പത്തനംതിട്ട : ഇരവിപേരൂരില്‍ പ്രത്യക്ഷ രക്ഷാ ദൈവ സഭ ആസ്ഥാനത്തെ പടക്ക നിര്‍മ്മാണശാലയില്‍ തീപിടിച്ചു.നിരവധിപേര്‍ക്ക് പൊള്ളലേറ്റു.
വഴിപാടിനായുള്ള പടക്കങ്ങള്‍ നിര്‍മിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പൊള്ളലേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
അതിനിടെ, സംഭവസ്ഥലത്തെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയേറ്റമുണ്ടായി

