ചെങ്ങന്നൂര്‍: നാലു വര്‍ഷത്തെ ഭരണം കൊണ്ട് ബി.ജെ.പി അഹങ്കാരത്തിന്‍റെയും ധിക്കാരത്തിന്‍റെയും പ്രതീകമായി മാറിയെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയംഗം കെ.സുധാകരന്‍. രാജ്യത്ത് ജനാധിപത്യത്തെ കശക്കി ഞെരിക്കുമ്പോഴും പെണ്‍കുട്ടിയെ പീഡിപ്പിച്ച് തലയ്ക്കടിച്ച് കൊല്ലുമ്പോഴും പ്രധാനമന്ത്രിക്ക് അഭിപ്രായമില്ല. മോദിയുടെ നാല് വര്‍ഷത്തെ ഭരണവും സംസ്ഥാനത്തെ രണ്ട് വര്‍ഷത്തെ ഭരണവും മാറ്റുരയ്ക്കപ്പെടുന്ന അവസരമാണ് ചെങ്ങന്നൂരിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബീഭത്സമായ 23 രാഷ്ട്രീയ കൊലപാതകങ്ങളാണ് രണ്ടു വര്‍ഷത്തെ ഭരണത്തിനിടയില്‍ ഉണ്ടായത്. പിണറായിയുടെ ജില്ലയില്‍ ഒമ്പത് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. കേരളത്തിന്‍റെ മുഖ്യമന്ത്രിയാണോ അതോ സി.പി.എമ്മിന്‍റെ […]
Tag: k sudhakaran
എന്ത് സംഭവിച്ചാലും ബി.ജെ.പിയിലേക്ക് പോകില്ലെന്ന് കെ.സുധാകരന്‍
കണ്ണൂര്‍: എന്ത് സംഭവിച്ചാലും ബിജെപിയിലേക്കും സിപിഎമ്മിലേക്കും പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ബി.ജെ.പിയില്‍ ചേരാന്‍ ക്ഷണം കിട്ടിയ കാര്യം താന്‍ പുറത്ത് പറഞ്ഞത് രാഷ്ട്രീയ ധാര്‍മികത കൊണ്ടാണെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലങ്ങോളമിങ്ങോളം ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രസംഗിക്കുന്ന കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് താന്‍. അങ്ങനെയുള്ള താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും സുധാകരന്‍ ചോദിച്ചു. തന്‍റെ പ്രസ്താവനയെ ചിലര്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായുമായും ചെന്നൈയിലെ രാജയുമായും കൂടിക്കാഴ്ചക്കായിരുന്നു ക്ഷണം. എന്നാല്‍ […]
കെ. സുധാകരന്‍ നിരാഹാരസമരം അവസാനിപ്പിച്ചു
കണ്ണൂര്‍: മട്ടന്നൂര്‍ ഷുഹൈബ് വധം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാരങ്ങനീര് നല്‍കിയതോടെയാണ് ഒമ്പത് ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ചത്. സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കുകയും സമരം യു.ഡി.എഫ് ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ വയലാര്‍ രവി, തെന്നല ബാലകൃഷ്ണപ്പിള്ള തുടങ്ങിയവരും സമരപ്പന്തലിലെത്തിയിരുന്നു. അതേസമയം, സിബിഐ അന്വേഷണം […]
ശുഹൈബ് വധക്കേസ്: ഇന്ന് പ്രതികളുടെ തിരിച്ചറിയല്‍ പരേഡ്
കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കും. കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലിലാണ് തിരിച്ചറിയല്‍ പരേഡ്. തില്ലങ്കേരി സ്വദേശികളായ എം.വി.ആകാശ്, രജിന്‍രാജ് എന്നിവരുടെ തിരിച്ചറിയല്‍ പരേഡാണു നടക്കുക. അതേസമയം, ശുഹൈബിന്‍റെ കൊലപാതകം നടന്ന് പത്തുദിവസം കഴിഞ്ഞിട്ടും മറ്റു പ്രതികളെ കണ്ടെത്താനാവാതെ കുഴയുകയാണ് പൊലീസ് സംഘം. കേസില്‍ ആകാശ് തില്ലങ്കേരി, രജിന്‍രാജ് എന്നിവരുടെ അറസ്റ്റിന് ശേഷം അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി […]
ശുഹൈബ് വധം; സിബിഐ അന്വേഷിക്കുന്നതുവരെ നിരാഹാരം തുടരുമെന്ന് കെ. സുധാകരന്‍
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തുന്ന നിരാഹാര സമരം തുടരും. കേസില്‍ പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരം തുടരുമെന്നുമാണ് തീരുമാനം. ശുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാവി സമരപരിപാടികളെ സംബന്ധിച്ച് തീരുമാനിക്കുന്നതിനായി ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സമരവേദിയില്‍ എത്തിയിരുന്നു. നേരത്തെ ഷുഹൈബ് വധത്തില്‍ സി.ബി.െഎ അന്വേഷണം ആവശ്യമാണെങ്കില്‍ അതിനും തയാറാണെന്ന് സാംസ്കാരിക […]
നിലപാട് കറുപ്പിച്ച് സുധാകരന്‍; വ്യാഴാഴ്ച വരെ നിരാഹാര സമരം തുടരും
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തുന്ന നിരാഹാര സമരം വ്യാഴാഴ്ച വരെ തുടരും. ഷുഹൈബിന് ഒപ്പം വെട്ടേറ്റ നൗഷാദിന്‍റെ വെളിപ്പെടുത്തലോടെ തങ്ങള്‍ ഉന്നയിച്ച സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുകയാണെന്ന് കെ സുധാകരന്‍ പറഞ്ഞു. ഷുഹൈബിനെ വെട്ടിയ സംഘത്തില്‍ ആകാശ് തില്ലങ്കേരി ഇല്ലെന്ന നൗഷാദിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലായിരുന്നു സുധാകരന്‍റെ പ്രതികരണം.ഷുഹൈബ് കൊലപാതകത്തില്‍ അറസ്റ്റിലായിരിക്കുന്നവര്‍ ഡമ്മി പ്രതികളാണെന്നാണ് കോണ്‍ഗ്രസിന്‍റെ വാദം. ഇത് ശരിവെയ്ക്കുന്നതാണ് പുതിയ […]
ഷുഹൈബിനെ കൊന്നത് പിണറായിയുടെ അറിവോടെയെന്ന് കെ. സുധാകരന്‍
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അനുമതിയോടെയാണെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം കെ.സുധാകരന്‍. കൊലപാതകത്തെക്കുറിച്ച് പി.ജയരാജനും അറിവുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അറസ്റ്റിലായ പ്രതികളിലൊരാള്‍ ജയരാജന്‍റെ സന്തത സഹചാരിയാണ്. ഇത്രയും അടുപ്പമുള്ള പ്രതികള്‍ കുറ്റം ചെയ്യുമ്പോള്‍ ജയരാജന്‍ അത് അറിയില്ലേ. സ്വാഭാവികമായും ജയരാജന്‍റെയും പിണറായിയുടേയും അറിവോടെയാണ് ചെയ്തതെന്നാണ് വിശ്വസിക്കണ്ടത്. പ്രാദേശിക തലത്തില്‍ രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ചെയ്തല്ല എന്ന് അവര്‍ തന്നെ പറയുന്നുണ്ട്. അറസ്റ്റിലായത് സാധാരണ പ്രവര്‍ത്തകരല്ല. സിപിഎമ്മിന്‍റെ സൈബര്‍ പോരാളികാണെന്നും സുധാകരന്‍ […]



