കെ. സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കും

കണ്ണൂര്‍: കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി. മുതിര്‍ന്ന നേതാവ് കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കും. ആദ്യം മത്സരിക്കാനില്ലെന്ന് സുധാകരന്‍ അറിയിച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കളെല്ലാം മത്സര രംഗത്തു നിന്നും പിന്‍വാങ്ങുന്ന സാഹചര്യത്തില്‍ ഹൈക്കമാന്‍ഡില്‍ നിന്ന് ശക്തമായ എതിര്‍പ്പാണ് ഉണ്ടായത്. തുടര്‍ന്ന് ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കാമെന്ന് സുധാകരന്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റിയിലാണ് സുധാകരന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. അതേസമയം സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മത്സരിക്കേണ്ടതില്ലെന്ന് കമ്മറ്റിയില്‍ ധാരണയായി.

പിണറായി മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചു, പക്ഷേ പെണ്ണുങ്ങളെക്കാള്‍ മോശമായെന്ന് കെ സുധാകരന്‍

കാസര്‍ഗോഡ്: പിണറായി വിജയന്‍ മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ പെണ്ണുങ്ങളെക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യമെന്ന് കെ സുധാകരന്‍. കരുണ ഇല്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പിണറായിക്ക് ഹൃദയത്തിന്‍റെ സ്ഥാനത്ത് കാരിരുമ്പാണെന്നും സുധാകരന്‍ വിമര്‍ശിച്ചു. പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ച മുഖ്യമന്ത്രിയെ ജനങ്ങള്‍ വിചാരണ ചെയ്യണമെന്നും സുധാകരന്‍ പറയുന്നു. കണ്ണൂരില്‍ കൈകാലുകള്‍ക്ക് സ്വാധീമില്ലാത്ത ഒരു കുട്ടി തന്‍റെ എല്‍പി സ്‌കൂള്‍ യു പി സ്‌കൂളാക്കി ഉയര്‍ത്തിത്തരണമെന്ന് ഉമ്മന്‍ ചാണ്ടിയോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ആ […]

ഡിവൈഎസ്പിയേയും സി.ഐയേയും ഭീഷണിപ്പെടുത്തി; കെ.സുരേന്ദ്രന് അറസ്റ്റ് വാറണ്ട്

കണ്ണൂര്‍: ബി.ജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് അറസ്റ്റ് വാറണ്ട്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് അയച്ചത്. കണ്ണൂര്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഡി വൈ എസ്.പിയേയും സി.ഐ യേയും ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ച്ചയായി ഹാജരാവാത്തതിനാണ് അറസ്റ്റ് വാറണ്ട്. അതേസമയം സന്നിധാനത്തേക്ക് പുറപ്പെട്ട കെ. സുരേന്ദ്രനെ ഞായറാഴ്ച്ച നിലയ്ക്കലില്‍ വച്ച്‌ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുമുടിക്കെട്ടുമായാണ് കെ.സുരേന്ദ്രന്‍ സന്നിധാനത്തേക്ക് നീങ്ങിയത്. കെ.സുരേന്ദ്രന്‍റെ കൂടെ ഏഴ് പേരുമുണ്ടായിരുന്നു. മടങ്ങിപ്പോകണമെന്ന് പല തവണ സുരേന്ദ്രനോട് എസ്പി അഭ്യര്‍ഥിച്ചിരുന്നു. അല്ലെങ്കില്‍ […]

ആശ്രമത്തിലുണ്ടായ ആക്രമണം സന്ദീപാനന്ദഗിരി തന്നെ ആസൂത്രണം ചെയ്തതെന്ന് കെ.സുരേന്ദ്രന്‍

കാസര്‍ഗോഡ്: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലുണ്ടായ ആക്രമണം സന്ദീപാനന്ദഗിരി തന്നെ ആസൂത്രണം ചെയ്ത നാടകമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. സന്ദീപാനന്ദന്‍ സ്വാമിയല്ലെന്നും ഒരു കാപട്യക്കാരനാണെന്നും ആക്രമണം അയാള്‍ തന്നെ ആസൂത്രണം ചെയ്ത നാടകമാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. എന്തുകൊണ്ടാണ് ആക്രമണം നടന്ന ദിവസം സി. സി. ടി. വി ഓഫ് ചെയ്തു വെച്ചതെന്നും ഇന്‍ഷൂറന്‍സ് അടയ്ക്കാത്ത കാര്‍ എന്തു കൊണ്ട് കത്തിയില്ലെന്നും ജീവനക്കാരനെ എന്തിന് ഒഴിവാക്കിയെന്നും തുടങ്ങിയ നിരവധി സംശയങ്ങളും കെ സുരേന്ദ്രന്‍ ചോദിച്ചു. കെ.സുരേന്ദ്രന്‍റെ […]

