തൃശൂര്‍: വെള്ളികുളങ്ങരയില്‍ ഭളിത് യുവതിയെ ഭര്‍ത്താവ് ചുട്ടുകൊന്നു. വെള്ളിക്കുളങ്ങര സ്വദേശി ജീത്തുവാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വിരാജ് ആണ് ജീത്തുവിനെ തീകൊളുത്തി കൊന്നത്.
ഞായറാഴ്ചയാണ് സംഭവം നടന്നത്. അച്ഛനൊപ്പം കുടുംബശ്രീ യോഗത്തിനെത്തിയതായിരുന്നു യുവതി. യോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ ഇയാള്‍ പെട്രോളൊഴിച്ച ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. ആള്‍കൂട്ടം നോക്കി നില്‍ക്കെയാണ് ക്രൂരകൃത്യം നടന്നത്. എന്നാല്‍ കണ്മുന്നില് സംഭവം കണ്ടിട്ടും നാട്ടുകാര്‍ നോക്കി നില്ക്കുക മാത്രമാണ് ചെയ്തത്. ആക്രമണം പെട്ടെന്നായിരുന്നതിനാല്‍ തീ അണയ്ക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പെണ്‍കുട്ടിയുടെ അച്ഛന് പോലും കഴിഞ്ഞില്ല.
ഗുരുതര പൊള്ളലേറ്റ് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന ജിത്തു ഇന്ന് മരണത്തിന് കീഴടങ്ങി. കുടുംബ പ്രശ്നത്തെ തുടര്‍ന്ന് ഇരുവരും ഏറെ നാളായി പിരിഞ്ഞ് താമസിക്കു ആയിരുന്നു. നിയമപരിമായി ഇരുവരും വേര്‍പിരിയുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് യുവതി കൊല്ലപ്പെടുന്നത്. പ്രതി വിരാജ് ഒളിവിലാണ്. ഇയാള്‍ സംസ്ഥാനം വിട്ട് പോയതായാണ് സൂചന. പൊലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

