തന്‍റെ ഈ പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും: ദുല്‍ഖര്‍

കേരളം അതിജീവനത്തിന്‍റെ പാതയിലാണ്. നാനാഭാഗത്തുനിന്നുള്ള സഹായഹസ്തങ്ങളായിരുന്നു പ്രളയബാധിതരെ തേടിയെത്തിയത്. മലയാള സിനിമ മേഖലയില്‍ നിന്ന് വന്നുചേര്‍ന്ന സഹായങ്ങള്‍ പറയാതിരിക്കാന്‍ കഴിയില്ല. താരപകിട്ട് നോക്കാതെ ജനങ്ങളിലേക്ക് ഇറങ്ങി വന്ന നടി നടന്മാര്‍ സിനിമകളില്‍ മാത്രമല്ല ജീവിതത്തിലും സൂപ്പര്‍ ഹീറോകളായി മാറി. ഇപ്പോള്‍ ഇതാ തന്‍റെ പ്രതിഫലം നല്‍കി മാതൃകയായി യുവാക്കളുടെ ഹരമായ ദുല്‍ഖര്‍ സല്‍മാന്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിന് ലഭിച്ച പ്രതിഫലം അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് ജനസാഗരത്തെ സാക്ഷിയാക്കി പ്രഖ്യാപിച്ചു. മുന്‍പ് മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 25 […]

ദുരിതബാധിതര്‍ക്ക് 25 ലക്ഷം രൂപ നല്‍കി മമ്മൂട്ടിയും ദുല്‍ഖറും

തിരുവനന്തപുരം: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി നടന്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖറും രംഗത്ത്. എറണാകുളം കളക്ടര്‍ മുഹമ്മദ് സഫിറുല്ലയ്ക്ക് 25 ലക്ഷം രൂപ മമ്മൂട്ടി കൈമാറി. രണ്ട് ദിവസത്തിന് മുന്‍പ് കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ മമ്മൂട്ടി എത്തിയിരുന്നു. എല്ലാ സഹായങ്ങളും നല്‍കുമെന്ന് വാഗ്ദാനം നല്‍കിയ മമ്മൂട്ടി  പറഞ്ഞപോലെ തന്നെ വാക്ക് പാലിച്ചിരിക്കുകയാണ്. നടന്‍ മോഹന്‍ലാലും 25 ലക്ഷം രൂപ നല്‍കിയിരുന്നു. ജയസൂര്യയും ദുരിത ക്യാമ്പിലേക്ക് അരി സംഭാവന ചെയ്തിരുന്നു. താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ പത്ത് ലക്ഷം […]

സിനിമ കണ്ടോ കഥാപാത്രത്തെ വെച്ചോ വാപ്പച്ചിയെ വിലയിരുത്തരുത്: ദുല്‍ഖര്‍ സല്‍മാന്‍

മലയാള സിനിമയിലെ സ്ത്രീ  വിരുദ്ധതകളാണ് ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ച. അടുത്തിടെ മമ്മൂട്ടിയുടെ സിനിമയിലെ സ്ത്രീ വിരുദ്ധതത ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് എന്നാല്‍ ഇപ്പോള്‍ അതിനെതിരെ മമ്മൂട്ടിയുടെ പുത്രന്‍ സാക്ഷാല്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ രംഗത്തു വന്നിരിക്കുകയാണ്. സിനിമ കണ്ട് വാപ്പച്ചിയെ വിലയിരുത്തരുത് എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. സ്ത്രീകളെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ അപമാനിക്കുന്ന വ്യക്തിയല്ല വാപ്പച്ചി എന്നും അദ്ദേഹം ചെയ്ത കഥാപാത്രങ്ങള്‍ കൊണ്ട് അദ്ദേഹത്തെ വിലയിരുത്തരുത്. ആ സിനിമകളുടെ എഴുത്ത് അങ്ങനെ ആയിരുന്നതിനാലാണത്. വ്യക്തിപരമായി സ്ത്രീകളെ […]

