കൊല്ലം: കൊല്ലത്ത് ട്രെയിനിന് തീപിടിച്ചു. റെയില്‍വേ സ്റ്റേഷനിലാണ് അനന്തപുരി എക്സ്പ്രസിന്‍റെ എഞ്ചിന് തീപിടിച്ചത്. ചെന്നൈയില്‍ നിന്ന് വന്ന ട്രെയിന്‍ 1: 40 ന് കൊല്ലം സ്‌റ്റേഷനിലേക്ക് പ്രവേശിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. എഞ്ചിനില്‍ നിന്ന് പുകയുയരുകയും പിന്നാലെ തീ പടരുകയുമയായിരുന്നു. ഉടന്‍ തന്നെ അഗ്നിശമനസേന, ആര്‍.പി എഫ് എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുകയും ചെയ്തു. തീയണയ്ക്കുന്ന ശ്രമങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതോടെ കൊല്ലത്തെ ട്രെയിന്‍ ഗതാഗതം അരമണിക്കൂറിലേറെയായി തടസ്സപ്പെട്ടിട്ടുണ്ട്. ഒന്നാം പ്ലാറ്റ് ഫോമിലേക്ക് ട്രയിന്‍വന്നു […]
Tag: fire
റീസര്‍വേ നടത്തിയില്ല, വയോധികന്‍ വില്ലേജ് ഓഫീസിന് തീയിട്ടു
കൊച്ചി: റീസര്‍വേ നടത്താന്‍ മാസങ്ങളോളം കയറിയിറങ്ങിയ വയോധികന്‍ വില്ലേജ് ഓഫീസ് തീയിട്ടു. എറണാകുളം ആമ്പല്ലൂരിലാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. നിരവധി ഫയലുകള്‍ കത്തി നശിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ വില്ലേജ് ഓഫീസിലെത്തിയ റജി (70) പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. റീസര്‍വേ ആവശ്യത്തിനായി മാസങ്ങളോളം വില്ലേജ് ഓഫീസ് കയറിയിറങ്ങിയ ഇയാള്‍ സഹികെട്ടാണ് തീയിട്ടത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തൃശൂരില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവതിയെ ഭര്‍ത്താവ് ചുട്ടുകൊന്നു
തൃശൂര്‍: വെള്ളികുളങ്ങരയില്‍ ഭളിത് യുവതിയെ ഭര്‍ത്താവ് ചുട്ടുകൊന്നു. വെള്ളിക്കുളങ്ങര സ്വദേശി ജീത്തുവാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വിരാജ് ആണ് ജീത്തുവിനെ തീകൊളുത്തി കൊന്നത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. അച്ഛനൊപ്പം കുടുംബശ്രീ യോഗത്തിനെത്തിയതായിരുന്നു യുവതി. യോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ ഇയാള്‍ പെട്രോളൊഴിച്ച ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. ആള്‍കൂട്ടം നോക്കി നില്‍ക്കെയാണ് ക്രൂരകൃത്യം നടന്നത്. എന്നാല്‍ കണ്‍മുന്നില്‍ സംഭവം കണ്ടിട്ടും നാട്ടുകാര്‍ നോക്കി നില്‍ക്കുക മാത്രമാണ് ചെയ്തത്. ആക്രമണം പെട്ടെന്നായിരുന്നതിനാല്‍ തീ അണയ്ക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പെണ്‍കുട്ടിയുടെ അച്ഛന് പോലും കഴിഞ്ഞില്ല. ഗുരുതര പൊള്ളലേറ്റ് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന […]
കെ.എസ്.ആര്‍.ടി.സി വര്‍ക്ക്ഷോപ്പില്‍ തീപിടുത്തം
തിരുവനന്തപുരം: പാപ്പനംകോട് കെ.എസ്.ആര്‍.ടി സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പില്‍ തീപ്പിടുത്തം. ഉച്ചക്ക് ഒന്നരയോടെ ട്യൂബുകള്‍ കൂട്ടിയിട്ട സ്ഥലത്താണ് തീപിടുത്തമുണ്ടായത്. ഉപയോഗ്യശൂന്യമായ ടയറുകളും ട്യൂബുകളും കൂട്ടിയിട്ടിരുന്നിടത്താണ് തീപിടിച്ചത്. സമീപത്തെ ചവറിലേക്കും തീ പടര്‍ന്നു. അഗ്നിശമന സേനയുടെ ഏഴ് യൂണിറ്റെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ടയറുകള്‍ കത്തിയതിനെ തുടര്‍ന്ന് പ്രദേശമാകെ കറുത്ത പുക മൂടി. വര്‍ക്ക്‌ഷോപ്പില്‍ ഇരുമ്പ് മുറിക്കുന്ന കട്ടര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും ഇതിലെ തീപ്പൊരി വീണാകാം തീ പടര്‍ന്നതെന്നും കരുതുന്നു. വര്‍ക്ക് ഷോപ്പിനടുത്ത് 280 കെ.വി ട്രാന്‍സ്ഫോമര്‍ സ്ഥിതിചെയ്യുന്നുണ്ട്. ഇത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. […]
പടക്ക നിര്‍മ്മാണശാലയില്‍ തീപിടിത്തം
പത്തനംതിട്ട : ഇരവിപേരൂരില്‍ പ്രത്യക്ഷ രക്ഷാ ദൈവ സഭ ആസ്ഥാനത്തെ പടക്ക നിര്‍മ്മാണശാലയില്‍ തീപിടിച്ചു.നിരവധിപേര്‍ക്ക് പൊള്ളലേറ്റു. വഴിപാടിനായുള്ള പടക്കങ്ങള്‍ നിര്‍മിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പൊള്ളലേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. അതിനിടെ, സംഭവസ്ഥലത്തെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയേറ്റമുണ്ടായി
ഫാഷന്‍ ഷോയ്ക്കിടെ മോഡലിന്‍റെ തലയ്ക്ക് തീപിടിച്ചു- VIDEO
ഈജിപ്ത് ഫാഷന്‍ ഷോയില്‍ പങ്കെടുത്ത മോഡലിന്‍റെ തലയ്ക്ക് തീപിടിച്ചു. പരമ്പരാഗരാത വേഷമണിഞ്ഞെത്തിയ മോഡല്‍ തൂവലുകള്‍ കൊണ്ട് നിര്‍മിച്ച വെഞ്ചാമരം പോലുള്ള അലങ്കാരവസ്തു തലയിലണിഞ്ഞാണ് റാംപിലെത്തിയത്. റാംപില്‍ ഇരുവശത്തും ദീപശിഖയുമേന്തി ഭടന്മാര്‍ ഉണ്ടായിരുന്നു. നടന്നുവരുന്നതിനിടയ്ക്ക് തൂവലിന്‍റെ ഒരു ഭാഗം തീപിടിച്ചു. പിന്നീട് ആളിക്കത്തുകയായിരുന്നു. കാണികളില്‍ ഒരാള്‍ ഓടിവന്ന് തീയണയ്ക്കാന്‍ നോക്കി. അണിയറ പ്രവര്‍ത്തകരും ഓടിയെത്തി മോഡലിന്‍റെ തലയില്‍ നിന്നും അത് എടുത്തുമാറ്റി.
മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് 4 പേര്‍ മരിച്ചു
മുംബൈ: മുംബൈ നഗരത്തില്‍ വീണ്ടും തീപിടിത്തം. നാലു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. അന്ധേരിക്ക് അടുത്ത് മാരോളിലെ മൈമൂണ്‍ കെട്ടിടത്തില്‍ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. തീ നിയന്ത്രണവിധേയമായി.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 29ന് പുലര്‍ച്ചെ ലോവര്‍ പരേലിലെ കമലാമില്‍സ് കോമ്പൌണ്ടിലെ 1 എബൗ പബ്ബിലുണ്ടായ തീപിടിത്തത്തില്‍ പതിനാലു പേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ പബിലെ രണ്ടു മാനേജര്‍മാരെ അറസ്റ്റ് ചെയ്തു.
തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വൻ തീപിടുത്തം; ആളപായമില്ല
തളിപ്പറമ്പ്: തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വൻ തീപിടുത്തം. ഇന്ന് പുലർച്ചെ 3 നാണ് തീപിടുത്തം ഉണ്ടായത്, ആശുപത്രിയിലെ ഫാർമസിയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂരിൽ നിന്നും തളിപ്പറമ്പിൽനിന്നുമെത്തിയ മൂന്നു യൂണിറ്റ് അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി 85 രോഗികളെ ലൂർദ്ദ് ആശുപത്രിയിലും, പരിയാരം മെഡിക്കൽ കോളേജിലേക്കും മാറ്റി. സംഭവം നടക്കുമ്പോൾ ഇരുന്നൂറ് രോഗികളും കൂട്ടിരുപ്പുകാരും ആശുപത്രിയിലുണ്ടായിരുന്നു. ഫാർമസിയിൽ നിന്നും പുക പടർന്നത് കാരണം ശ്വാസ തടസം സംഭവിച്ചതാണ് രോഗികളെയും മറ്റു ആശുപത്രിയിലേക്ക് […]
പെയിന്‍റ് പാത്രം പൊട്ടിത്തെറിച്ച് ആറു വയസുകാരന്‍ മരിച്ചു
വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ പെയിന്‍റ് പാത്രം പൊട്ടിത്തെറിച്ച് ആറു വയസുകാരന്‍ മരിച്ചു. ജാലാഡി ഗൗതമം എന്ന കുട്ടിയാണ് മരിച്ചത്.കുടുംബത്തിലെ മറ്റ് മൂന്ന് പേരെ ഗുരുതര പരുക്കുകളോടെ വിജയവാഡയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞാറാഴ്ച വൈകുന്നേരമായിരുന്നു വീട്ടിലുണ്ടായിരുന്ന പെയിന്‍റ് പാത്രം പൊട്ടിത്തെറിച്ചത്. കുറച്ചു വര്‍ഷം പഴക്കമുള്ള പാത്രം കുട്ടി തുറക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. കെമിക്കല്‍ റിയാക്ഷനാണ് പാത്രം പൊട്ടിത്തെറിക്കാന്‍ കാരണമായതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
യുപിയിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; ആളപായമില്ല
ലക്നോ: യുപിയിലെ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ലക്നോവിലെ വൃന്ദാവന്‍ മേഖലയിലുള്ള സ്കോപ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. തീ പടര്‍ന്നു പിടിക്കുന്ന സമയത്ത് അന്‍പതിലേറെ രോഗികളും അവരുടെ ഒപ്പമുണ്ടായിരുന്നലരും ആശുപത്രിയിലുണ്ടായിരുന്നുവെന്നാണ് വിവരം. 20 ലേറെ രോഗികള്‍ ഐസിയുവില്‍ ഉണ്ടായിരുന്നു. മൂന്ന് മണിക്കൂറിലേറെ കഴിഞ്ഞാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്. അതേസമയം ആര്‍ക്കും പൊള്ളലേറ്റതായി വിവരമില്ല. ഒന്നിലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചതിനു ശേഷമാണ് തീയണക്കാനായത്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഇവിടെ പ്രവേശിപ്പിച്ചിരുന്ന രോഗികളെ സമീപത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റി. […]








