ഗള്‍ഫ് യാത്രാനിരക്ക് വര്‍ധനയ്‌ക്കെതിരെ മുഖ്യമന്ത്രി ഇടപെടുന്നു

കണ്ണൂര്‍: ഗള്‍ഫ് യാത്രാനിരക്ക് വര്‍ധനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. വിമാനകമ്ബനികള്‍ വിമാനയാത്രാകൂലി കുത്തനെ വര്‍ധിപ്പിച്ച നടപടി പിന്‍വലിയ്ക്കണമെന്നും ഇതിനായി ത്വരിത നടപടികള്‍ സ്വീകരിയ്ക്കണമെന്നും ആവശ്യപ്പെട്ട് വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിനെ സമീപിച്ചു.

വിമാന നിരക്ക് 2019 ഫെബ്രുവരിയില്‍ നിലവിലുണ്ടായിരുന്ന നിലയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍, മെയ് മാസങ്ങളില്‍ കേരളത്തില്‍ വിദ്യാലയങ്ങള്‍ക്ക് വേനല്‍ അവധിയാണ്. ഈ വേളയില്‍ വലിയ തോതില്‍ മലയാളികള്‍ കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് 200 മുതല്‍ 400 ശതമാനം വരെ എയര്‍ലൈന്‍ കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചത്.

ഈസ്റ്ററിനും വിഷുവിനുമെല്ലാം പ്രവാസികള്‍ പോകാനും വരാനും തയാറാകുമെന്ന് മുന്‍കൂട്ടിക്കണ്ട എയര്‍ലൈനുകള്‍ ഏപ്രില്‍ 20 വരെ ഉയര്‍ന്ന നിരക്കാണ് ഇട്ടിരിക്കുന്നത്. ഇതിനു പിന്നാലെ റമസാന്‍ എത്തുന്നതോടെ മേയ്, ജൂണില്‍ നിരക്കു കൂട്ടാന്‍ മറ്റൊരു കാരണമായി. മധ്യവേനല്‍ അവധിയായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നിരക്ക് റോക്കറ്റ് വേഗത്തില്‍ കൂടും. നാട്ടില്‍ പോയവര്‍ കൂടുതലും തിരിച്ചെത്തുന്നത് സെപ്റ്റംബറില്‍ ആയതിനാല്‍ നിരക്ക് 15 വരെ ഉയര്‍ന്നിരിക്കും. നിരക്കു കൂട്ടുന്നതില്‍ എല്ലാ എയര്‍ലൈനുകളും ഒറ്റക്കെട്ടാണ്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മൂന്നിടത്തു നിന്നുമുള്ള നിരക്കുകള്‍ ഈ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം, യാത്രാക്കൂലി വര്‍ധിപ്പിക്കരുതെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ര് ജനറല്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

prp

Related posts

Leave a Reply

*