ദുല്‍ഖറിന് പിറന്നാള്‍ സമ്മാനമായി ബോളിവുഡ്ഡില്‍ നിന്നും ഞെട്ടിക്കുന്ന സമ്മാനം

കൊച്ചി: 32 -ാം പിറന്നാള്‍ ആഘോഷിക്കുന്ന ദുല്‍ഖര്‍ സല്‍മാന് ബോളുവുഡ്ഡില്‍ നിന്നും പ്രതീക്ഷിക്കാത്ത പിറന്നാള്‍ സമ്മാനം. ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം കര്‍വാന്‍റെ സംവിധായകന്‍ ആകര്‍ഷ് ഖുരാനയാണ് ഈ സമ്മാനം അയച്ചിരിക്കുന്നത്. ഒരു നീല വാനാണ് ആ സമ്മാനം. കര്‍വാനില്‍ ഒരു പ്രധാന കഥാപാത്രമാണ് ഈ നീല വാന്‍. ദുല്‍ഖറിന് കാറുകളോടുള്ള പ്രത്യേക ഇഷ്ടം മാനിച്ചാണ് ഈ സമ്മാനം നല്‍കിയതെന്ന് സംവിധായകന്‍ ആകര്‍ഷ് ഖുരാന പറഞ്ഞു. കാറുകളുടെ വലിയൊരു ശേഖരമുള്ള ദുല്‍ഖറിന് ഒരു വാന്‍ കൂടി ഇരിക്കട്ടെയെന്നും അദ്ദേഹം […]

കാത്തിരിപ്പിന് വിരാമം; ദുല്‍ഖറിന്‍റെ ബോളിവുഡ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ദുല്‍ഖര്‍ സല്‍മാന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ‘കാര്‍വാന്‍’. ചിത്രം  ജൂണ്‍ 1ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തീയതി മാറ്റുകയായിരുന്നു. ഇതോടെ ദുല്‍ഖറിന്‍റെ ആരാധകര്‍ കാത്തിരിപ്പിലായി. ഒടുവില്‍ ദുല്‍ഖര്‍ തന്നെ റിലീസ് തീയതി പ്രഖ്യാപിച്ചു. കാത്തിരിപ്പിന് വിരാമമിട്ട് കാര്‍വാന്‍ ഓഗസ്റ്റ് 10ന് റിലീസ് ചെയ്യും. ഫെയ്‌സ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ റിലീസ് തീയതി പുറത്തുവിട്ടത്. ”സന്തോഷപൂര്‍വം കാര്‍വാന്‍റെ റിലീസ് തീയതി പ്രഖ്യാപിക്കുകയാണ്. ചിത്രം ഓഗസ്റ്റ് 10ന് നിങ്ങളിലേക്ക് എത്തും”, ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇര്‍ഫാന്‍ ഖാന്‍ ചിത്രത്തില്‍ […]

ഹൃദയം കവരുന്ന ചുവടുകളുമായി കുഞ്ഞിക്കയും കുഞ്ഞുമാലാഖയും- VIDEO

മലയാളികള്‍ക്ക് ഏറ്റവുമധികം പ്രിയമുള്ള യുവനടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകന്‍ നിഷ്കളങ്കമായ ചിരികൊണ്ടും അഭിനയത്തിലെ നിഷ്കളങ്കതകൊണ്ടും മലയാളികളുടെ ഹൃദയം കവരുകയായിരുന്നു. ദുല്‍ഖറിന്‍റെ കുഞ്ഞുമാലാഖ മറിയം അമീറ സല്‍മാനും ഇന്ന് ആരാധകരുടെ സ്നേഹം സ്വന്തമാക്കുകയാണ്. താരസംഘടനയായ അമ്മയുടെ ഷോയുടെ റിഹേഴ്‌സല്‍ ക്യാമ്പിനിടയില്‍ ആരാധകരുടെ സ്വന്തം ഡിക്യു മറിയത്തെ ഓമനിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ്. മകളെയുമെടുത്തുകൊണ്ട് പാട്ടിനൊത്ത് ചുവടുവയ്ക്കുന്ന ദുല്‍ഖറിന്‍റെ വിഡിയോ ആരാധകരുടെ ഹൃദയം കവരുകയാണ്. മമ്മൂക്കയെയും കുഞ്ഞിക്കയെയും പോലെ മകള്‍ മറിയവും സുന്ദരി തന്നെയാണെന്നാണ് ആരാധകര്‍ […]

