ന​വം​ബ​ര്‍ ഒ​ന്നി​ന് പ്ര​ഖ്യാ​പി​ച്ച ബ​സ് പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ചു

തൃ​ശൂ​ര്‍: ഒ​രു വി​ഭാ​ഗം ബ​സു​ട​മ​ക​ള്‍ ന​വം​ബ​ര്‍ ഒ​ന്നി​ന് ആ​രം​ഭി​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ബസ് പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ചു. ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​നാ​നേ​താ​ക്ക​ളു​മാ​യി ഗ​താ​ഗ​ത മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് തീ​രു​മാ​നം. ബ​സ് വ്യ​വ​സാ​യ​ത്തി​ലെ പ്ര​തി​സ​ന്ധി പ​ഠി​ക്കാ​ന്‍ ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ന്‍ ക​മ്മി​റ്റി​യെ നി​യോ​ഗി​ക്കാ​ന്‍ ച​ര്‍​ച്ച​യി​ല്‍ തീ​രു​മാ​ന​മാ​യി. ഒ​രു മാ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് ക​മ്മി​റ്റി​യോ​ടു മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. ഒ​രു വി​ഭാ​ഗം ബ​സു​ട​മ​ക​ള്‍ ന​വം​ബ​ര്‍ ഒ​ന്നി​നും മ​റ്റൊ​രു വി​ഭാ​ഗം ന​വം​ബ​ര്‍ 15-നും ​അ​നി​ശ്ചി​ത​കാ​ല ബ​സ് സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നാ​ണു പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

നവംബര്‍ 15ന് സ്വകാര്യ ബസ് സമരം

കൊച്ചി: നവംബര്‍ 15ന് സ്വകാര്യ ബസ് സമരം. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച്‌  ആണ് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം നടത്തുന്നത്. കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍റെതാണ് തീരുമാനം. നവംബര്‍ 15ന് സൂചനാ പണിമുടക്കായിരിക്കും നടത്തുക. കേരളത്തിലെ എല്ലാ സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തിവെച്ച്‌ സൂചനാ പണിമുടക്കില്‍ പങ്കെടുക്കുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് നവംബര്‍ 1 മുതല്‍ സ്വകാര്യ ബസ് സമരം

കൊച്ചി: ചാര്‍ജ്ജ് വര്‍ധനവ് ആവശ്യപ്പെട്ട് നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസുകള്‍ സമരം നടത്താന്‍ തീരുമാനിച്ചു. തൃശൂരില്‍ ചേര്‍ന്ന ബസുടമകളുടെ യോഗത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്. ഇന്ധന വില കൂടുന്ന പശ്ചാത്തലത്തിലാണ് ബസ് ഉടമകള്‍ ചാര്‍ജ്ജ് വര്‍ധനവ് ആവശ്യപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ഇന്ധനവിലയില്‍ രണ്ടു രുപ അമ്പതു പൈസ വീതം കുറവ് വരുത്തിയിരുന്നു. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുത്തനെ ഉയര്‍ന്നത് ജനങ്ങളെ വളരെയധികം വലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വില കുറയ്ക്കുവാന്‍ തീരുമാനമായത്. അതേസമയം, സംസ്ഥാനം നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് […]

മിനിമം ചാര്‍ജ്ജ് പത്ത് രൂപയാക്കണം; സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകള്‍

കൊച്ചി: ഇന്ധന വിലവര്‍ധനവിന്‍റെ പശ്ചാത്തലത്തില്‍ മിനിമം ചാര്‍ജ്ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകള്‍. 30നകം തീരുമായില്ലെങ്കില്‍ സ്വകാര്യ ബസ്സുകള്‍ നിരത്തിലിറക്കില്ലെന്നാണ് മുന്നറിയിപ്പ്. തൊട്ടുമുന്‍പ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചപ്പോഴുണ്ടായിരുന്ന 62 രൂപയില്‍ നിന്നും ഡീസല്‍ വില കുത്തനെ ഉയര്‍ന്ന് 80 രൂപയിലെത്താറായി. വിദ്യാര്‍ത്ഥികളുടേതടക്കം യാത്രാനിരക്ക് വര്‍ധിപ്പിക്കാതെ ഇനി പിടിച്ചുനില്‍ക്കാനാകില്ല. പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് നികുതിയടക്കാന്‍ രണ്ട് തവണ സര്‍ക്കാര്‍ നീട്ടി നല്‍കിയ സമയം ഈ മാസം മുപ്പതിന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനെ സമീപിക്കുന്നതിനും സമരത്തിനും […]

ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ ചൊവ്വാഴ്ച മുതല്‍  നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. ഡി.എ, ബോണസ് വിഷയത്തില്‍ ധാരണയായതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ജില്ലാ ലേബര്‍ ഓഫീസര്‍ ടി.വി.സുരേന്ദ്രന്‍റെ സാന്നിധ്യത്തിന്‍ നടന്ന അനുരഞ്ജന ചര്‍ച്ചയിലാണ് ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന ബസ്സ് സമരം പിന്‍വലിച്ചത്. പത്ത് വര്‍ഷമായി ബോണസ് പത്തൊമ്പത് ശതമാനമായിരുന്നു ബസ് തൊഴിലാളികള്‍ക്ക് കിട്ടിക്കൊണ്ടിരുന്നത്. തിങ്കളാഴ്ച ജില്ലാ ലേബര്‍ ഓഫീസില്‍ ഉച്ചയ്ക്ക് 3 മണിക്ക് ആരംഭിച്ച ചര്‍ച്ച വൈകീട്ട് 6 മണിക്കാണ് അവസാനിച്ചത്. ഇരുപത് […]

ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: അഞ്ച് ദിവസമായി നടന്നുവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മിനിമം ചാര്‍ജ് എട്ട് രൂപയാക്കിയെങ്കിലും വിദ്യാര്‍ഥികളുടെ യാത്രാ നിരക്കില്‍ മാറ്റം വരുത്താഞ്ഞതാണ്  സമരം മുന്നോട്ടുപോകാന്‍ ഇടയാക്കിയത്. എന്നാല്‍ പുതുതായി മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇന്നത്തെ ചര്‍ച്ചയിലും മുഖ്യമന്ത്രി വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് ശേഷവും ബസ് ഉടമകള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. സമരം തുടരുന്നതിലും ഒരുവിഭാഗം ബസ്സുടമകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.ഇതോടെ  സമരം പൊളിയുന്ന ഘട്ടമെത്തിയപ്പോഴാണ് പിന്‍വലിച്ചത്.  

ബസ് സരം പൊളിയുന്നു; ചിലയിടങ്ങളില്‍ സര്‍വീസ് ആരംഭിച്ചു

തിരുവനന്തപുരം: നാലു ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം നേരിടാന്‍ കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ തിരിഞ്ഞതിന് പിന്നാലെ ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍ നിന്നും പിന്‍മാറി. തിരുവനന്തപുരത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തി തുടങ്ങി. മറ്റ് ജില്ലകളിലും ബസുകള്‍ ഓടിതുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. സ്വകാര്യബസുകളുടെ സമരത്തില്‍ ബസുടമകള്‍ക്കിടയില്‍ തന്നെ ഭിന്നത രൂപപ്പെട്ടിട്ടുമുണ്ട്.   ആദ്യം ബസുകള്‍ ഓടിക്കാതിരിക്കുന്നതിന് കാരണം വിശദമാക്കാന്‍ ബസുമടകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. വ്യക്തമായ കാരണം ഇല്ലാതെ സര്‍വീസ് നടത്താതിരിക്കുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് മന്ത്രി […]

സ്വകാര്യ ബസ് സമരം: രണ്ടും കല്‍പ്പിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് സമരം നേരിടാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍. സ്വകാര്യ ബസ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എല്ലാ ആര്‍ടിഒമാര്‍ക്കും നിര്‍ദേശം നല്‍കി. സ്വകാര്യ ബസ് സമരം നാല് ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ബസ്സുടമകള്‍ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായി ബസ് ഉടമകള്‍ക്ക് ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടിയാവും നോട്ടീസ് നല്‍കുക. മറുപടി തൃപ്തികരമല്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കല്‍ അടക്കമുള്ള നടപടികളുമായി […]

സമരം തുടര്‍ന്നാല്‍ ബസുകള്‍ പിടിച്ചെടുക്കേണ്ടിവരും: എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം തുടരാനാണ് തീരുമാനമെങ്കില്‍ ബസുകള്‍ പിടിച്ചെടുക്കേണ്ടി വരുമെന്ന ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ബസുടമകള്‍ തുടരുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ യാത്രാക്കാര്‍ വലിയ ദുരിതത്തിലാണ്. ഇതോടെയാണ് കര്‍ശന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. അതേസമയം നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സമരം നടത്തുന്ന ബസ് ഉടമകള്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കാണും. ഞായറാഴ്ച ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ […]

ജനത്തെ വലച്ച് സ്വകാര്യ ബസ് സമരം രണ്ടാം ദിനത്തിലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഉള്‍നാടുകളെയും ഗ്രാമീണ മേഖലയെയുമാണ്  സമരം ഏറെ ബാധിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകള്‍ നടത്തുന്നത് ജനത്തിന് ഏറെ ആശ്വാസമാകുന്നുണ്ടെങ്കിലും യാത്രാ ദുരിതത്തിന് പരിഹാരമാകുന്നില്ല. ബസ് നിരക്ക് വര്‍ധന അപര്യാപ്തമാണെന്ന് കാണിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. മിനിമം നിരക്ക് പത്ത് രൂപ വേണമെന്ന ആവശ്യത്തില്‍ നിന്ന് സമരക്കാര്‍ പിന്നാക്കം പോയെങ്കിലും വിദ്യാര്‍ത്ഥികളുടെ യാത്രാ സൗജന്യമടക്കമുള്ളവയില്‍ മാറ്റം വേണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം നേരിടേണ്ടി […]