തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ കണ്ടെയ്നറിനുള്ളില്‍ കിടന്നുറങ്ങിയ ആറ് പേര്‍ ശ്വാസം മുട്ടി മരിച്ചു

ന്യൂഡല്‍ഹി:  ഡല്‍ഹിയില്‍ കണ്ടെയ്നറിനുള്ളില്‍ കിടന്നുറങ്ങിയ ആറ് പേര്‍ ശ്വാസം മുട്ടി മരിച്ചു. കന്റോണ്‍മെന്റ് മേഖലയിലാണ് സംഭവം. രുദ്രാപുര്‍ സ്വദേശികളായ അമിത്, പങ്കജ്, അനില്‍, നേപ്പാള്‍ സ്വദേശി കമല്‍, ഗോരഖ്പുര്‍ സ്വദേശികളായ അവ്ധാല്‍, ദീപ് ചന്ദ് എന്നിവരാണു മരിച്ചത്. തണുപ്പ് ശക്തമായതിനെ തുടര്‍ന്ന് കണ്ടെയ്നറിനുള്ളില്‍ അടുപ്പുകൂട്ടി തീ കാഞ്ഞിരുന്നു. അതു കെടുത്താതെയാണ് അവര്‍ കണ്ടെയ്നര്‍ അടച്ചു കിടന്നുറങ്ങിയത്. ഇതാണ് ശ്വാസംമുട്ടി മരിക്കാന്‍ കാരണം. കേറ്ററിങ് പണിയെടുത്തിരുന്ന ഇവര്‍ കന്‍റോണ്‍മെന്‍റ് മേഖലയിലെ ഒരു വിവാഹത്തിനു ഭക്ഷണം ഒരുക്കാനെത്തിയതാണെന്ന് പൊലീസ് അറിയിച്ചു. […]

ലണ്ടനിലെ ഗ്രെൻഫെൽ ടവറിൽ വൻ അഗ്നിബാധ; കെട്ടിടം നിലപൊത്താൻ സാധ്യത

ലണ്ടൻ: വെസ്റ്റ് ലണ്ടനിലെ ലാട്ടിമെർ റോഡിൽലെ27 നിലകെട്ടിടമായ ഗ്രെൻഫെൽ ടവറില്‍ വൻ അഗ്നിബാധ.അപകടത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ നിരവധിപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതയാണ് റിപ്പോര്‍ട്ടുകള്‍.200  അഗ്നിശമനസേനാഗംങ്ങളുടെ നേതൃത്തത്തില്‍ തിയനക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഇന്ന് വെളുപ്പിന് എല്ലാവരും നല്ല ഉറക്കത്തിലായിരുന്ന വേളയിലാണ് തീപിടുത്തമുണ്ടായത്. സംഭവം അറിഞ്ഞ് രക്ഷാപ്രവർത്തകർ കുതിച്ചെത്തി.അടിയന്തര ചികിത്സ നൽകാനായി മെഡിക്കൽ ടീമും സ്ഥലത്തെത്തിയിരുന്നു. രക്ഷപെടുത്തിയ 30 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.അതേസമയം അഗ്നിനാളങ്ങൾ കെടുത്താൻ സധിച്ചാലും കെട്ടിടം ഏത് നിമിഷവും നിലംപൊത്തുമെന്ന ആശങ്കയും ശക്തമാണ്.