സ്വകാര്യ ബസ് സമരം: രണ്ടും കല്‍പ്പിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് സമരം നേരിടാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍. സ്വകാര്യ ബസ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എല്ലാ ആര്‍ടിഒമാര്‍ക്കും നിര്‍ദേശം നല്‍കി. സ്വകാര്യ ബസ് സമരം നാല് ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ബസ്സുടമകള്‍ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഇതിന്‍റെ ഭാഗമായി ബസ് ഉടമകള്‍ക്ക് ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടിയാവും നോട്ടീസ് നല്‍കുക. മറുപടി തൃപ്തികരമല്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കല്‍ അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോവാനാണ് സര്‍ക്കാര്‍ നീക്കം.     മിനിമം ചാര്‍ജ് എട്ട് രൂപയാക്കിയിട്ടും വീണ്ടും സമരവുമായി മുന്നോട്ട് പോവുന്ന ബസുടമകളുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഇതിനിടെ എസ്മ നിയമം പ്രയോഗിച്ച്‌ സമരം നടത്തുന്ന ബസുകള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി. ജനങ്ങളെ ദുരിതത്തിലാക്കുന്ന സമരം നിയമവിരുദ്ധമാണ്. മോട്ടോര്‍ വാഹന നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

 

 

 

prp

Related posts

Leave a Reply

*