ക്രിക്കറ്റ് താരമാവാനൊരുങ്ങി ദുല്‍ക്കര്‍

 

ക്രിക്കറ്റ് താരത്തിന്‍റെ വേഷത്തില്‍ ബോളീവുഡ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍. ചിത്രത്തിനായി ഒരു മാസത്തെ ക്രിക്കറ്റ് പരിശീലനം നടത്താനുള്ള ഒരുക്കത്തിലാണ് താരം. അനുജാ ചൗഹാന്‍ രചിച്ച ദ സോയ ഫാക്ടര്‍ എന്ന നോവല്‍ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നായകവേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്.

സോനം കപൂര്‍ ആണ് നായിക. 1983-ല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ അത് അക്കാലത്ത് ജനിച്ച സോയ എന്ന പെണ്‍കുട്ടിയുടെ ഭാഗ്യം കൊണ്ടാണെന്നായിരുന്നു വിശ്വാസം, അതിനാല്‍ 2010-ലെ ലോകകപ്പിനും സോയ ഫാക്ടര്‍ വിനിയിയോഗിക്കാന്‍ തീരുമാനിക്കുന്നതാണ് കഥയുടെ ഉള്ളടകം.

ബോളീവുഡിലെ അരങ്ങേറ്റ ചിത്രം റിലീസ് ചെയ്യാനിരിക്കവെയാണ് പുതിയ ചിത്രത്തിന്റെ വിവരം പുറത്തുവന്നിരിക്കുന്നത്. കണ്ണും കണ്ണും കൊള്ളയ്യടിത്താല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോള്‍ ദുല്‍ഖര്‍. നവാഗതനായ ദേസിങ് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഋതുവര്‍മ്മയാണ് നായിക. ദുല്‍ഖറിന്‍റെ അരങ്ങേറ്റ ചിത്രമായ കര്‍വാ ജൂണ്‍ ഒന്നിനു റിലീസ് ചെയ്യും.

prp

Related posts

Leave a Reply

*