ബാബുവിന്‍റെ കൊലപാതകം; 3 ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: മാഹിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ബാബു കൊല്ലപ്പെട്ട സംഭവത്തില്‍ kannurലായി.  പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന്‍ സുരേഷ്, നിജേഷ്, ശരത് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നേരത്തേ പോലീസ് കസ്റ്റഡിയിലെടുത്ത 13 പേരില്‍പ്പെട്ടവരാണിവര്‍. മാഹി കേന്ദ്രീകരിച്ചും പാനൂര്‍ മേഖലയിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആര്‍എസ്‌എസ് സംഘത്തിലെ കണ്ണിയാണ് ജെറിന്‍ സുരേഷ്. കഴിഞ്ഞ ദിവസം ബിജെപി പുതുച്ചേരി സംസ്ഥാന സമിതി അംഗം വിജയന്‍ പൂവച്ചേരിയെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജെറിന്‍ സുരേഷിനെ കസ്റ്റഡിയില്‍ […]

കണ്ണൂര്‍ ജില്ലയിലും മാഹിയിലും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു

കണ്ണൂര്‍: പള്ളൂരില്‍ സിപിഎം, ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സിപിഎമ്മും ബിജെപിയും കണ്ണൂര്‍ ജില്ലയിലും മാഹിയിലും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. മാഹിയില്‍ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചതിനു പിന്നാലെ ആര്‍എസ്‌എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. മാഹിയിലെ മുന്‍ കൗണ്‍സിലറും സിപിഎം നേതാവുമായ ബാബു കണ്ണിപ്പൊയിലാണ് ഇന്നലെ രാത്രി കഴുത്തിന് വെട്ടേറ്റ് കൊല്ലപ്പെട്ടത്. അതിന് പിന്നാലെ ഏതാണ്ട് ഒരു മണിക്കൂറിന് ശേഷം മാഹി മലയാളം കലാഗ്രാമത്തിന് സമീപത്തുനിന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകനായ ഷമേജ് കൊല്ലപ്പെടുകയായിരുന്നു. ഹര്‍ത്താലില്‍ […]

പിണറായിയിലെ കൂട്ടക്കൊല; ഇളയ മകളുടെയും കൊലപാതകം?

കണ്ണൂര്‍: പിണറായിയില്‍ മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി സൗമ്യയുടെ ഭര്‍ത്താവിനെ തേടി പോലീസ് കൊല്ലത്തേക്ക്. സൗമ്യയുടെ ഇളയമകള്‍ കീര്‍ത്തനയെ കൊലപ്പെടുത്തിയതാണെന്ന സംശയത്തിലാണ് കൊല്ലം സ്വദേശിയായ കിഷോറിനെ തേടി പോലീസ് കൊല്ലത്തേക്ക് പോകുന്നത്. 2012ലാണ് ഇവരുടെ മറ്റൊരു മകള്‍ ഒന്നര വയസുകാരി കീര്‍ത്തന മരിച്ചത്. കീര്‍ത്തനയെ താന്‍ കൊന്നിട്ടില്ലെന്നാണ് സൗമ്യ പറയുന്നത്. എന്നാല്‍, ആദ്യ കൊലപാതകം പുറത്തറിയാതിരുന്നത് വീണ്ടും കൊലപാതകം ചെയ്യാന്‍ ധൈര്യം നല്‍കിയെന്നും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ആറുവര്‍ഷം മുമ്പ് മരിക്കുകയും സംസ്‌കരിക്കുകയും ചെയ്ത കുട്ടിയുടെ മരണത്തില്‍ […]

ആദ്യമായി ഒന്നിച്ച 16 കാരനുമായി ഇപ്പോഴും ബന്ധം തുടരുന്നുവെന്ന് സൗമ്യ

തലശ്ശേരി: ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ സ്വന്തം വീട്ടിലേയ്‌ക്കെത്തി അനാശാസ്യത്തിലേയ്ക്ക് തിരിഞ്ഞപ്പോള്‍ ആദ്യം ബന്ധപ്പെട്ടത് ഒരു പതിനാറുകാരനുമായെന്ന് ചോദ്യം ചെയ്യലില്‍ കണ്ണൂര്‍ കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ വെളിപ്പെടുത്തല്‍. അനേകരുമായുള്ള ബന്ധത്തിനിടയിലാണ് 16 കാരനുമായി ആദ്യമായി ഒന്നിച്ചത്. ആ ബന്ധം ഇപ്പോള്‍ പിരിയാന്‍ കഴിയാത്ത വിധമായിട്ടുണ്ട്. പത്തു വര്‍ഷമായി ഇപ്പോഴും ബന്ധം തുടരുകയാണ്. ഇത്തരത്തില്‍ നിരവധി പേര്‍ താനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ താന്‍ രണ്ടു യുവാക്കള്‍ക്കൊപ്പം നഗ്നയായി കിടക്കുന്നത് മൂത്തമകള്‍ കണ്ടിരുന്നു. ഇക്കാര്യം അവള്‍ അമ്മയോട് പറഞ്ഞു. അമ്മ വഴക്കു പറയുകയും […]

