കാ​റു​ക​ളി​ല്‍ കൃ​ത്രി​മം; ഫോക്സ്‌​വാ​ഗ​ന് 500 കോ​ടി രൂ​പ പി​ഴ ചു​മ​ത്തി ദേ​ശീ​യ ഹരിത ട്രി​ബ്യൂ​ണ​ല്‍

ന്യൂ​ഡ​ല്‍​ഹി: ജ​ര്‍​മ​ന്‍ വാ​ഹ​ന​നി​ര്‍​മ്മാ​ണ കമ്പ​നി​യാ​യ ഫോ​ക്സ്‌​വാ​ഗന് 500 കോ​ടി രൂ​പ പി​ഴ ചു​മ​ത്തി ദേ​ശീ​യ ഹ​രി​ത ട്രി​ബ്യൂ​ണ​ല്‍. മലിനീകരണ​ത്തോ​ത് കു​റ​ച്ചു​കാ​ട്ടാ​ന്‍ കാ​റു​ക​ളി​ല്‍ കൃ​ത്രി​മം കാ​ണി​ച്ചെ​ന്നു ക​ണ്ടെ​ത്തി​യാ​ണ് ന​ട​പ​ടി. ഫോ​ക്‌​സ്‌​വാ​ഗ​ന്‍ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ല്‍ പി​ഴ​യ​ട​ക്ക​ണ​മെ​ന്ന് ജ​സ്റ്റി​സ് ആ​ദ​ര്‍​ശ് കു​മാ​ര്‍ ഗോ​യ​ല്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.

ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് കാ​റു​ക​ളി​ല്‍ കൃ​ത്രി​മം ന​ട​ത്തി​യ​താ​യി കണ്ടെത്തി​യ​ത്. ഇ​തേ​ത്തു​ട​ര്‍​ന്നു 100 കോ​ടി രൂ​പ കെ​ട്ടി​വെ​ക്കാ​ന്‍ കമ്പനി​യോ​ട് ഹ​രി​ത ട്രി​ബ്യൂ​ണ​ല്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. പി​ഴ​യ​ട​യ്ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടും ഇ​തു​വ​രെ അ​നു​സ​രി​ക്കാ​ത്ത ക​മ്പ​നി​യെ കോ​ട​തി കടുത്ത​ ഭാ​ഷ​യി​ല്‍ വി​മ​ര്‍​ശി​ച്ചു. പ​ണ​മ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഫോ​ക്സ്‌​വാ​ഗ​ന്‍റെ ഇ​ന്ത്യ​യി​ലെ ഡ​യ​റ​ക്ട​ര്‍​മാ​രെ ജ​യി​ലി​ട​യ്ക്കാ​നും വ​സ്തു​വ​ക​ക​ള്‍ കണ്ടു​കെ​ട്ടാ​നു​മാ​യി​രു​ന്നു നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്ന​ത്.

2015-ലാ​ണ് പു​ക പ​രി​ശോ​ധ​ന പാ​സാ​കാ​ന്‍ ഫോ​ക്സ്‌​വാ​ഗ​ന്‍ ഡീ​സ​ല്‍ കാ​റു​ക​ളി​ല്‍ പ്ര​ത്യേ​ക സോ​ഫ്റ്റ്‌​വേ​ര്‍ ഘ​ടി​പ്പി​ച്ച്‌ കൃ​ത്രി​മം നടത്തിയതായി തെ​ളി​ഞ്ഞ​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള 3.23 ല​ക്ഷം കാ​റു​ക​ള്‍ ഇന്ത്യ​യി​ല്‍ വി​റ്റി​ട്ടു​ണ്ടെ​ന്ന് ട്രി​ബ്യൂ​ണ​ല്‍ നി​യോ​ഗി​ച്ച വി​ദ​ഗ്‌​ധ​സ​മി​തി കണ്ടെ​ത്തി​യി​രു​ന്നു.

prp

Related posts

Leave a Reply

*