തല കുനിക്കുമെങ്കില്‍ അത് അയ്യപ്പസ്വാമിയുടെ മുന്‍പില്‍ മാത്രം: കെ സുരേന്ദ്രന്‍

ശബരിമല: അക്രമം അഴിച്ചുവിട്ട പ്രതിഷേധക്കാരെയും പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും നടപടിയെടുക്കാനാണ് പോലീസിന്‍റെ തീരുമാനം. ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍. ഒരു പോലീസ് നടപടിയെയും ഭയപ്പെടുന്നില്ലെന്ന് സുരേന്ദ്രന്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്‍ പോലീസിനെ വെല്ലുവിളിച്ചിരിക്കുന്നത്. അയ്യപ്പഭക്തര്‍ ഒരു നടപടിയേയും ഭയക്കുന്നില്ല. പോലീസ് ലുക്ക് ഔട്ട് പുറപ്പെടുവിക്കുകയും ഭക്തരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. നട്ടെല്ലുനിവര്‍ത്തി നെഞ്ചുവിരിച്ച് ശരണമന്ത്രങ്ങളോടെ നേരിടുമെന്നും സുരേന്ദ്രന്‍ പറയുന്നു. തല കുനിക്കുമെങ്കില്‍ അത് കലിയുഗവരദനായ സാക്ഷാല്‍ അയ്യപ്പസ്വാമിയുടെ മുമ്പില്‍ മാത്രം. പിണറായി വിജയന്‍ എന്നും […]

മുഖ്യമന്ത്രിക്ക് ധാര്‍ഷ്‌ട്യം: കെ.സുധാകരന്‍

പമ്പ: സുപ്രീംകോടതി വിധിയുടെ പേരില്‍ ശബരിമലയില്‍ പൊലീസിന്‍റെ ഇടപെടലും നടപടികളും അംഗീകരിക്കാനാവില്ലെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസി‌ഡന്‍റ് കെ. സുധാകരന്‍ പറഞ്ഞു. തികഞ്ഞ അവധാനതയോടെവേണം ഇത്തരം കാര്യങ്ങളും സാഹചര്യങ്ങളും നേരിടാന്‍. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യമാണ് പൊലീസ് നടപടികളില്‍ കാണാനാകുന്നതെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ശബരിമലയെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് സമരവുമായി മുന്നോട്ടുപോകും. നിലയ്ക്കലില്‍ പൊലീസിന്‍റെ പെരുമാറ്റം ആശാസ്യകരമല്ല. സമരത്തിന്‍റെ പേരില്‍ ബി.ജെ.പിയുടേത് കാപട്യമാണ്. എന്തിനാണ് അവര്‍ സമരം നടത്തുന്നത്. നിയമനിര്‍മ്മാണം നടത്തിയാല്‍ പോരേ. സംസ്ഥാന സര്‍ക്കാരിനായാലും ഇത് ചെയ്താല്‍ […]

ആര്‍ത്തവം അശുദ്ധി തന്നെയാണ്; വിശ്വാസം സംരക്ഷിക്കണം: കെ.സുധാകരന്‍

കണ്ണൂര്‍: ആര്‍ത്തവം അശുദ്ധി തന്നെയാണ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റ് കെ.സുധാകരന്‍. ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് കെ സുധാകരന്‍ മാധ്യമങ്ങളോടായി പറഞ്ഞു. അവസര വാദികള്‍ക്കായി സര്‍ക്കാര്‍ ഇടം കൊടുക്കരുത്. നിയമത്തിന്‍റെ വഴിയിലൂടെ സര്‍ക്കാര്‍ സഞ്ചരിച്ച്‌ വിശ്വാസികളുടെ മനസ്സിനേറ്റ പോറല്‍ മാറ്റണം. വിശ്വാസത്തെ മാറ്റാന്‍ ഒരു കോടതിക്കും ഭരണകൂടത്തിനും അവകാശമില്ല. വിശ്വാസം സംരക്ഷിക്കുന്നതാണ് അവരുടെ ബാധ്യതയെന്നും സുധാകരന്‍ പറഞ്ഞു. ആര്‍ത്തവം അശുദ്ധി തന്നെയാണ്. ഇത് ഞാനുണ്ടാക്കിയതല്ല. ഭരണഘടനയുണ്ടാക്കുന്നതിനു മുമ്പേയുള്ള വിശ്വാസമാണത്. ആ വിശ്വാസമാണ് ഭരണഘടന […]

