പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു

പരിയാരം: പരിയാരം മെഡിക്കല്‍ കോളേജും മറ്റ് എട്ട് അനുബന്ധ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്ത വാര്‍ത്ത പുറത്തുവന്നതോടെ മെഡിക്കല്‍ കോളേജും പരിസരവും ആഹ്ളാദത്തില്‍ മുങ്ങി. പരസ്പരം കെട്ടിപ്പിടിച്ചും പൊട്ടിച്ചിരിച്ചും ജീവനക്കാര്‍ തങ്ങളുടെ സന്തോഷം പങ്കുവെച്ചു.

ഏറ്റെടുക്കല്‍ സംബന്ധിച്ച്‌ ചൊവ്വാഴ്ച്ച തന്നെ വിവരം ലഭിച്ചതിനാല്‍ പാല്‍പായസം ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങളും മറ്റും നേരത്തെ തന്നെ ജീവനക്കാര്‍ എത്തിച്ചിരുന്നു. കൂത്തുപറമ്പില്‍ നടന്ന സമരം തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ വേണ്ടിയായിരുന്നുവെന്നും, അത് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കയാണെന്നും ടി.വി.രാജേഷ് പറഞ്ഞു.

ഒട്ടേറെ നൂലാമാലകളില്‍ കുടുങ്ങിനില്‍ക്കുന്നതിനാലാണ് ഏറ്റെടുക്കല്‍ വൈകിയതെന്നും ഇപ്പോള്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച്‌ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുക എന്ന കാല്‍ നൂറ്റാണ്ട് പിന്നിട്ട ആവശ്യം അംഗീകരിക്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വര്‍ഷത്തെ എംബിബിഎസ് ഉള്‍പ്പെടെ എല്ലാ കോഴ്‌സുകളിലേക്കുമുള്ള പ്രവേശനം പുര്‍ണ്ണമായും സര്‍ക്കാര്‍ ഫീസ് അനുസരിച്ചായിരിക്കുമെന്നും ടി.വി.രാജേഷ് പറഞ്ഞു.

താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ ആരേയും പിരിച്ചുവിടാതെയാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയിരിക്കുന്നതെന്ന പ്രഖ്യാപനത്തെ വലിയ കയ്യടികളോടെയാണ് ജീവനക്കാര്‍ സ്വാഗതം ചെയ്തത്.

prp

Related posts

Leave a Reply

*