ബാബുവിന്‍റെ കൊലപാതകം; 3 ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: മാഹിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ബാബു കൊല്ലപ്പെട്ട സംഭവത്തില്‍ kannurലായി.  പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന്‍ സുരേഷ്, നിജേഷ്, ശരത് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

നേരത്തേ പോലീസ് കസ്റ്റഡിയിലെടുത്ത 13 പേരില്‍പ്പെട്ടവരാണിവര്‍. മാഹി കേന്ദ്രീകരിച്ചും പാനൂര്‍ മേഖലയിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആര്‍എസ്‌എസ് സംഘത്തിലെ കണ്ണിയാണ് ജെറിന്‍ സുരേഷ്.

കഴിഞ്ഞ ദിവസം ബിജെപി പുതുച്ചേരി സംസ്ഥാന സമിതി അംഗം വിജയന്‍ പൂവച്ചേരിയെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജെറിന്‍ സുരേഷിനെ കസ്റ്റഡിയില്‍ എടുത്തത്. കേസുമായി ബന്ധമുണ്ടെന്നു കരുതുന്നവരുടെ പട്ടിക കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് തയാറാക്കിയിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് സിപിഐഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടത്. അക്രമിസംഘം പതിയിരുന്ന് ബാബുവിനെ ആക്രമിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

 

prp

Related posts

Leave a Reply

*