ബസ് സരം പൊളിയുന്നു; ചിലയിടങ്ങളില്‍ സര്‍വീസ് ആരംഭിച്ചു

തിരുവനന്തപുരം: നാലു ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം നേരിടാന്‍ കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ തിരിഞ്ഞതിന് പിന്നാലെ ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍ നിന്നും പിന്‍മാറി.

തിരുവനന്തപുരത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തി തുടങ്ങി. മറ്റ് ജില്ലകളിലും ബസുകള്‍ ഓടിതുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. സ്വകാര്യബസുകളുടെ സമരത്തില്‍ ബസുടമകള്‍ക്കിടയില്‍ തന്നെ ഭിന്നത രൂപപ്പെട്ടിട്ടുമുണ്ട്.

 

ആദ്യം ബസുകള്‍ ഓടിക്കാതിരിക്കുന്നതിന് കാരണം വിശദമാക്കാന്‍ ബസുമടകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. വ്യക്തമായ കാരണം ഇല്ലാതെ സര്‍വീസ് നടത്താതിരിക്കുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. സമരത്തിന്‍റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ച്‌ സര്‍വീസ് നടത്താതിരിക്കുന്നത് അംഗീകരിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

മിനിമം ചാര്‍ജ് എട്ട് രൂപയാക്കിയിട്ടും വീണ്ടും സമരവുമായി മുന്നോട്ട് പോവുന്ന ബസുടമകളുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യ ബസുടമകള്‍ ഇപ്പോള്‍ സമരം തുടരുന്നത്.

 

 

 

 

 

prp

Related posts

Leave a Reply

*