പ്രിയങ്ക സുന്ദരി തന്നെ, പക്ഷേ തെരഞ്ഞെടുപ്പ് സൗന്ദര്യമത്സരമല്ല: സി കെ പത്മനാഭന്‍

കണ്ണൂര്‍: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സുന്ദരിയാണെന്നും അവര്‍ പരിസരപ്രദേശത്ത് എവിടെയെങ്കിലും വന്നാല്‍ കാണാന്‍ പോകുമെന്നും കണ്ണൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സി.കെ.പദ്മനാഭന്‍. യുവസുന്ദരി എന്നാണ് 48വയസുള്ള പ്രിയങ്കയെ വിളിക്കുന്നതെന്നും, യുവതിയായി ചിത്രീകരിച്ച്‌ കോണ്‍ഗ്രസ് ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നുമുള്ള ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി.എസ്.ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു പദ്മനാഭന്‍റെ പ്രതികരണം. പ്രിയങ്ക ഗാന്ധി യുവസുന്ദരിയാണെന്ന കാര്യം സത്യമാണ്. പ്രയമല്ലല്ലോ യുവത്വത്തിന്‍റെ മാനദണ്ഡം, സ്വീറ്റ് 70 എന്നാണ് അണികള്‍ എന്നെ വിളിക്കുന്നത്. യുവത്വം എന്നത് മനസിലാണ്. പ്രിയങ്കയ്ക്ക് […]

ഗള്‍ഫ് യാത്രാനിരക്ക് വര്‍ധനയ്‌ക്കെതിരെ മുഖ്യമന്ത്രി ഇടപെടുന്നു

കണ്ണൂര്‍: ഗള്‍ഫ് യാത്രാനിരക്ക് വര്‍ധനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. വിമാനകമ്ബനികള്‍ വിമാനയാത്രാകൂലി കുത്തനെ വര്‍ധിപ്പിച്ച നടപടി പിന്‍വലിയ്ക്കണമെന്നും ഇതിനായി ത്വരിത നടപടികള്‍ സ്വീകരിയ്ക്കണമെന്നും ആവശ്യപ്പെട്ട് വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിനെ സമീപിച്ചു. വിമാന നിരക്ക് 2019 ഫെബ്രുവരിയില്‍ നിലവിലുണ്ടായിരുന്ന നിലയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍, മെയ് മാസങ്ങളില്‍ കേരളത്തില്‍ വിദ്യാലയങ്ങള്‍ക്ക് വേനല്‍ അവധിയാണ്. ഈ വേളയില്‍ വലിയ തോതില്‍ മലയാളികള്‍ കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് 200 മുതല്‍ 400 ശതമാനം വരെ എയര്‍ലൈന്‍ […]

ട്രെയിന്‍ യാത്രയില്‍ ഇനി നാലു മണിക്കൂര്‍ മുമ്പും ബോര്‍ഡിംഗ് പോയിന്‍റ് മാറ്റാം

കണ്ണൂര്‍: ട്രെയിന്‍ പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പോയിന്‍റ് മാറ്റാനുള്ള സംവിധാനമൊരുക്കി റെയില്‍വേ. നിലവില്‍ 24 മണിക്കൂര്‍ മുന്‍പു വരെ മാത്രമേ തീവണ്ടിയില്‍ കയറുന്ന സ്റ്റേഷന്‍ മാറ്റാന്‍ കഴിയുമായിരുന്നു. പുതിയ സംവിധാനം മേയ് മുതല്‍ പ്രാബല്യത്തില്‍ വരും. റിസര്‍വ് ചെയ്ത സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ കയറാന്‍ പറ്റാന്‍ സാധിക്കാതെ വന്നാല്‍ വണ്ടി പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പ് ബോര്‍ഡിംഗ് പോയിന്‍റ് മാറ്റാനാകും. ഇതിന് ടി.ടി.ഇ. പിഴ ഈടാക്കില്ല. ഇതിനായി ട്രെയിന്‍ പോകുന്ന ഏത് സ്റ്റേഷനില്‍നിന്നും […]

ബാഗില്‍ പടക്കം, മുഖംമൂടി, മൊബൈല്‍ ഫോണ്‍; അവസാന ദിനം പൊളിച്ചടുക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ ഒടുവില്‍ പൊലീസ് സ്റ്റേഷനില്‍

