ശുഹൈബ് വധക്കേസ്: ഇന്ന് പ്രതികളുടെ തിരിച്ചറിയല്‍ പരേഡ്

കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കും. കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലിലാണ് തിരിച്ചറിയല്‍ പരേഡ്. തില്ലങ്കേരി സ്വദേശികളായ എം.വി.ആകാശ്, രജിന്‍രാജ് എന്നിവരുടെ തിരിച്ചറിയല്‍ പരേഡാണു നടക്കുക.

അതേസമയം, ശുഹൈബിന്‍റെ കൊലപാതകം നടന്ന് പത്തുദിവസം കഴിഞ്ഞിട്ടും മറ്റു പ്രതികളെ കണ്ടെത്താനാവാതെ കുഴയുകയാണ് പൊലീസ് സംഘം. കേസില്‍ ആകാശ് തില്ലങ്കേരി, രജിന്‍രാജ് എന്നിവരുടെ അറസ്റ്റിന് ശേഷം അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി ജില്ലയുടെ വിവിധയിടങ്ങളില്‍ പ്രതികള്‍ക്കായി വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. പ്രതികളെക്കുറിച്ച്‌ വിവരം ലഭിച്ചെങ്കിലും ഇവരിലേക്ക് എത്തിച്ചേരാനാവാതെ കുഴങ്ങുകയാണ് പൊലീസ് സംഘം.

വാഹനത്തിനായി വയനാട് ജില്ലയില്‍ ഉള്‍പ്പടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആകാശിനും രജിന്‍രാജിനുമൊപ്പം മറ്റു മുന്നു പേര്‍ കൂടി അക്രമിസംഘത്തില്‍ ഉണ്ടെന്നു പൊലീസ് പറയുന്നു. ഇവരില്‍ രണ്ടു പേര്‍ ഡിവൈ.എഫ്.ഐ. പ്രവര്‍ത്തകരാണ്.തില്ലങ്കേരി, മട്ടന്നൂര്‍ ഭാഗങ്ങളിലുള്ളവരാണ് ഇവര്‍. സി.പി.എം. പ്രാദേശിക നേതാക്കളുടെ സഹായവും അക്രമിസംഘത്തിന് ലഭിച്ചിട്ടുണ്ട്. തിരിച്ചറിയല്‍ പരേഡിന് ശേഷം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ ഗൂഢാലോചന വ്യക്തമാകുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.

ഇതിനിടെ അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നാലു ദിവസമായി നടത്തുന്ന ഉപവാസം ആരോഗ്യനിലയെ ബാധിച്ചു തുടങ്ങിയതിനാല്‍ കെ.സുധാകരനെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കി.

 

 

 

 

 

 

prp

Related posts

Leave a Reply

*