ദുല്‍ഖറിന് പിറന്നാള്‍ സമ്മാനമായി ബോളിവുഡ്ഡില്‍ നിന്നും ഞെട്ടിക്കുന്ന സമ്മാനം

കൊച്ചി: 32 -ാം പിറന്നാള്‍ ആഘോഷിക്കുന്ന ദുല്‍ഖര്‍ സല്‍മാന് ബോളുവുഡ്ഡില്‍ നിന്നും പ്രതീക്ഷിക്കാത്ത പിറന്നാള്‍ സമ്മാനം. ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം കര്‍വാന്‍റെ സംവിധായകന്‍ ആകര്‍ഷ് ഖുരാനയാണ് ഈ സമ്മാനം അയച്ചിരിക്കുന്നത്. ഒരു നീല വാനാണ് ആ സമ്മാനം. കര്‍വാനില്‍ ഒരു പ്രധാന കഥാപാത്രമാണ് ഈ നീല വാന്‍.

ദുല്‍ഖറിന് കാറുകളോടുള്ള പ്രത്യേക ഇഷ്ടം മാനിച്ചാണ് ഈ സമ്മാനം നല്‍കിയതെന്ന് സംവിധായകന്‍ ആകര്‍ഷ് ഖുരാന പറഞ്ഞു. കാറുകളുടെ വലിയൊരു ശേഖരമുള്ള ദുല്‍ഖറിന് ഒരു വാന്‍ കൂടി ഇരിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗസ്റ്റ് പത്തിനാണ് കര്‍വാന്‍റെ റിലീസ്‌. അടുത്ത ബോളിവുഡ് ചിത്രത്തിനും ദുല്‍ഖര്‍ കരാറൊപ്പിട്ടുകഴിഞ്ഞു. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ദി സോയാ ഫാക്ടറാണ് ദുല്‍ഖറിന്‍റെ അടുത്ത ബോളിവുഡ് ചിത്രം.

prp

Related posts

Leave a Reply

*