കണ്ണൂര്‍: വാര്‍ഷിക പരീക്ഷയുടെ അവസാനദിവസം സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ അതിരുവിട്ട ആഘോഷങ്ങള്‍ നടക്കുന്നത് പലപ്പോഴും പൊല്ലാപ്പുകള്‍ സൃഷ്ടിക്കാറുണ്ട്. ഇത്തരത്തില്‍ അതിരുവിട്ട ആഘോഷം നടത്താനുളള വിദ്യാര്‍ത്ഥികളുടെ ശ്രമം സ്‌കൂള്‍ അധികൃതരുടെ ജാഗ്രതയില്‍ പൊളിഞ്ഞിരിക്കുകയാണ്. തങ്ങള്‍ സ്‌കൂള്‍ ബാഗുകളിലാക്കിയും മറ്റും ഒളിപ്പിച്ചു കൊണ്ടു വന്ന മൊബൈല്‍ ഫോണുകളും പടക്കങ്ങളും മുഖം മൂടിയും വാദ്യോപകരണങ്ങളും ഒടുവില്‍ രക്ഷിതാക്കളുമായി എത്തി പൊലിസ് സ്‌റ്റേഷനില്‍ നിന്ന് ക്ഷമാപണം നടത്തി വാങ്ങേണ്ടി വന്നു വിദ്യാര്‍ത്ഥികള്‍ക്ക്. ആറളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വ്യാഴാഴ്ച പ്ലസ് ടു കൊമേഴ്‌സ് […]

കെ. സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കും

കണ്ണൂര്‍: കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി. മുതിര്‍ന്ന നേതാവ് കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കും. ആദ്യം മത്സരിക്കാനില്ലെന്ന് സുധാകരന്‍ അറിയിച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കളെല്ലാം മത്സര രംഗത്തു നിന്നും പിന്‍വാങ്ങുന്ന സാഹചര്യത്തില്‍ ഹൈക്കമാന്‍ഡില്‍ നിന്ന് ശക്തമായ എതിര്‍പ്പാണ് ഉണ്ടായത്. തുടര്‍ന്ന് ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കാമെന്ന് സുധാകരന്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റിയിലാണ് സുധാകരന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. അതേസമയം സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മത്സരിക്കേണ്ടതില്ലെന്ന് കമ്മറ്റിയില്‍ ധാരണയായി.

എം.വി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി

ക​ണ്ണൂ​ര്‍: എം.​വി. ജ​യ​രാ​ജ​നെ സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ചേ​ര്‍​ന്ന ജി​ല്ലാ ക​മ്മി​റ്റി​യു​ടേ​താ​ണ് തീ​രു​മാ​നം.  പി. ​ജ​യ​രാ​ജ​ന്‍ വ​ട​ക​ര​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം.​വി ജ​യ​രാ​ജ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത്.  നിലവില്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും പാ​ര്‍​ട്ടി സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗ​വു​മാ​ണ് എം.​വി. ജ​യ​രാ​ജ​ന്‍.

സിപിഎം സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു

കണ്ണൂർ: സിപിഎം സ്ഥാനാർത്ഥി പട്ടിക സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിപിഎം മത്സരിക്കുന്ന പതിനാറ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിക്കുന്നത്. കാസർകോട്-  കെപി സതീഷ് ചന്ദ്രൻകണ്ണൂർ-  പികെ ശ്രീമതി ടീച്ചർവടകര– പി ജയരാജൻകോഴിക്കോട്-  എ പ്രദീപ് കുമാർമലപ്പുറം-  പിപി സാനുആലത്തൂർ-  ഡോ.പികെ ബിജുപാലക്കാട്-  എംബി രാജേഷ്ചാലക്കുടി-  ഇന്നസെന്റ്എറണാകുളം-  പി രാജീവ്കോട്ടയം-  വിഎൻ വാസവൻആലപ്പുഴ-  അഡ്വ.എഎം ാരിഫ്പത്തനംതിട്ട-  വീണ ജോര്ജ്കൊല്ലം-  കെഎം ബാലഗോപാൽആറ്റിങ്ങൽ-  ഡോ. എ സമ്പത്ത് രണ്ട് സീറ്റുകളിൽ സ്വതന്ത്രൻമാർക്ക് പിന്തുണ നൽകാനും പാർട്ടി തീരുമാനിച്ചതായി […]

