സിനിമ കണ്ടോ കഥാപാത്രത്തെ വെച്ചോ വാപ്പച്ചിയെ വിലയിരുത്തരുത്: ദുല്‍ഖര്‍ സല്‍മാന്‍

മലയാള സിനിമയിലെ സ്ത്രീ  വിരുദ്ധതകളാണ് ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ച. അടുത്തിടെ മമ്മൂട്ടിയുടെ സിനിമയിലെ സ്ത്രീ വിരുദ്ധതത ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് എന്നാല്‍ ഇപ്പോള്‍ അതിനെതിരെ മമ്മൂട്ടിയുടെ പുത്രന്‍ സാക്ഷാല്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ രംഗത്തു വന്നിരിക്കുകയാണ്.

സിനിമ കണ്ട് വാപ്പച്ചിയെ വിലയിരുത്തരുത് എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. സ്ത്രീകളെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ അപമാനിക്കുന്ന വ്യക്തിയല്ല വാപ്പച്ചി എന്നും അദ്ദേഹം ചെയ്ത കഥാപാത്രങ്ങള്‍ കൊണ്ട് അദ്ദേഹത്തെ വിലയിരുത്തരുത്. ആ സിനിമകളുടെ എഴുത്ത് അങ്ങനെ ആയിരുന്നതിനാലാണത്. വ്യക്തിപരമായി സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ഒരു വാക്ക് പോലും പറയാത്ത ആളാണ് അദ്ദേഹമെന്നുമാണ് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞത്.

‘എനിക്ക് വാപ്പച്ചിയെ നന്നായറിയാം. എന്നെയും സഹോദരിയെയും എങ്ങനെയാണ് വളര്‍ത്തിയത് എന്നുമറിയാം. സ്ത്രീകളെ ബഹുമാനിക്കുന്ന കുടുംബമാണ് ഞങ്ങളുടേത്. വീടിനകത്തും പുറത്തും. സിനിമ കൊണ്ടോ, അതിലെ സംഭാഷണങ്ങള്‍ കൊണ്ടോ വാപ്പച്ചിയെ വിലയിരുത്തരുത്. പൊതുവേദികളില്‍ ഒരിക്കല്‍പ്പോലും സ്ത്രീകള്‍ക്കെതിരായി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ് അദ്ദേഹം. ആരെയും മനപ്പൂര്‍വ്വം വേദനിപ്പിക്കുന്ന ആളല്ല വാപ്പച്ചി. സിനിമകളിലൂടെ രാഷ്ട്രീയമല്ല, മറിച്ച് നിലപാടുകള്‍ പങ്കുവെയ്ക്കാനാണ് ആഗ്രഹിച്ചിട്ടുള്ളത് ദുല്‍ഖര്‍ പറഞ്ഞു.

തന്‍റെ സിനിമകളില്‍ ഇതുവരെ സ്ത്രീകളെ അപമാനിക്കുന്ന ഒന്നും ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുകയുമില്ല. എണ്‍പതുകളിലും തൊണ്ണൂറുകളിലും എഴുതപ്പെട്ട സിനിമകള്‍ അങ്ങനെയുള്ളതായിരുന്നു. അന്ന് സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. അഭിനേതാക്കളും ഇതേക്കുറിച്ച് ഗ്രാഹ്യമുള്ളവരായിരുന്നില്ല. ഇപ്പോഴുള്ള തലമുറയില്‍ എല്ലാവരും ഇത്തരം കാര്യങ്ങളില്‍ ബോധ്യമുള്ളവരാണ്’ എന്നും ദുല്‍ഖര്‍ വ്യക്തമാക്കി.

ദിലീപ് വിഷയത്തെ കുറിച്ചുണ്ടായ ചോദ്യത്തിന് ‘ഒരഭിപ്രായം പറയാന്‍ എളുപ്പമാണ്. ഈ വിവാദവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന എല്ലാ ആളുകളെയും ചെറുപ്പം മുതല്‍ അറിയാം. എന്നോട് നല്ല രീതിയിലെ എല്ലാവരും പെരുമാറിയിട്ടുള്ളൂ. പോരാത്തതിന് അമ്മ എക്‌സിക്യൂട്ടീവിലെ അംഗവുമല്ല ഞാന്‍. ഞാനൊരു അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ ഏതെങ്കിലുമൊരു പക്ഷം പിടിക്കണം. മറുവശത്ത് നില്‍ക്കുന്നവരെ വേദനിപ്പിക്കുന്നതാണിത്’. എന്ന മറുപടിയാണ് ദുല്‍ഖര്‍ നല്‍കിയത്

prp

Related posts

Leave a Reply

*