ഇന്നും ‘അലറിക്കരയുന്ന മമ്മി;യുടെ നിഗൂഢ രഹസ്യം എന്ത്?

മമ്മി എന്ന സിനിമയിലെ ഇമോതെപ്പിന്‍റെ കഥയ്ക്കു സമാനമായ കാര്യങ്ങള്‍ ഈജിപ്തില്‍ നടന്നിട്ടുണ്ടെന്നതാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. ‘അലറിക്കരയുന്ന മമ്മി’ എന്നു പേരിട്ട മമ്മിയില്‍ നിന്നാണ് ഇതു സംബന്ധിച്ച തെളിവുകള്‍ ഗവേഷകര്‍ക്കു ലഭിച്ചത്. 1886ലാണ് ഈ മമ്മി ഗവേഷകര്‍ക്കു ലഭിക്കുന്നത്.

വായ തുറന്ന നിലയിലായിരുന്നു ഇതിനെ കല്ലറയില്‍ നിന്നെടുത്തത്. മാത്രവുമല്ല തികച്ചും ‘വൃത്തിഹീനമായ’ രീതിയിലായിരുന്നു ‘മമ്മിഫിക്കേഷന്‍’. സാധാരണ ഗതിയില്‍ ലിനന്‍ തുണിയില്‍ പൊതിഞ്ഞാണ് മമ്മികളെ തയാറാക്കുക. എന്നാല്‍ ‘അലറിക്കരയുന്ന മമ്മി’യുടെ കൈകള്‍ മൃഗങ്ങളുടെ തുകലിലാണു പൊതിഞ്ഞിരുന്നത്. ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളാകട്ടെ ആട്ടിന്‍ തോലിലും.

Related image

ഈജിപ്തിലെ തടാകങ്ങളുടെ അടിത്തട്ടില്‍ നിന്നു ലഭിച്ചിരുന്ന ‘നാട്രോണ്‍’ എന്ന തരം ഉപ്പിലിട്ടായിരുന്നു മൃതദേഹം സൂക്ഷിച്ചിരുന്നത്. കുറച്ച്‌ ഉപ്പ് മമ്മിയുടെ വായില്‍ നിന്നും കണ്ടെത്തി. രാജാക്കന്മാരുടെ കല്ലറയ്ക്കു സമീപത്തു തന്നെയായിരുന്നു ഇതിന്‍റെയും കല്ലറ. ഒരു കൂട്ടര്‍ മികച്ച രീതിയില്‍ മമ്മിയാക്കാന്‍ ശ്രമിച്ചപ്പോള്‍ മറുവിഭാഗം അതിനെ തടഞ്ഞ രീതിയിലായിരുന്നു ‘അലറിക്കരയുന്ന മമ്മി’യുടെ അവസ്ഥയെന്നാണു ഗവേഷകര്‍ പറയുന്നത്. ശരിക്കും മമ്മിഫിക്കേഷനിടെ ഒരു ‘പിടിവലി’ നടന്നതു പോലെ. 130 വര്‍ഷത്തിലേറെയായി ഗവേഷകരും ചിന്തിക്കുകയായിരുന്നു, എന്താണ് ഈ മമ്മിയുടെ പ്രത്യേകതയെന്ന്. വിഷം കൊടുത്തു കൊന്നതാകാമെന്നാണ് ഒരു വിഭാഗം കരുതിയിരുന്നത്.

