കെ.എസ്.ആര്‍.ടി.സി വര്‍ക്ക്ഷോപ്പില്‍ തീപിടുത്തം

തിരുവനന്തപുരം: പാപ്പനംകോട്​ കെ.എസ്​.ആര്‍.ടി സെന്‍ട്രല്‍ വര്‍ക്ക്​ഷോപ്പില്‍ തീപ്പിടുത്തം. ഉച്ചക്ക്​ ഒന്ന​രയോടെ ട്യൂബുകള്‍ കൂട്ടിയിട്ട സ്ഥലത്താണ്​ തീപിടുത്തമുണ്ടായത്.   ഉപയോഗ്യശൂന്യമായ ടയറുകളും ട്യൂബുകളും കൂട്ടിയിട്ടിരുന്നിടത്താണ് തീപിടിച്ചത്. സമീപത്തെ ചവറിലേക്കും തീ പടര്‍ന്നു. അഗ്നിശമന സേനയുടെ ഏഴ് യൂണിറ്റെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ടയറുകള്‍ കത്തിയതിനെ തുടര്‍ന്ന് പ്രദേശമാകെ കറുത്ത പുക മൂടി. വര്‍ക്ക്‌ഷോപ്പില്‍ ഇരുമ്പ് മുറിക്കുന്ന കട്ടര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും ഇതിലെ തീപ്പൊരി വീണാകാം തീ പടര്‍ന്നതെന്നും കരുതുന്നു.

വര്‍ക്ക്​​ ഷോപ്പിനടുത്ത്​ 280 കെ.വി ട്രാന്‍സ്​ഫോമര്‍ സ്ഥിതിചെയ്യുന്നുണ്ട്​. ഇത്​ വലിയ ആശങ്ക സൃഷ്​ടിച്ചിരുന്നു. തീ പിടുത്തത്തെ തുടര്‍ന്ന്  ട്രാന്‍സ്‌ഫോമര്‍ ഓഫ് ചെയ്തു. ജനങ്ങള്‍ പരിഭ്രാന്തരായെങ്കിലും അഗ്നിശമന സേനയെത്തി തീ പൂര്‍ണ്ണമായും നിയന്ത്രവിധേയമാക്കിയിട്ടുണ്ട്​.

 

prp

Related posts

Leave a Reply

*