ഇമ്മാതിരി ചോദ്യ പേപ്പറിടുമ്പോള്‍ ഇടുന്നയാള്‍ ശ്രദ്ധിക്കണം; വൈറലായി വിദ്യാർഥിയുടെ ടിക്ടോക് വീഡിയോ

കണ്ണൂര്‍: പ്ലസ് ടു വിദ്യാര്‍ത്ഥികളെ വലച്ച് കെമിസ്ട്രി പരീക്ഷാ ചോദ്യ പേപ്പര്‍. വാര്‍ഷിക പരീക്ഷയുടെ ചോദ്യ പേപ്പറാണ് അക്ഷരാര്‍ത്ഥത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യചിഹ്നമായത്. പല വിദ്യാർത്ഥികളും കരഞ്ഞുകൊണ്ടാണ് പരീക്ഷ ഹാളിൽ നിന്ന് ഇറങ്ങിയത്. കെമിസ്ട്രി പരീക്ഷ വലച്ചതിന്‍റെ രോഷം മറച്ചുവെക്കാതെ ഒരു വിദ്യാർഥിയെടുത്ത ടിക്ക് ടോക്ക് വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുകയാണ്. ”ഇമ്മാതിരി ചോദ്യപേപ്പറിടുമ്പോൾ ഇടുന്നയാൾ ശ്രദ്ധിക്കണം. ഒരു ക്വസ്റ്റ്യൻ പേപ്പറിട്ടതാണവൻ. ആ ചോദ്യപ്പേപ്പറിട്ടയാൾ വലിയൊരു തെറ്റാണ് ചെയ്തത്. ഇട്ടയാളെ പടച്ചോൻ ശിക്ഷിച്ചിരിക്കും” – രോഷത്തോടെ വിദ്യാർത്ഥി പറയുന്നു. […]

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു

പരിയാരം: പരിയാരം മെഡിക്കല്‍ കോളേജും മറ്റ് എട്ട് അനുബന്ധ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്ത വാര്‍ത്ത പുറത്തുവന്നതോടെ മെഡിക്കല്‍ കോളേജും പരിസരവും ആഹ്ളാദത്തില്‍ മുങ്ങി. പരസ്പരം കെട്ടിപ്പിടിച്ചും പൊട്ടിച്ചിരിച്ചും ജീവനക്കാര്‍ തങ്ങളുടെ സന്തോഷം പങ്കുവെച്ചു. ഏറ്റെടുക്കല്‍ സംബന്ധിച്ച്‌ ചൊവ്വാഴ്ച്ച തന്നെ വിവരം ലഭിച്ചതിനാല്‍ പാല്‍പായസം ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങളും മറ്റും നേരത്തെ തന്നെ ജീവനക്കാര്‍ എത്തിച്ചിരുന്നു. കൂത്തുപറമ്പില്‍ നടന്ന സമരം തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ വേണ്ടിയായിരുന്നുവെന്നും, അത് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കയാണെന്നും ടി.വി.രാജേഷ് പറഞ്ഞു. ഒട്ടേറെ നൂലാമാലകളില്‍ കുടുങ്ങിനില്‍ക്കുന്നതിനാലാണ് […]

കൊട്ടിയൂര്‍ പീഡനക്കേസ്: ഫാ. റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ കൊട്ടിയൂര്‍ കേസില്‍ പ്രതിയായ ഫാ. റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്. മൂന്ന് ലക്ഷം രൂപ പിഴയടക്കണം. 1.5 ലക്ഷം ഇരയ്ക്ക് നല്‍കണം. തലശേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി ശിക്ഷ 60 വര്‍ഷമാണ്. ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി അറിയിച്ചു. അതേസമയം കുട്ടിയുടെ അച്ഛനും അമ്മയ്ക്കുമെതിരെ നടപടിയെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കി. കള്ളസാക്ഷി പറഞ്ഞതിനാണ് രക്ഷിതാക്കള്‍ക്കെതിരെ നടപടി. കുട്ടിയുടെ സംരക്ഷണം ലീഗല്‍ സര്‍വീസസ് […]