പക്ഷേ ഒടുവില്‍ കണ്ടെത്തി വിഷപ്രയോഗം കാരണമല്ല, മറിച്ച്‌ തൂക്കിക്കൊന്നതാണ് ആ മമ്മിയെ. കഴുത്തിനു ചുറ്റിലും കയര്‍ മുറുകിയ പാട് കണ്ടെത്തിയതാണ് ഇത്തരമൊരു നിഗമനത്തിലേക്കു നയിച്ചത്. മോശപ്പെട്ട രീതിയില്‍ ‘മമ്മിഫിക്കേഷന്‍’ നടത്താനുമുണ്ട് കാരണം. റേംസിസ് ഫറവോ മൂന്നാമന്‍റെ  മകനായ പെന്‍റവെര്‍ രാജകുമാരന്‍റെ മമ്മിയാണ് ഇതെന്നാണു കണ്ടെത്തല്‍. ഇരുവരുടെയും എല്ലുകളില്‍ നിന്നെടുത്ത ഡിഎന്‍എ പരിശോധിച്ചപ്പോഴാണ് ഈ ബന്ധം തിരിച്ചറിഞ്ഞത്. രണ്ടാം ഭാര്യയുടെ സഹായത്തോടെ സ്വന്തം പിതാവിനെ കൊലപ്പെടുത്താന്‍ രാജകുമാരന്‍ ശ്രമിച്ചതിന്‍റെ ശിക്ഷയാകാം അതെന്നാണു നിഗമനം. അതിക്രൂരമായ നിലയിലാണു റേംസിസ് കൊല്ലപ്പെട്ടത്. തൊണ്ട മുറിച്ച നിലയിലും കാല്‍വിരലുകള്‍ വെട്ടിയെടുത്ത നിലയിലുമായിരുന്നു. സിടി സ്കാനിലൂടെയാണ് ഇതു തിരിച്ചറിഞ്ഞത്.

A picture taken on February 14, 2018 shows the "Screaming Mummy" known scientifically as "the unknown man E" on display at the Egyptian Museum in Cairo's Tahrir Square.

ഒരു കൂട്ടം ആക്രമികള്‍ കൊലയ്ക്കു പിന്നിലുണ്ടെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ഇതിനു പിന്നില്‍ ആരാണെന്നത് കൃത്യമായി അറിയില്ലായിരുന്നു. പാപ്പിറസ് ചുരുളുകളിലെ വിവരമനുസരിച്ച്‌ ‘ഫറവോകുടുംബത്തിന്‍റെ നൗക തലകീഴായി മറിഞ്ഞു’ എന്നാണ് രാജാവിന്റെ മരണത്തെപ്പറ്റി വിശദീകരിച്ചിരിക്കുന്നത്. എന്തായാലും റേംസിസിന്‍റെ കൊലപാതകി പിടിക്കപ്പെട്ടിരുന്നു. ഫറവോയ്ക്ക് കൃത്യമായ മരണാനന്തര ബഹുമതി ലഭിച്ചിരുന്നു എന്നതു തന്നെ അതിനു കാരണം. അതുവരെ ‘അണ്‍നോണ്‍ മേന്‍ ഇ’ എന്നറിയപ്പെട്ട മമ്മിക്കാണ് ഇപ്പോള്‍ രാജകുമാരന്‍റെ പട്ടം ചാര്‍ത്തിക്കിട്ടിയിരിക്കുന്നത്.

ഏതാനും വര്‍ഷം മുന്‍പ് തുടക്കമിട്ട ഈജിപ്ഷ്യന്‍ മമ്മി പ്രോജക്ടിലൂടെയാണ് ‘അലറിക്കരയുന്ന മമ്മി’യുടെ രഹസ്യം കണ്ടെത്തിയത്. എന്നാല്‍ ഇപ്പോഴും പൂര്‍ണമായും ഇത് പെന്റാവെര്‍ രാജകുമാരന്റേതാണെന്നു ഗവേഷകര്‍ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഒരു കാര്യത്തില്‍ ഉറപ്പ് ഈജിപ്തിന്റെ ചരിത്രത്തില്‍ ഇത്രയും അസ്വാഭാവികവും നിഗൂഢവുമായ രീതിയില്‍ ഒരു ‘മമ്മിഫിക്കേഷന്‍’ നടന്നിട്ടില്ല.

Image result for . 'അലറിക്കരയുന്ന മമ്മി'
prp

Related posts

Leave a Reply

*