‘കാപട്യമേ നിന്‍റെ പേരോ ബൃന്ദാ കാരാട്ട്’; കെ സുരേന്ദ്രന്‍

എംഎല്‍എ പികെ ശശിക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ ബൃന്ദ കാരാട്ടിനെതിരെ രൂക്ഷ വിമര്‍ശം ഇന്നയിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ സുരേന്ദ്രന്‍. കാപട്യമേ നിന്‍റെ പേരോ ബൃന്ദാ കാരാട്ട് എന്നാണ് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. രാജ്യത്തെ നിയമവ്യവസ്ഥയെക്കുറിച്ച്‌ എല്ലാമറിയുന്ന താങ്കള്‍ ഇതായിരുന്നോ ചെയ്യേണ്ടിയിരുന്നത്. എന്തുകൊണ്ടാണ് ആ പരാതിയില്‍ ഇത്രയും ദിവസം അടയിരുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു. ”കാപട്യമേ നിന്‍റെ പേരോ ബൃന്ദാ കാരാട്ട്. ആഗസ്റ്റ് 14 നു കിട്ടിയ പരാതി എന്തു ചെയ്തു എന്നാണ് താങ്കളിപ്പോള്‍ പറയുന്നത്? രാജ്യത്തെ നിയമവ്യവസ്ഥയെക്കുറിച്ച്‌ എല്ലാമറിയുന്ന […]

പിണറായി വിജയന്‍ കാണിച്ച നല്ല മനസ്സിന് നന്ദി: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ഈ മഹാദുരന്തത്തിനിടയിലും വിലകുറഞ്ഞ രാഷ്ട്രീയപ്രചാരണം നടത്താന്‍ വികലമായ മനസ്സുള്ളവര്‍ക്കേ സാധിക്കുകയുള്ളൂവെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. . കേരളത്തിന് വെറും അഞ്ഞൂറുകോടി മാത്രമേ കേന്ദ്രം നല്‍കിയുള്ളൂ എന്ന തരത്തില്‍ ഒരുവിഭാഗം ആളുകള്‍ നീചമായ പ്രചാരണം അഴിച്ചുവിടുന്നതുകൊണ്ട് മാത്രമാണ് ഇതെഴുതേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മഹാദുരന്തത്തിനിടയിലും വിലകുറഞ്ഞ രാഷ്ട്രീയപ്രചാരണം നടത്താന്‍ വികലമായ മനസ്സുള്ളവര്‍ക്കേ സാധിക്കുകയുള്ളൂ. കേരളത്തിന് വെറും അഞ്ഞൂറുകോടി മാത്രമേ കേന്ദ്രം നല്‍കിയുള്ളൂ എന്ന തരത്തില്‍ ഒരുവിഭാഗം ആളുകള്‍ നീചമായ പ്രചാരണം അഴിച്ചുവിടുന്നതുകൊണ്ട് മാത്രമാണ് ഇതെഴുതേണ്ടി വന്നത്. […]

ഒരു കൊട്ടക്കണക്കു പറഞ്ഞാൽ പണം കിട്ടുന്ന പതിവ് നാട്ടുനടപ്പുള്ളതാണോ? തോമസ് ഐസക്കിനെതിരെ കെ സുരേന്ദ്രൻ

  തിരുവനന്തപുരം:  വൈദ്യുതി വകുപ്പിന്‍റെ കൃത്യവിലോപമാണ് കേരളത്തിലെ മഴക്കെടുതി ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടിയതെന്നു ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേരളത്തോട് കേന്ദ്രം ഒരു വിവേചനവും കാണിക്കില്ലെന്ന് ഇവിടുത്തെ ജനങ്ങള്‍ക്ക് അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു. മഴക്കെടുതിയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച ധനമന്ത്രി തോമസ് ഐസക്കിനെതിരെ സുരേന്ദ്രൻ രംഗത്തെത്തുകയായിരുന്നു. കേന്ദ്രം അനുവദിച്ച 180 കോടി അടിയന്തര സഹായമാണെന്ന കാര്യം താങ്കള്‍ക്ക് അറിയാത്തതാണോ എന്നും സുരേന്ദ്രൻ ചോദിച്ചു.തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുരേന്ദ്രൻ രംഗത്തെത്തിയത്. സുരേന്ദ്രന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം പ്രിയ തോമസ് ഐസക്ക് […]