പിണറായിയിലെ ദുരൂഹമരണം; സൗമ്യയുടെ യഥാര്‍ത്ഥ മുഖം വെളിച്ചത്ത്

കണ്ണൂര്‍: പിണറായി കൂട്ടക്കൊല കേസില്‍ പൊളിഞ്ഞത് സൗമ്യയുടെ ആത്മഹത്യ നാടകം. മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. സാമ്പത്തിക ബാധ്യതയും കുടുംബ പ്രശ്‌നങ്ങളും കാരണമാക്കുകയായിരുന്നു ലക്ഷ്യം. മതാപിതാക്കളെയും മകളെയും ഒഴിവാക്കിയത് പുതിയ ജീവിതം തുടങ്ങാനായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തത് രണ്ട് യുവാക്കളുടെ പ്രേരണയാലാണ്.  അസ്വസ്ഥത അഭിനയിച്ച് ചികിത്സ തേടിയത് രക്ഷപെടാനാണെന്ന്  സൗമ്യ അന്വേഷണ സംഘത്തിന് മുന്നില്‍ വെളിപ്പെടുത്തി. ഇതിനിടെ സൗമ്യയുടെ മകള്‍ ഐശ്വര്യയുടെ മൃതദേഹത്തില്‍ നിന്നും അലുമിനിയം ഫോസ്‌ഫൈഡ് കണ്ടെത്തി. സൗമ്യയുടെ മാതാപിതാക്കളുടെ മൃതദേഹത്തില്‍ നിന്നും ഇത് […]

ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കും

കൊച്ചി : കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു. പൊലീസ് അന്വേഷണം ഫലപ്രദമാണെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് കേസ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടത്. കേസിന്റെ ഫയല്‍ അടക്കമുള്ള എല്ലാ രേഖകളും തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്പിക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടു. ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബി മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കേന്ദ്രഏജന്‍സിയുടെ അന്വേഷണം വേണമെന്ന മാതാപിതാക്കളുടെ ആവശ്യം […]

ഷുഹൈബിന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകത്തില്‍ ബാക്കിയുള്ള പ്രതികളെ ഒരാഴ്ചയ്ക്കകം പിടികൂടും. നിലവില്‍ നടക്കുന്ന പൊലീസ് അന്വേഷണം കുറ്റമറ്റതാണ്. കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. പിടിയിലുള്ളത് ഡമ്മി പ്രതികളാണെന്ന വാദം അടിസ്ഥാനരഹിതമാണ്. നീതി പൂര്‍വമായ അന്വേഷണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. ഷുഹൈബ് വധം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സണ്ണി ജോസഫ് […]

ശുഹൈബ് വധക്കേസ്: ഇന്ന് പ്രതികളുടെ തിരിച്ചറിയല്‍ പരേഡ്

കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കും. കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലിലാണ് തിരിച്ചറിയല്‍ പരേഡ്. തില്ലങ്കേരി സ്വദേശികളായ എം.വി.ആകാശ്, രജിന്‍രാജ് എന്നിവരുടെ തിരിച്ചറിയല്‍ പരേഡാണു നടക്കുക. അതേസമയം, ശുഹൈബിന്‍റെ കൊലപാതകം നടന്ന് പത്തുദിവസം കഴിഞ്ഞിട്ടും മറ്റു പ്രതികളെ കണ്ടെത്താനാവാതെ കുഴയുകയാണ് പൊലീസ് സംഘം. കേസില്‍ ആകാശ് തില്ലങ്കേരി, രജിന്‍രാജ് എന്നിവരുടെ അറസ്റ്റിന് ശേഷം അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി […]

ശുഹൈബ് വധം; സിബിഐ അന്വേഷിക്കുന്നതുവരെ നിരാഹാരം തുടരുമെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തുന്ന നിരാഹാര സമരം തുടരും. കേസില്‍ പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരം തുടരുമെന്നുമാണ് തീരുമാനം. ശുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാവി സമരപരിപാടികളെ സംബന്ധിച്ച്‌ തീരുമാനിക്കുന്നതിനായി ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമായത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും സമരവേദിയില്‍ എത്തിയിരുന്നു. നേരത്തെ ഷുഹൈബ്​ വധത്തില്‍ സി.ബി.​െഎ അന്വേഷണം ആവശ്യമാണെങ്കില്‍ അതിനും തയാറാണെന്ന്​ സാംസ്​കാരിക […]

ശുഹൈബിന്‍റെ കൊലപാതകം പാര്‍ട്ടി അറിവോടെ: ആകാശ് തില്ലങ്കേരി

കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ ഡമ്മി പ്രതികളെ ഏര്‍പ്പാടാക്കാമെന്ന് കൂടെയുണ്ടായിരുന്ന ഡി വൈ എഫ് പ്രവര്‍ത്തകന്‍ ഉറപ്പു നല്‍കിയതായി അറസ്റ്റിലായ പ്രതി ആകാശ് തില്ലങ്കേരി പൊലിസിന് മൊഴി നല്‍കി. കേസില്‍ അറസ്റ്റിലായിരിക്കുന്നത് യഥാര്‍ത്ഥ പ്രതികള്‍ തന്നെയെന്ന് വ്യക്തമാക്കുന്നതാണ് മൊഴി. ഭരണമുണ്ടെന്നും പാര്‍ട്ടി സഹായിക്കുമെന്നും നേതാക്കള്‍ പറഞ്ഞു എന്നാല്‍, അടിച്ചാല്‍ പോരേയെന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്ന് അവര്‍ ശഠിച്ചു. കൊലക്കു ശേഷം താനും റിജിലും നാട്ടിലേക്ക് തന്നെ പോയി. മരണം ഉറപ്പായപ്പോഴാണ് ഒളിവില്‍ പോയത് . സംഭവത്തിന് ശേഷം രണ്ടു വണ്ടിയിലാണ് പോയത്. […]