിലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചതിനു ശേഷമാണ് തീയണക്കാനായത്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഇവിടെ പ്രവേശിപ്പിച്ചിരുന്ന രോഗികളെ സമീപത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തേക്കുറിച്ച്‌ അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

prp

Related posts

Leave a Reply

*