ഇമ്മാതിരി ചോദ്യ പേപ്പറിടുമ്പോള്‍ ഇടുന്നയാള്‍ ശ്രദ്ധിക്കണം; വൈറലായി വിദ്യാർഥിയുടെ ടിക്ടോക് വീഡിയോ

കണ്ണൂര്‍: പ്ലസ് ടു വിദ്യാര്‍ത്ഥികളെ വലച്ച് കെമിസ്ട്രി പരീക്ഷാ ചോദ്യ പേപ്പര്‍. വാര്‍ഷിക പരീക്ഷയുടെ ചോദ്യ പേപ്പറാണ് അക്ഷരാര്‍ത്ഥത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യചിഹ്നമായത്.

പല വിദ്യാർത്ഥികളും കരഞ്ഞുകൊണ്ടാണ് പരീക്ഷ ഹാളിൽ നിന്ന് ഇറങ്ങിയത്. കെമിസ്ട്രി പരീക്ഷ വലച്ചതിന്‍റെ രോഷം മറച്ചുവെക്കാതെ ഒരു വിദ്യാർഥിയെടുത്ത ടിക്ക് ടോക്ക് വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുകയാണ്.

ഇമ്മാതിരി ചോദ്യപേപ്പർ ഇണ്ടാക്കിയ ആളെ ദൈവം ശിക്ഷിക്കും 😂😂 ഒരു പ്ലസ് 2 എക്സാം അപാരത 😝😝

Posted by Tik Tok Trend Media on Wednesday, March 6, 2019

”ഇമ്മാതിരി ചോദ്യപേപ്പറിടുമ്പോൾ ഇടുന്നയാൾ ശ്രദ്ധിക്കണം. ഒരു ക്വസ്റ്റ്യൻ പേപ്പറിട്ടതാണവൻ. ആ ചോദ്യപ്പേപ്പറിട്ടയാൾ വലിയൊരു തെറ്റാണ് ചെയ്തത്. ഇട്ടയാളെ പടച്ചോൻ ശിക്ഷിച്ചിരിക്കും” – രോഷത്തോടെ വിദ്യാർത്ഥി പറയുന്നു. കെമിസ്ട്രി പരീക്ഷയെഴുതിയ ഭൂരിഭാഗം കുട്ടികളുടെയും അവസ്ഥ ഇതുതന്നെയാണ്. ജയിക്കുമോയെന്ന ആശങ്കയിലാണ് മിക്കവരും.

Related posts

Leave a Reply

*