ക്രിക്കറ്റ് താരമാവാനൊരുങ്ങി ദുല്‍ക്കര്‍

  ക്രിക്കറ്റ് താരത്തിന്‍റെ വേഷത്തില്‍ ബോളീവുഡ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍. ചിത്രത്തിനായി ഒരു മാസത്തെ ക്രിക്കറ്റ് പരിശീലനം നടത്താനുള്ള ഒരുക്കത്തിലാണ് താരം. അനുജാ ചൗഹാന്‍ രചിച്ച ദ സോയ ഫാക്ടര്‍ എന്ന നോവല്‍ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നായകവേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. സോനം കപൂര്‍ ആണ് നായിക. 1983-ല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ അത് അക്കാലത്ത് ജനിച്ച സോയ എന്ന പെണ്‍കുട്ടിയുടെ ഭാഗ്യം കൊണ്ടാണെന്നായിരുന്നു വിശ്വാസം, അതിനാല്‍ 2010-ലെ ലോകകപ്പിനും സോയ ഫാക്ടര്‍ വിനിയിയോഗിക്കാന്‍ തീരുമാനിക്കുന്നതാണ് കഥയുടെ […]

സോഷ്യല്‍ മീഡിയയില്‍ താരമായി ദുല്‍ഖറിന്‍റെ കുഞ്ഞുമറിയം- VIDEO

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിനുംഅമാലിനും  കുഞ്ഞു രാജകുമാരി പിറന്നതോടെ ആരാധകര്‍ താരത്തിന്‍റെ കുഞ്ഞു മറിയത്തെ കാണാനുള്ള ആകാംഷയിലായിരുന്നു. ഈയിടെ ദുല്‍ഖര്‍ മകളുടെ ചിത്രങ്ങള്‍  ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നുവെങ്കിലും മുഖം കൃത്യമായി കാണിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ സഹോദരിയുടെ മകളുടെ കല്ല്യാണത്തിനെത്തിയ കുഞ്ഞു മറിയത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.

വ്യത്യസ്ത വേഷപ്പകര്‍ച്ചകളുമായി ദുല്‍ഖര്‍ ‘സോളോ’യില്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സംവിധായകന്‍  ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന ‘സോളോ’ ഒക്ടോബര്‍ അഞ്ചിന് റിലീസ് ചെയ്യും. ചിത്രത്തില്‍   നായികയായി എത്തുന്നത് തമിഴിലെ പ്രിയ നടിയായ സായ് ധന്‍സികയാണ്. കബാലി എന്ന ചിത്രത്തില്‍ രജനീകാന്തിന്‍റെ  മകളായി എത്തിയ ധന്‍സികയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് സോളോ.     പ്രണയത്തിന്‍റെയും പ്രതികാരത്തിന്‍റെയും പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമ   തികച്ചും വേറിട്ട ലുക്കിലാണ് അവതരിപ്പിച്ചിരിക്കുന്നത്.തമിഴ്-മലയാളം ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യുന്ന സിനിമയില്‍ നാല് വേഷങ്ങളിലാണ് ദുല്‍ഖര്‍ എത്തുന്നത് ധന്‍സികയെ കൂടാതെ  ബോളിവുഡ് താരം […]