ഷുഹൈബിനെ കൊന്നത് പിണറായിയുടെ അറിവോടെയെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അനുമതിയോടെയാണെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം കെ.സുധാകരന്‍. കൊലപാതകത്തെക്കുറിച്ച്‌ പി.ജയരാജനും അറിവുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അറസ്റ്റിലായ പ്രതികളിലൊരാള്‍ ജയരാജന്‍റെ സന്തത സഹചാരിയാണ്. ഇത്രയും അടുപ്പമുള്ള പ്രതികള്‍ കുറ്റം ചെയ്യുമ്പോള്‍ ജയരാജന്‍ അത് അറിയില്ലേ. സ്വാഭാവികമായും ജയരാജന്‍റെയും പിണറായിയുടേയും അറിവോടെയാണ് ചെയ്തതെന്നാണ് വിശ്വസിക്കണ്ടത്. പ്രാദേശിക തലത്തില്‍ രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ചെയ്തല്ല എന്ന് അവര്‍ തന്നെ പറയുന്നുണ്ട്. അറസ്റ്റിലായത് സാധാരണ പ്രവര്‍ത്തകരല്ല. സിപിഎമ്മിന്‍റെ സൈബര്‍ പോരാളികാണെന്നും സുധാകരന്‍ ആരോപിച്ചു.

പൊലീസിലെ സി.പി.എം അനുഭാവികള്‍ കേസിന്‍റെ അന്വേഷണം വഴി തെറ്റിക്കുകയാണ്. വിവരങ്ങള്‍ ചോര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ ഇപ്പോഴും അന്വേഷണ സംഘത്തിലുണ്ട്. പിടിയിലായത് ഡമ്മി പ്രതികളല്ലെല്ലെന്ന് ഉത്തരമേഖല ഡി.ജി.പി ജനങ്ങള്‍ക്കു മുന്നില്‍ തെളിയിക്കണം.കേസില്‍ സ്വതന്ത്ര അന്വേഷണത്തിന് നിയമ വഴി തേടുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ കെ.സുധാകരന്‍ കണ്ണൂര്‍ കളക്ടറേറ്റിന് മുന്‍പില്‍ രണ്ട് ദിവസമായി ഉപവാസ സമരത്തിലാണ്. കേസില്‍ രണ്ടു പേര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.സി.പി.എമ്മുമായി അടുത്തബന്ധമുള്ള ഇവര്‍, തില്ലങ്കേരിയിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്.

 

 

prp

Related posts

Leave a Reply

*