റീസര്‍വേ നടത്തിയില്ല, വയോധികന്‍ വില്ലേജ് ഓഫീസിന് തീയിട്ടു

കൊച്ചി: റീസര്‍വേ നടത്താന്‍ മാസങ്ങളോളം കയറിയിറങ്ങിയ വയോധികന്‍ വില്ലേജ് ഓഫീസ് തീയിട്ടു. എറണാകുളം ആമ്പല്ലൂരിലാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. നിരവധി ഫയലുകള്‍ കത്തി നശിച്ചു.

ഇന്ന് രാവിലെ പത്ത് മണിയോടെ വില്ലേജ് ഓഫീസിലെത്തിയ റജി (70) പെട്രോളൊഴിച്ച്‌ തീക്കൊളുത്തുകയായിരുന്നു. റീസര്‍വേ ആവശ്യത്തിനായി മാസങ്ങളോളം വില്ലേജ് ഓഫീസ് കയറിയിറങ്ങിയ ഇയാള്‍ സഹികെട്ടാണ് തീയിട്ടത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

prp

Related posts

Leave a Reply

*